കുമ്പള, കോയിപ്പാടി കടപ്പുറത്ത് വന്‍ കവര്‍ച്ച; മൂന്നു അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍, കവര്‍ച്ച നടന്നത് വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

  കാസര്‍കോട്: കുമ്പള, കോയിപ്പാടി കടപ്പുറത്ത് വന്‍ കവര്‍ച്ച. അരുണന്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അരുണനും കുടുംബവും കഴിഞ്ഞ ദിവസം വീടു പൂട്ടി മാഹിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ശനിയാഴ്ച രാവിലെ അരുണന്റെ സഹോദരി എത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ പരിസരവാസികളെയും അരുണനെയും വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൂന്നു കിടപ്പുമുറികളിലായി സൂക്ഷിച്ചിട്ടുള്ള മൂന്നു അലമാരകളും കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. സാധനങ്ങളൊക്കെ …

പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍; കുമ്പളയില്‍ നീതിപാലനം ഭീതിയോടെ

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. ഏതു സമയത്തും തലയ്ക്കു മുകളിലേയ്ക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണേക്കാമെന്ന ഭീതിയോടെയാണ് ഇവിടെ പൊലീസുകാര്‍ ജോലി ചെയ്യുന്നത്. 1979 ല്‍ ആണ് കുമ്പള പൊലീസ് സ്റ്റേഷനു വേണ്ടി കോണ്‍ക്രീറ്റ് കെട്ടിടം പണിതത്. ഇപ്പോള്‍ നിര്‍മ്മാണത്തിനു 45 വര്‍ഷങ്ങളായി. കാലപ്പഴക്കം കാരണം പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലെ സ്ലാബ് പല തവണ അടര്‍ന്നു വീണിട്ടുണ്ട്. സ്ലാബ് അടര്‍ന്നു വീഴുന്നത് തടയാനായി കെട്ടിടത്തിന്റെ മുകളില്‍ ചുമര് കെട്ടി, ഷീറ്റിട്ടിരുന്നു. എന്നാല്‍ ഇതുവഴി …

കന്യാസ്ത്രീയെ മഠത്തിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്‍ മരിയ(51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആന്‍ മരിയയ്ക്ക് ഓര്‍മ്മകുറവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആന്‍ മരിയയെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.  

ഒരേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഭര്‍ത്താവ് ആദ്യം യാത്രയായി; പിറ്റേന്നാള്‍ ഭാര്യയും

  കാസര്‍കോട്: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. ബേഡകം, ബീംബുങ്കാല്‍ ശ്രീകാളികാ ഭഗവതി ക്ഷേത്രസ്ഥാനികനായിരുന്ന ചെറിയമ്പുഅച്ചന്‍ (91) വെള്ളിയാഴ്ചയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലായിരുന്നു മരണം. ചെറിയമ്പു ചികിത്സയിലായിരുന്ന ആശുപത്രിയിലാണ് ഭാര്യയായ അമ്മാളു അമ്മയും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെയാണ് അമ്മാളു അമ്മ മരണപ്പെട്ടത്. മക്കള്‍: തമ്പായി, ചന്ദ്രാവതി, ബാലകൃഷ്ണന്‍ (അപ്രൈസര്‍, പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്), ഓമന, മരുമക്കള്‍: പരേതനായ ബാലന്‍, പരേതനായ ഗംഗാധരന്‍, കമലാക്ഷന്‍, സുജാത. സഹോദരങ്ങള്‍: ഗോവിന്ദന്‍, രാമന്‍, സുധാകരന്‍, ഗോപാലന്‍, …

അര്‍ജുന്റെ വിളിക്ക് കാതോര്‍ത്ത് കുടുംബവും നാടും; കേരള പൊലീസും ഷിരൂരിലെത്തി, എന്‍.ഐ.ടി സംഘം റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു

  മംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്ക് സമീപത്ത് ഷിരൂരില്‍ കുന്നിടിഞ്ഞ് വീണ് ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജു(30)നെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. തെരച്ചിലിനു സഹായിക്കാന്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ കേരള പൊലീസ് സംഘവും എത്തി. കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പി കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയോടെ ഷിരൂരില്‍ എത്തിയത്. എം.വി.ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച രാവിലെ മംഗ്ളൂരു സൂരത്കല്‍ എന്‍.ഐ.ടി.യില്‍ നിന്നുള്ള വിദഗ്ധ സംഘം …

ബംബ്രാണയില്‍ സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

കാസര്‍കോട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൃഹനാഥന് സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരം. ആരിക്കാടിയിലെ മോണപ്പ(55)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബംബ്രാണ കക്കളത്താണ് അപകടം ഉണ്ടായത്.

യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി; കൃത്യം നടത്തിയത് ജയിലില്‍ നിന്നു ഇറങ്ങിയ പ്രതി

  തിരുവനന്തപുരം: കാട്ടാക്കട, കുരുംകോട്, പാലയ്ക്കലില്‍ യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. വെട്ടുവിള, പുത്തന്‍വീട്ടില്‍ റീജ (35), പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (28) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാത്രിയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റീജയ്ക്ക് രണ്ടു മക്കളുണ്ട്. ഏതാനും മാസം മുമ്പ് റീജ, അയല്‍വാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. രണ്ടു മാസം മുമ്പ് റീജ നല്‍കിയ പരാതി പ്രകാരം പ്രമോദിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. …

പനി ബാധിച്ച് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

  കാസര്‍കോട്: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥി കെ വൈശാഖ്(17) ആണ് മരിച്ചത്. ബേഡകം ചേരിപ്പാടി സ്വദേശിയാണ്. പനി ബാധിച്ച് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ഒരാഴ്ച മുമ്പാണ് പനിബാധിച്ചത്. മാതാവ് പ്രസന്ന ഇരു വൃക്കകളും നഷ്ടപ്പെട്ട്, ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. പിതാവ്: ചേരിപ്പാടിയിലെ ടാക്‌സി ഡ്രൈവര്‍ …

മലപ്പുറത്ത് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞനിലയില്‍

  മലപ്പുറം: മൂത്തോടം ചീനിക്കുന്നില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് ഇന്നു രാവിലെ ജഡം കണ്ടെത്തിയത്. വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി ലൈനിനടുത്തായാണ് ജഡം ഉണ്ടായത്. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പതിവായി നാട്ടിലിറങ്ങുന്ന കാട്ടാനയാണ് ചരിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

പുതിയ മോഡല്‍ വണ്ടി എന്നു പറഞ്ഞ് നല്‍കിയത് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ; ബജാജ് ഷോറൂമിനെതിരെ ലീഗ് നേതാവിന്റെ പരാതി

  കാസര്‍കോട്: ഏറ്റവും പുതിയ മോഡല്‍ എന്ന് പറഞ്ഞ് അഞ്ചുവര്‍ഷം മുമ്പുള്ള മോഡല്‍ ഓട്ടോറിക്ഷ നല്‍കി വഞ്ചിച്ചുവെന്ന് പരാതി. ബജാജ് ക്യൂട്ട് ഓട്ടോറിക്ഷയുടെ 2023 മോഡല്‍ എന്നു പറഞ്ഞു 2018 മോഡല്‍ വണ്ടി തന്നു കാസര്‍കോട്ടെ ബജാജ് ഷോറൂം അധികൃതര്‍ തന്നെ വഞ്ചിച്ചുവെന്നു ലീഗ് നേതാവും പുത്തിഗെ പഞ്ചായത്ത് മുന്‍ മെമ്പറുമായ ഇ.കെ മുഹമ്മദ് കുഞ്ഞി ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെട്ടു. 2023 ഫെബ്രുവരിയിലാണ് മുഹമ്മദ് കുഞ്ഞി കാസര്‍കോട്ടെ ഷോറൂമില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങിയത്. 3,58,000 നല്‍കിയാണ് ഓട്ടോറിക്ഷ …

വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസര്‍കോട്: വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിവയ്ക്കാന്‍ ശ്രമിച്ച സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ വനം വകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവില്‍ ഡിഫന്‍സ് അംഗം ചെമ്മട്ടംവയല്‍ സ്വദേശി എച്ച് കിരണ്‍ കുമാര്‍, ചുള്ളിക്കര അയറോട്ട് പാലപ്പുഴ സ്വദേശി ഹരീഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസെടുത്ത വിവരമറിഞ്ഞ് കിരണ്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ആദ്യം പൂടുംങ്കല്ല് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കോട്ടച്ചേരി മേല്‍പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയോടെ നാട്ടുകാരാണ് മുള്ളന്‍പന്നിയെ വണ്ടിയിടിച്ച് ചത്തനിലയില്‍ കണ്ടെത്തിയത്. ഇതുവഴിയെത്തിയ സിവില്‍ …

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ചോടി; അക്രമി മൂന്നു ദിവസത്തിനുള്ളില്‍ കുടുങ്ങി

  കണ്ണൂര്‍: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, മൗവ്വഞ്ചേരി, പള്ളിപ്പൊയിലിലെ കണ്ടംകോട്ടില്‍ സര്‍ഫ്രാസി(28)നെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിങ്ങളായി, പാറമ്മല്‍ ബാലചന്ദ്രന്റെ കടയിലെത്തിയ സര്‍ഫ്രാസ്, കടയുടമയായ ബാലചന്ദ്രന്റെ ഭാര്യ പി.കെ ശ്രീകലയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയത്. അഞ്ചുപവന്‍ തൂക്കമുണ്ടായിരുന്നു മാലക്ക്. പിടിവലിക്കിടയില്‍ ഒന്നരപ്പവന്‍ മാത്രമേ സര്‍ഫ്രാസിനു കിട്ടിയുള്ളു. ചക്കരക്കല്ല് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ …

ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റില്‍, ഇവര്‍ക്കെതിരെ കാസര്‍കോട്ടും മഞ്ചേശ്വരത്തും കേസ്

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായി കര്‍ണ്ണാടകയിലെ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു ഇവര്‍. പ്രതികള്‍ക്കെതിരെ കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും കര്‍ണ്ണാടകയിലുമായി …

ഒഴുക്കില്‍പ്പെട്ടു കാണാതായ സ്ത്രീയുടെ ജഡം കണ്ടെത്തി

പയ്യന്നൂര്‍: മാതമംഗലം പെരുവാമ്പ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ കോട്ടൂര്‍ മാധവിയുടെ ജഡം ഇന്നു രാവിലെ കണ്ടെത്തി. കുറ്റൂരിനടുത്താണ് ജഡം കണ്ടെത്തിയത്.

കയ്യാറിലും കട്ടത്തടുക്കയിലും ചാരായവേട്ട; 144 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; കാറും പിടികൂടി

കാസര്‍കോട്: എക്‌സൈസ് സംഘം കയ്യാറിലും കട്ടത്തടുക്കയിലും നടത്തിയ റെയ്ഡില്‍ 144 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. കാറും പിടികൂടി. മഞ്ചേശ്വരം, കുളൂര്‍, ചര്‍ളയിലെ എസ്. ചന്ദ്രശേഖര (28)യാണ് കട്ടത്തടുക്കയില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 129.6 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയതെന്നു അധികൃതര്‍ പറഞ്ഞു. ഡെപ്യൂട്ടി എക്്‌സൈസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സും കെമു പാര്‍ട്ടിയും ചേര്‍ന്നാണ് കാര്‍ തടഞ്ഞ് …

മദ്യലഹരിയിൽ ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്തു, ചോദ്യം ചെയ്ത യാത്രക്കാരനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

  കോഴിക്കോട്: ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരക്കു ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ആദ്യം സ്ത്രീകളെ ശല്യം ചെയ്തതോടെ മാറിനിൽക്കാൻ അവർ തന്നെ ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാൻ ആക്രമി തയ്യാറായില്ല. തുടർന്ന് ഇത് കണ്ട യാത്രക്കാരനും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് ബാഗിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. നെറ്റിയിലുള്ള മുറിവ് സാരമല്ല. കുത്തേറ്റ …

മൂത്രക്കല്ലിനു കുത്തിവെയ്പ് എടുത്ത യുവതിയുടെ ബോധം പോയി; ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മൂത്രക്കല്ലിനു കുത്തിവെയ്പ് എടുത്ത യുവതിയുടെ ബോധം പോയി. യുവതിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കൃഷ്ണയെന്ന യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയത്. പരിശോധന നടത്തിയ ഡോക്ടര്‍ മൂത്രക്കല്ലാണ് വയറുവേദനയ്ക്ക് കാരണമെന്നു കണ്ടെത്തി. തുടര്‍ന്ന് കൃഷ്ണയ്ക്കു കുത്തിവെപ്പ് നടത്തി. ഇതോടെയാണ് ഭാര്യയുടെ ബോധം നഷ്ടപ്പെട്ടതെന്നു കാണിച്ച് ഭര്‍ത്താവ് തങ്കപ്പന്‍ പൊലീസില്‍ പരാതി നല്‍കി. കുത്തിവെപ്പ് നല്‍കിയ ഡോ. വിനുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.

കാപ്പ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങിയത് അടുത്തിടെ; ബാറിലെ അടിക്കേസില്‍ പ്രതിയായി യുവാവ് വീണ്ടും ജയിലിലായി

കാസര്‍കോട്: കാപ്പ കേസില്‍ അറസ്റ്റിലായി അടുത്തിടെ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍. മാവുങ്കാല്‍, കല്യാണ്‍ റോഡിലെ സുധീഷി(30)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കളവ്, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് സുധീഷെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സുധീഷിനെ കാപ്പ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. പിന്നീട് ഹൈക്കോടതി ഇടപെടലിലൂടെ പുറത്തിറങ്ങി. അടുത്തിടെ കാഞ്ഞങ്ങാട് അലാമിപ്പള്ളിക്കു സമീപത്തെ ബാറില്‍ ഉണ്ടായ സംഘട്ടനത്തില്‍ ഒരു യുവാവിനു ഗുരുതരമായി …