കണ്ണൂരിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം: തോട്ടിൽ കുളിച്ച പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്

 

 

കണ്ണൂരിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം സ്‌ഥിരീകരിച്ചു. പരിയാരം തിരുവട്ടൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു രോഗം സ്‌ഥിരീകരിച്ചത്. പനി ബാധിച്ച കൂട്ടിയെ 18ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സ്‌ഥിരീകരിച്ചത്. വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വ കാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു ദിവസം മുൻപ് കു ട്ടിയെ സമീപത്തെ തോട്ടിൽ കുളിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. പനി, തലവേദന, ഛർദി എന്നിവയെ തുടർന്ന് വ്യാഴാഴ്ച മുതൽ ചികിത്സയിലായിരുന്നു. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന് ഡോക്ടർമാർ പറയുന്നു. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്.
രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page