നേപ്പാളില്‍ ടേക്ക് ഓഫിന്റെ സമയത്ത് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു; 18 പേരുടെ മൃതദേഹം കണ്ടെത്തി

  കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫ് സമയത്ത് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തകര്‍ന്ന വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. രാവിലെ 11 മണിയോടെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. 18 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടതായും ആശുപത്രിയിലേക്ക് മാറ്റിയതായും വിവരമുണ്ട്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. ടേബിള്‍ ടോപ് …

കൂട്ടുകാരിക്ക് മഴ നനയാതിരിക്കാൻ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് ഇലക്ട്രിക് വയറിൽ കുരുങ്ങി, യുവാവിന്റെ പ്രവർത്തി കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടത് അരമണിക്കൂർ

മുംബൈ: വനിതാ സുഹൃത്ത് മഴ നനയാതിരിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് ഇലക്ട്രിക് വയറിൽ കുരുങ്ങിയത് കാരണം ട്രെയിൻ ഗതാഗതം സ്ത‌ംഭിച്ചു. മുംബൈ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന യുവാവ് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന തന്റെ കൂട്ടുകാരിയെ മഴ നനയുന്നത് കണ്ടു. തന്റെ കയ്യിലുണ്ടായിരുന്ന റെയിൻകോട്ട് ട്രാക്കിന് മുകളിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാൽ കോട്ട് ചെന്ന് പതിച്ചതാകട്ടെ ട്രാക്കിന് മുകളിലുള്ള റെയിൽവേ ഇലക്ട്രിക് കമ്പിയിലും. അതോടെ കമ്പിയിൽ തീപ്പൊരി പാറി. വിവരമറിഞ്ഞ് …

ഐസ്‌ക്രീം നല്‍കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പിഞ്ചു ബാലികയെ അതിക്രമത്തിനു ഇരയാക്കി കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലണമെന്നു ആവശ്യപ്പെട്ട് ജനക്കൂട്ടം തഹസില്‍ദാര്‍ ഓഫീസ് വളഞ്ഞു

ബംഗ്‌ളൂരു: ഐസ്‌ക്രീം നല്‍കാമെന്നു പറഞ്ഞ് നാലു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരകൃത്യം നടത്തിയ പ്രതിയെ വെടിവെച്ചു കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, നാട്ടുകാര്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബംഗ്‌ളൂരു, രാമനഗര്‍, മാഗാഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. ഇമ്രാന്‍ഖാന്‍ (45)എന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാള്‍ ബന്ധുവായ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ഐസ്‌ക്രീം വാങ്ങിനല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ …

204 ഗ്രാം മെത്താംഫിറ്റമിനുമായി വിദ്യാര്‍ത്ഥികളുള്‍പ്പെടെ 5 യുവാക്കള്‍ അറസ്റ്റില്‍

വയനാട്: കാറില്‍ കടത്തുകയായിരുന്ന 204 ഗ്രാം മെത്താംഫിറ്റമിന്‍ എക്സൈസ് സംഘം പിടിച്ചു. മയക്കുമരുന്നു ഒളിപ്പിച്ചു കടത്തുകയായിരുന്ന കാറും അതിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചു യുവാക്കളെയും പിടികൂടി. വൈത്തിരി, കല്‍പ്പറ്റ മേഖലകളില്‍ ചില്ലറ വില്‍പ്പനക്കു ബാംഗ്ലൂരില്‍ നിന്നു കൊണ്ടു വന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. വൈത്തിരി, ചുണ്ടേല്‍, കാപ്പുംകുത്തി കടലിക്കാട്ടെ ഫൈസല്‍ റാസി കെ.എം (32), വൈത്തിരി മുട്ടില്‍ പരിയാരം പുതുക്കണ്ടി വീട്ടില്‍ മുഹമ്മദ് അസനുല്‍ ഷാദുലി(23), വൈത്തിരി കോട്ടപ്പടി പുത്തൂര്‍വയല്‍ അഞ്ഞിലിവീട്ടില്‍ സോബിന്‍ കുര്യാക്കോസ് (23), എറണാകുളം …

സോണാർ സിഗ്നലിൽ ഇനി പ്രതീക്ഷ, മലയാളി അർജുനു വേണ്ടി ഒമ്പതാം ദിവസവും തിരച്ചിൽ തുടരും, കര, നാവികസേന സംയുക്തമായി ഇന്നു തിരച്ചിൽ തുടരും 

  ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. കര, നാവികസേന സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തുക. സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. അർജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനർ ഷിരൂരിലെത്തിക്കും. റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിൽ ഉപയോഗിക്കുക. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം …

ലോക്കോ പൈലറ്റിന്റെ മൊഴി തുണയായി, ചാലക്കുടി പുഴയിൽ ചാടിയത് സ്വർണ്ണ നിധി തട്ടിപ്പ് സംഘത്തിലെ പ്രതികൾ, പിന്നാലെ അറസ്റ്റ് 

  ട്രെയിൻ വരുന്നതിനിടെ റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് നാലുപേർ ചാടിയ സംഭവത്തിൽ വഴിത്തിരിവ്. സ്വർണനിധി നൽകാമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത സംഘമാണ് പുഴയിൽ ചാടിയതെന്ന് കണ്ടെത്തി. നാലുപേരിൽ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായവർ ഇതരസംസ്ഥാന തൊഴിലാളികളാണ്. നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് മൂന്നുപേരെപൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശികളായ ജെ സി ബി ഡ്രൈവർമാരെ പെരുമ്പാവൂരിൽ നിന്ന് ചാലക്കുടി പൊലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ് അങ്കമാലിയിൽ ചികിത്സയിൽ …

സിനിമ റിവ്യൂവിന്റെ മറവിൽ താരങ്ങൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ; ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു 

  സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു. മുമ്പ് നടൻ ബാലയെയും സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചിരുന്നു. ബാലയുടെ പരാതി അമ്മ ജനറൽ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു. …

ഓണം വാരാഘോഷം സെപ്റ്റംബർ 13 മുതൽ 19 വരെ

തിരുവനന്തപുരം: ഓണം വാരാഘോഷം സെപ്റ്റംബർ 13 നു തിരുവനന്തപുരത്തു ആരംഭിക്കും. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറിച്ചന്ത, ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല സംഭരണ- വിപണനം എന്നിവ ആലോഷത്തോടനുബന്ധിച്ചു നടത്തും. ഇവയുടെ ചുമതല മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല സമിതി സപ്ലൈകോയെ ഏൽപ്പിച്ചു. ഹോർട്ടി ക്രോപ് പ്രത്യേക പച്ചക്കറി ചന്ത നടത്തും. പ്രദേശിക വിപണികൾ നടത്തുന്നതിനുള്ള ചുമതല പ്രാഥമിക സഹകരണ സംഘങ്ങളെ ഏൽപ്പിച്ചു. എ.എ.വൈ വിഭാഗങ്ങൾക്കു സൗജന്യകിറ്റും സ്പെഷ്യൽ പഞ്ചസാരയും സ്കൂൾ കുട്ടികൾക്കു ഉച്ച ഭക്ഷണ പദ്ധതി – …

ദിവസങ്ങള്‍ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; മറ്റന്നാള്‍ കാസര്‍കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തില്‍ കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റന്നാളാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് 25 ന് അതിശക്ത മഴ സാധ്യതയുള്ളത്. അതേസമയം ഇന്നടക്കം അടുത്ത 5 ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെയും ഈ ജില്ലകളില്‍ …

കുടുംബ കലഹം കണ്ട യുവാവ് കല്ലെടുത്ത് കിണറ്റിലിട്ട് അയല്‍വീട്ടിലെ തിണ്ണയില്‍ കിടന്നുറങ്ങി, വിവരത്തെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയത് മൂന്നുമണിക്കൂറോളം

  കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ കിണറ്റില്‍ ചാടി. വിവരത്തെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് വട്ടംകറങ്ങിയത് മണിക്കൂറുകളോളം. പത്തനംതിട്ട കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് ഫയര്‍ഫോഴ്‌സിനെ 80 അടി ആഴമുള്ള കിണറ്റില്‍ ചാടിച്ചത്. രാത്രി 10 മണിയോടെ വീട്ടില്‍ വഴക്കു നടന്നുവെന്നും 11 മണിയോടെ ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. ജോസ് കിണറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി തന്നെ അടൂരില്‍ നിന്ന് …

കാടങ്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു

  കാസര്‍കോട്: കാടങ്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌  മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു. തുരുത്തി ആലിനപ്പുറത്തെ ഷാഫിയുടെ മകന്‍ ടിഎം അബ്ദുല്‍ റഹ്‌മാന്‍(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. വീട്ടില്‍ നിന്ന് ചെറുവത്തൂരിലേക്ക് വരുന്നതിനിടെ കാടങ്കോട് കൊട്ടാരം വാതിക്കല്‍ വച്ചായിരുന്നു അപകടം. എതിരേ വന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും …

വേഗം ജ്വല്ലറിയിലേക്ക് വിട്ടോ.. സ്വര്‍ണ വില ഇന്ന് കുറഞ്ഞത് 2200 രൂപ; പവന് 51,960

കേരളത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുറവ്. ഇന്ന് രണ്ടാം തവണയാണ് വില കുറഞ്ഞിരിക്കുന്നത്. രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറച്ചിരിക്കുകയാണ് വ്യാപാരികള്‍. പവന് 53960 രൂപ, ഗ്രാമിന് 6745 രൂപ എന്നിങ്ങനെയായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. ബജറ്റില്‍ നികുതി കുറച്ച സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയും പവന് 51960 രൂപയുമാണ് ഏറ്റവും പുതിയ വില. പവന് 2000 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം …

മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; ചെര്‍ക്കള, വി കെ പാറ സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്

  കാസര്‍കോട്: മദ്രസ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള വികെ പാറയിലെ അജിത്ത് കുമാറി (35)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ജുലായ് 15ന് രാവിലെ മുളിയാര്‍ പഞ്ചായത്തിലെ ഒരിടത്താണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു 14 വയസുള്ള പെണ്‍കുട്ടി. ഈ സമയത്ത് കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ അടുത്തെത്തി നിര്‍ത്തി ഒരു കാര്യം അറിയാമോയെന്ന് ചോദിച്ചു. ഇല്ലെന്നു പെണ്‍കുട്ടി …

അബദ്ധത്തില്‍ പൂട്ട് ലോക്കായി; മണിക്കൂറോളം മുറിയില്‍ കുടുങ്ങിയ അധ്യാപികയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

  കാസര്‍കോട്: കിടപ്പുമുറിയുടെ വാതില്‍ അബദ്ധത്തില്‍ ലോക്കായി, ഫയര്‍ഫോഴ്സെത്തി ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് ലോക്ക് തകര്‍ത്ത് മുറിയില്‍ കുടുങ്ങിയ അധ്യാപികയെ രക്ഷപ്പെടുത്തി. അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ ഒരു അധ്യാപികയാണ് മുറിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പതിവു പോലെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് അധ്യാപിക ഉറങ്ങാന്‍ കിടന്നത്. ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇക്കാര്യം സഹോദരനെ ഫോണില്‍ വിളിച്ചു അറിയിച്ചു. സഹോദരനെത്തി വാതില്‍ തുറക്കുവാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. …

പൊസോളിഗെയിലെ കോഴിപ്പോര് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; പിടിയിലായ അങ്കക്കോഴികളെ ലേലത്തില്‍ വിറ്റു

  കാസര്‍കോട്: ബെള്ളൂര്‍, പൊസോളിഗെയിലെ കോഴി അങ്ക സ്ഥലത്ത് പൊലീസ് റെയ്ഡ്. നാലു കോഴികളും 1920 രൂപയുമായി നാലു പേര്‍ അറസ്റ്റില്‍. രാധാകൃഷ്ണന്‍, അജിത്ത്, സന്തോഷ് കുമാര്‍, മുദ്ദ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കോടതിയില്‍ ഹാജരാക്കിയ കോഴികളെ നടപടി ക്രമങ്ങള്‍ക്കു ശേഷം ലേലത്തില്‍ വിറ്റു. കോഴിപ്പോര് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊസോളിഗെയില്‍ റെയ്ഡ് നടത്തിയത്. വിവിധ പഞ്ചായത്തുകളില്‍ നിന്നും എത്തുന്നവരാണ് കോഴി പോരില്‍ ഏര്‍പ്പെടുന്നതെന്നു പൊലീസ് പറഞ്ഞു.  

കേന്ദ്ര ബജറ്റ്: ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പാക്കേജ്; കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെ 2014ന് ശേഷം മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ 13-ാമത്തെ ബജറ്റാണിത്. കേന്ദ്ര ബജറ്റില്‍ 1.52 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇതില്‍ കാര്‍ഷിക മേഖലയില്‍ ഉദ്പാദനവും ഉണര്‍വും നല്‍കാനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു. സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകള്‍ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉദ്പാദനം നല്‍കുന്ന …

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഐഎഎസ് കാരനായ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല; യുവതി ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തതിനു പിന്നാലെ ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഗുജറാത്ത് വൈദ്യുതി റെഗുലേറ്ററിലെ കമ്മീഷന്‍ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. രഞ്ജിത്ത് കുമാറുമായി അകന്നു കഴിയുകയായിരുന്നു സൂര്യ. ഒന്‍പത് മാസം മുമ്പ് ഗുണ്ടാ നേതാവായ മഹാരാജ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സൂര്യ ഭര്‍ത്താവിന്റെ വീട്ടിലെത്തി. വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നു രഞ്ജിത്ത് ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ വിഷം കഴിച്ച …

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മൂന്നുപേര്‍ കൂടി മരിച്ചു

  കാസര്‍കോട്: മൂന്നുദിവസത്തിനിടെ മൂന്നു ദുരിത ബാധിതര്‍ മരണപ്പെട്ടു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന(17), ഇരിയ സായ് ഗ്രാമത്തിലെ അശ്വതി(18), ചീമേനിയിലെ ഹരികൃഷ്ണന്‍(25) എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന്‍ ശനിയാഴ്ചയും പ്രാര്‍ഥന ഇന്നലെയും അശ്വതി ഇന്നു പുലര്‍ച്ചേയുമാണ് മരിച്ചത്. ആലാമിപ്പള്ളി കല്ലഞ്ചിറ സ്വദേശി പ്രഭാകരന്റെയും ലതയുടെയും മകളാണ് പ്രാര്‍ഥന. തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ വച്ചാണ് മരണം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അശ്വതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് മരിച്ചത്. ഹരീന്ദ്രന്റെയും ശോഭയുടെയും മകളാണ് അശ്വതി. ചീമേനി ആലപ്പടമ്പിലെ …