തേജസ്വിനി പുഴ കരകവിഞ്ഞു; കാര്യങ്കോട്ടും പൊടോത്തുരുത്തിയിലും വെളളം കയറി

 

കാസർകോട്: തേജസ്വിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് . കാര്യങ്കോട്ടും പൊടോത്തുരുത്തിയിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.കർണാടക വനത്തിൽ ഉണ്ടായ ഉരുൾ പൊട്ടലാണ് പൊടുത്തുനേ വെള്ളപ്പൊക്കമുണ്ടാവാൻ കാരണമെന്നു പറയുന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഇത് ആളുകളെ പരിഭ്രമിപ്പിച്ചു. വെള്ളപ്പൊക്ക വിവരമറിഞ്ഞു അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുന്നതിനുൾപ്പെടെയുള്ള നടപടി തുടരുന്നുണ്ട്. പൊലീസും ഫയർ ഫോഴ്സും ജാഗ്രത പാലിക്കുന്നു. പോടോതുരുത്തിയിലെ 5 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. ചാത്തമത്ത് 7 കുടുംബങ്ങളും ബന്ധുവീടുകളിക്ക് മാറി താമസിച്ചിട്ടുണ്ട്. കുടുംബത്തിലെ 4 പേരെ ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുള്ള ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page