ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം | ഖണ്ഡം ഏഴ്
ഖണ്ഡം ഏഴ് മന്ത്രം: ഷോഡശകല;സോമ്യ പുരുഷ: പഞ്ചദശാ ഹാനി മാശീ: കാമമപ: പിബാപോമയ: പ്രാണോ ന പിബതോ വിച്ഛേത്സ്യത ഇതി. സാരം: അല്ലയോ സൗമ്യ, പതിനാറുകലകളോടു കൂടിയവനാണ് പുരുഷന്‍. നീ പതിനഞ്ചുദിവസം ഭക്ഷണമൊന്നും കഴിക്കാതിരിക്കുക. എന്നാല്‍ ഇഷ്ടം പോലെ വെള്ളം കുടിച്ചോളു. പ്രാണന്‍ ജലമയനാകുന്നു. വെള്ളം കുടിക്കാതിരുന്നാല്‍ ഒരുവന്റെ പ്രാണന്‍ വിച്ഛേദിക്കപ്പെടും. പഞ്ച പ്രാണന്മാര്‍, അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവക്കൊപ്പം മനസ്സും ചേര്‍ന്നതാണ് പുരുഷന്റെ പതിനാറു കലകളായി പറയപ്പെട്ടിരിക്കുന്നത്. പുരുഷന്‍ എന്ന് സൂചിപ്പിച്ചത് കൊണ്ട് തെറ്റിദ്ധരിച്ചുപോകരുത്. …
Read more “ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം | ഖണ്ഡം ഏഴ്”