കുമ്പള കുന്നില്‍പ്പര തറവാട്ടിലെ തിരുവാഭരണ കവര്‍ച്ച; മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള്‍ കണ്ടെത്തി, സംഘം എത്തിയത് വൈദ്യുതി ഇല്ലാത്ത സമയത്ത്

  കാസര്‍കോട്: കുമ്പള, കുന്നില്‍പ്പര തറവാട്ടില്‍ നിന്നു തിരുവാഭരണങ്ങളും തിരുവായുധങ്ങളും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള എസ് ഐ വി കെ വിജയന്റെ നേതൃത്വത്തില്‍ തറവാട് പള്ളിയറയിലും കുടുംബ വീട്ടിലും പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധന്‍ പി നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പള്ളിയറയുടെ ചുമരില്‍ നിന്നു മൂന്നു വിരലടയാളങ്ങള്‍ കണ്ടെത്തി. ഇത് ആരുടേതാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. കവര്‍ച്ച നടന്നുവെന്നു സംശയിക്കുന്ന ദിവസം തറവാട് ക്ഷേത്രത്തില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് തറവാട് …

വനത്തില്‍ അതിക്രമിച്ചു കയറി; നാല് കെ എസ് ഇ ബി ജീവനക്കാര്‍ക്കും കോണ്‍ട്രാക്ടര്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വനത്തില്‍ അതിക്രമിച്ചു കയറി വനംവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതി ഇല്ലാതെ അതിക്രമിച്ചു കയറിയതിനും ചെടികളും അടിക്കാടുകളും നശിപ്പിച്ചതിനുമാണ് കേസ്. ചെറുപുഴ, പാടിയോട്ടുചാല്‍ വൈദ്യുതി സെക്ഷനുകളിലെ അസി. എഞ്ചിനീയര്‍ സനല്‍ പി സദാനന്ദന്‍, ജിജോതോമസ്, സബ്. എഞ്ചിനീയര്‍മാരായ ഷിജോ, സലാഷ് കോണ്‍ട്രാക്ടര്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കേസെടുത്തത്. ചിറ്റാരിക്കാല്‍ ആക്കച്ചേരി റിസര്‍വ്വ് വനത്തിലെ കമ്പല്ലൂരില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ …

കാനഡയില്‍ വീണ്ടും ക്ഷേത്രം തകര്‍ത്തു

ഒട്ടാവ: കാനഡയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു. കാനഡയിലെ എഡ്‌മോഷനിലെ സ്വാമിനാരായണ്‍ ക്ഷേത്രമാണ് തകര്‍ത്തത്. ഗ്രേറ്റര്‍ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നുണ്ടെന്നും ഖലിസ്ഥാന്‍ വാദികളാണ് അക്രമത്തിനു പിന്നിലെന്നും എം പി ചന്ദ്ര ആര്യ ആരോപിച്ചു.

കുമ്പളയിലും അമ്പലത്തറയിലും പെണ്‍കുട്ടികള്‍ക്കു പീഡനം; രണ്ടുപേര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനു ഇരയായതായി പരാതി.ബദരിയ നഗറിലെ 44 കാരനാണ് കുമ്പളയില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് ഇയാള്‍. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തി മാനഭംഗപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അമ്പലത്തറയില്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഒന്‍പതു വയസുകാരിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോക്‌സോ കേസെടുത്തു. പ്രതി തായന്നൂര്‍ സ്വദേശിയായ ജോണ്‍ …

പനയാലിലെ സി പി എം നേതാവ് ടി എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: സി പി എം പനയാല്‍ ലോക്കല്‍ കമ്മറ്റി അംഗം ബങ്ങാട്ടെ ടി എ മുഹമ്മദ് കുഞ്ഞി (63) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പള്ളിക്കര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, പനയാല്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സനീര്‍, തസ്ലീമ, സക്കീനത്ത്, ജംസി. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, ഷാഫി, ഖാദര്‍, അഷ്‌റഫ് സുബൈദ, ആയിഷാബി, താഹിറ.

ഗ്യാസ് ഗീസറില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നു; യുവതിയും മകനും മരിച്ചു

ബംഗ്‌ളൂരു: കുളിമുറിയിലെ ഗ്യാസ് ഗീസറില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ യുവതിയും മകനും മരിച്ചു. ബംഗ്‌ളൂരു, രാമനഗര്‍ മാഗഡി, ജ്യോതി നഗര്‍ സ്വദേശി ശോഭ(38), മകന്‍ ദിലീപ് (16) എന്നിവരാണ് മരിച്ചത്. ദിലീപ് കുളിമുറിയില്‍ കയറിയതിന് ശേഷമാണ് ഗ്യാസ് ഗീസര്‍ ഓണ്‍ ചെയ്തത്. ഏറെ നേരം കഴിഞ്ഞിട്ടും മകന്‍ കുളിമുറിയില്‍ നിന്നു പുറത്തുവരാത്തതിനെ തുടര്‍ന്നാണ് ശോഭ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയത്. ഇതോടെ ഇവരും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു മരിക്കുയായിരുന്നു. സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയ ശേഷമാണ് …

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, മണ്ണിടിച്ചലുണ്ടായ സ്ഥലത്ത് നിന്നും 12 കിലോമീറ്റർ അകലെയാണ് മൃതദേഹം കാണപെട്ടത്

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്നും 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. സനി ഹനുമന്തപ്പ(55) എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സനി ഹനുമന്തപ്പ. വീട്ടിനുള്ളിൽ പാചകം ചെയ്യുന്നതിനിടെ മണ്ണിടിച്ചിലിൽ വീട് തകർന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. 10പേരാണ് അപകടത്തിൽ പെട്ടത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായി …

232 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ 

കാസർകോട്: 232 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിലായി. പാണത്തൂർ പരിയാരം സ്വദേശി ഉദയകുമാർ (44), പെരിയ മൂന്നാം കടവ് സ്വദേശി ആസിഫ് (25) എന്നിവരെയാണ് വില്ലുപുരം ജില്ലയിലെ ഓലക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര രജിസ്ട്രേഷനുള്ള ബെലറോ കാറിലാണ് രണ്ട് കിലോയുടെ 116 പാക്കറ്റ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഒലക്കൂർ പൊലീസ് വാഹന പരിശോധന നടത്തവേയാണ് ഇവർ കുടുങ്ങിയത്. ഇവർ നേരത്തെയും കഞ്ചാവ് കടത്തിയിരുന്നതായി വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശാസ്ത്രോത്സവത്തിന് ചുക്കാൻ പിടിക്കാൻ ഇനി മല്ലിക ടീച്ചറില്ല; ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

  കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഏമ്പേറ്റിലെ കെ പി മല്ലികയാണ് (48) ചികിത്സ യിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചപ്പാരപ്പടവ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപികയായിരുന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ല പ്രവൃത്തി പരിചയ ക്ലബ്ബ് സെക്രട്ടറിയായിരുന്നു. മേളകളും ശിൽപ്പശാലകളും ഒരുക്കുന്നതിനും നയിക്കുന്നതിലും ആസൂത്രണ മികവുണ്ടായിരുന്നു. ഗണിതശാസ്ത്രമേളകളിൽ മികച്ച സംഘാടക കൂടിയായിരുന്നു. ചപ്പാരപ്പടവിലെ റിട്ട. അധ്യാപകൻ ടി വി മണിയുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: ബാബു (ഏമ്പേറ്റ്). മക്കൾ: അനഘ, യദുകൃഷ്ണ. മരുമകൻ: …

പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; പുഴയിൽ 40 മീറ്റർ ദൂരെ പുതിയ സിഗ്നൽ, സൈന്യം തിരച്ചിൽ ഇന്നും തുടരും

  ക‍ർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ മലയാളി അർജ്ജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. സൈന്യം മടങ്ങില്ല. ഷിരൂരിൽ ഗം​ഗാവലി നദിക്കടിയിൽ നിന്ന് സിഗ്നൽ കിട്ടിയതായി സൈന്യം ഇന്നലെ അറിയിച്ചിരുന്നു. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് പുതിയ സിഗ്നൽ കിട്ടിയിട്ടുള്ളത്. ഇതിലാണ് ഇനി പ്രതീക്ഷ. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാൽ നല്ല ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്നൽ കിട്ടിയ സ്ഥലത്ത് ഇന്നു വിശദമായ തെരച്ചിൽ …

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാസര്‍കോട് പെര്‍വാഡ്‌

  കാസര്‍കോട്: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെര്‍വഡ് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ഇസ്മായിലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രാത്രി ഭക്ഷണത്തിനുള്ള അരി അരക്കുമ്പോള്‍ കഴുത്തിലുണ്ടായിരുന്ന ഷാള്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഭര്‍ത്താവ് ഉടന്‍ ഗ്രൈന്‍ഡറിന്റെ സ്വച്ച് ഓഫ് ചെയ്ത് ബഹളം വച്ചു. അയല്‍വാസികള്‍ ഉടന്‍ കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഫീസയ്ക്ക് മക്കളില്ല. അണങ്കൂര്‍ സ്വദേശിനിയാണ്. സഹോദരങ്ങള്‍: ആയിഷ, ബീഫാത്തിമ, ഉമ്മാലി ഉമ്മ, …

നാടിന്റെ ഉള്‍ത്തുടിപ്പായി പുല്ലൂര്‍ സ്‌കൂളിലെ ‘നാട്ടുപഞ്ചാത്തിക്ക’

  കാസര്‍കോട്: ഒരു ദേശത്തിന്റെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ‘നാട്ടുപഞ്ചാത്തിക്ക’ പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  പുല്ലൂര്‍ ദേശം ചരിത്ര പുസ്തകം ഒരുക്കുന്നതിന്റെ ഭാഗമായാണ് നാട്ടുപഞ്ചാത്തിക്ക ഒരുക്കിയത്. മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പൊലിയന്ത്രം പാലയില്‍ നൂറ് മണ്‍ചിരാതുകള്‍ കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. കാവിലെ അക്കാമ്മ കുഞ്ഞാക്കമ്മ…’ എന്നു തുടങ്ങുന്ന പണ്ട് വയല്‍ വരമ്പുകളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ ഈണം വേലാശ്വരത്തെ ശാരദ, പെരളത്തെ മാണിക്യം, മധുരമ്പാടിയിലെ നാരായണി എന്നിവര്‍ …

വിലക്ക് നീക്കി; ആര്‍.എസ്.എസ് പരിപാടികളില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെടുക്കാം

ന്യൂഡെല്‍ഹി: രാഷ്ട്രീയ സ്വയം സേവക സംഘ് (ആര്‍.എസ്.എസ്) നടത്തുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന പ്രവര്‍ത്തന വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. തിങ്കളാഴ്ച രാവിലെ ഇതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറങ്ങി. 1966 ല്‍ പാര്‍ലമെന്റില്‍ ഉണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അന്ന് ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിനിടയില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇന്ദിരാഗാന്ധി സര്‍ക്കാരാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കുന്നതിനു വിലക്ക് …

പൊലീസ് അസോ.സമ്മേളനം; ഫുട്ബോളില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാര്‍, മികച്ച കളിക്കാരന്‍ രതീഷ് കുട്ടാപ്പി

കാസര്‍കോട്: മാങ്ങാട്ട് പറമ്പ് കെ.എ.പി ക്യാമ്പ് യൂണിറ്റ് കെ.പി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കണ്ണൂര്‍ റേഞ്ച്തല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം മാങ്ങാട്ട് പറമ്പ് ക്യാമ്പ് കരസ്ഥമാക്കി. പ്രശാന്ത് ബങ്കളം (ക്യാപ്റ്റന്‍), വിനീത് (കോച്ച്), കെ.പി.വി രാജീവന്‍ (കോച്ച്)എന്നിവരാണ് ടീമിനെ നയിച്ചത്. മികച്ച കളിക്കാരനായി രതീഷ് കുട്ടാപ്പിയെയും ടോപ് സ്‌കോറര്‍ ആയി പ്രശാന്തിനെയും തെരഞ്ഞെടുത്തു.  

കാലംമാറി; മൊഗ്രാല്‍പുത്തൂരില്‍ തെങ്ങുകളുടെ തല തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് പരാതി

  കാസര്‍കോട്: പഴയകാല കൃഷി രീതികളും കൃഷികളുമൊക്കെ മാറുമ്പോള്‍ പഴയകാല കൃഷിയുടെ ആകെയുള്ള അവശേഷിപ്പായ തെങ്ങുകളും നോക്കിയിരിക്കെ തലയറ്റ രീതിയിലാവുന്നു. കൂമ്പു ചീയലിനെക്കുറിച്ചും മണ്ഡരിയെക്കുറിച്ചും കാറ്റു വീഴ്ചയെക്കുറിച്ചുമൊക്കെ പരിതപിച്ചുകൊണ്ടിരിക്കുന്ന തെങ്ങുകര്‍ഷകര്‍ക്കു തെങ്ങിന്റെ മണ്ട തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് പരാതിയില്‍ നിന്നുള്ള ആശ്വാസമാകുന്നുണ്ടെങ്കിലും ഭാവി പ്രതിസന്ധി രൂക്ഷമാക്കുന്നു. മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയ്ക്കരുകില്‍ പുഴയോരത്തുള്ള നിരവധി തെങ്ങുകളുടെ തലയറ്റുപോയിരിക്കുന്നു. മൊഗ്രാല്‍ പടിഞ്ഞാര്‍ ഭാഗത്തെ തെങ്ങുകള്‍ ഓല പഴുത്ത് അടുത്തിടെ നശിച്ചിരുന്നു. ബദിയഡുക്ക, എന്‍മകജെ, പുത്തിഗെ, കുമ്പള തുടങ്ങിയ ഭാഗങ്ങളിലും സമാന സംഭവങ്ങള്‍ നേരത്തെ …

പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന സംഭവം; ലീഗ് നേതാവിന്റെ പരാതി അസത്യമെന്ന് സ്ഥാപന പ്രതിനിധികള്‍

  കാസര്‍കോട്: പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന് പുത്തിഗെ പഞ്ചായത്തംഗവും ലീഗ് നേതാവുമായ കെഇ മുഹമ്മദ് കുഞ്ഞി ബജാജ് ഷോറൂമിനെതിരെ ഉപഭോക്തൃ കോടതയില്‍ നല്‍കിയ പരാതി അസത്യവും യുക്തി രഹിതവുമാണെന്ന് സ്ഥാപന പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചേസിസ് നമ്പര്‍ പരിശോധിച്ചാല്‍ വാഹനം നിര്‍മിച്ചത് എന്നാണെന്ന് വ്യക്തമായി അറിയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. വിവാദ വാഹനം ബജാജ് കമ്പനി 2023 ജനുവരിയില്‍ നിര്‍മിച്ചതാണെന്ന് അവര്‍കൂട്ടിച്ചേര്‍ത്തു. വാഹനം വാങ്ങി മൂന്നുമാസം കഴിഞ്ഞപ്പോള്‍ എഞ്ചിനില്‍ നിന്ന് സൗണ്ട് …

സുഹൃത്തിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് മടിക്കൈയിലെ ഒളികേന്ദ്രത്തില്‍ വച്ച്

  കാസര്‍കോട്: സുഹൃത്തിനെ പെട്രോള്‍ ബോംബ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ചിറ്റാരിക്കാല്‍, കൂവപ്പാറയിലെ അജേഷി(32)നെയാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മെയ് 11ന് ആണ് കേസിനാസ്പദമായ സംഭവം. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് കൂവപ്പാറയിലെ അഖിലിനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജേഷ് കര്‍ണ്ണാടകയില്‍ പല സ്ഥലങ്ങളില്‍ മുങ്ങി നടന്നു. അടുത്തിടെയാണ് മടിക്കൈ, അമ്പലത്തുകരയിലെ വാടക വാട്ടിലേക്ക് താമസം മാറിയെത്തിയത്. ഇക്കാര്യം മണത്തറിഞ്ഞാണ് പൊലീസ് സംഘം …

എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.