വയനാട്ടിലേക്ക് പുറപ്പെട്ട മന്ത്രി വീണാ ജോർജിന്റെ വാഹനം മഞ്ചേരിയിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി, മന്ത്രിയുടെ കൈയ്ക്ക് പരിക്ക്

  മലപ്പുറം : ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് പുറപ്പെട്ട ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ ഉൾപ്പെടെ എടുക്കാൻ ഡോക്ടർമാർ നിർദേശം നൽകി. കൂടെയുള്ളവരും ആശുപത്രിയിൽ ചികിത്സ തേടി. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി. സ്കൂട്ടർ യാത്രികരായ കാവനൂർ സ്വദേശി ഇബ്രാഹീം, പത്മജ എന്നിവർക്കും …

പുറത്തിറങ്ങി ആഘോഷിക്കരുത്, ജാഗ്രത പാലിക്കണം, 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  തിരുവനന്തപുരം: കനത്തമഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള പന്ത്രണ്ടു ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജ് , മദ്രസ, കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി സ്‌കൂള്‍ അധികാരികള്‍ ക്രമീകരിക്കണം. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ …

നൃത്ത ക്ലാസിനിടെ മൂന്ന് കുട്ടികളെ 17 കാരൻ കുത്തി കൊലപ്പെടുത്തി

സൗത്ത്പോർട്ട്: ഇംഗ്ലണ്ടിൽ 17 വയസ്സുകാരൻ മൂന്ന് കുട്ടികളെ കുത്തിക്കൊന്നു. ലിവർപൂളിന് സമീപമുള്ള സൗത്ത്‌പോർട്ടിൽ കുട്ടികളുടെ നൃത്ത-യോഗ ക്ലാസ് നടക്കുന്നതിനിടയിൽ കത്തിയുമായി എത്തിയ യുവാവ് അക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. അക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ആറുപേരുടെ നില ​ഗുരുതരമാണ്. അക്രമണം നടത്തിയ 17 വയസുള്ള ചെറുപ്പക്കാരനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി മെർസിസൈഡ് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുൻകാലചരിത്രം അടക്കം പരിശോധിച്ചു വരികയാണ്. അക്രമണത്തിന്റെ കാരണം വ്യക്തമല്ല.

കോഴിക്കോട്ട് ബോട്ട് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട രണ്ടു യുവാക്കളെ രക്ഷിച്ചു

  കോഴിക്കോട് : വെസ്റ്റ് കൊടിയത്തൂർ ഇരുവഴഞ്ഞി പുഴയിൽ ബോട്ട് മറിഞ്ഞു രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടു. തലകീഴ് മറിഞ്ഞ ബോട്ടിൽ പിടിച്ചു കിടന്ന ഇവർ നാട്ടുകാർ പാലത്തിൽ നിന്നു എറിഞ്ഞു കൊടുത്ത കയറിൽ പിടിച്ചു രക്ഷപ്പെട്ടു. രക്ഷാ പ്രവർത്തനത്തിനിറങ്ങിയതാണെന്നും തൂക്കുപാലത്തിൽത്തട്ടി ബോട്ടു മറിയുകയായിരുന്നുവെന്നും രക്ഷപ്പെട്ട ഇവർ നാട്ടുകാരോടു പറഞ്ഞു. എന്നാൽ അമിത വേഗതയിൽ ബോട്ടിൽ സാഹസിക യാത്ര നടത്തുകയായിരുന്നുവെന്നു ഇവരെന്നു നാട്ടുകാർ ആരോപിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരന്തം; 136 മരണം, 200ലധികം പേരെ കാണാതായി, രക്ഷാപ്രവർത്തനത്തിന് ബംഗളൂരുവിൽ നിന്ന് കരസേന എത്തും

  കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 136 ആയി. ഇതിൽ 200 ലധികം പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റ 128 പേർ വിവിധ ആശുപത്രികളിൽ കഴിയുകയാണ്. മലവെള്ളം കുത്തിയൊലിക്കുന്നത് കണ്ടു രക്ഷപ്പെടാൻ ശ്രമിച്ചവർ മദ്രസകളിലും റിസോർട്ടുകളിലും കുന്നുകളിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇന്നലെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് …

ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി കാസർകോട്, ആദ്യ വാഹനം പുറപ്പെട്ടു

കാസർകോട്: വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായവുമായി കാസർകോട്. ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും ശേഖരിച്ച അവശ്യസാധനങ്ങളുമായുള്ള വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. ആദ്യ വാഹനം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി സംഘടനകളും വ്യക്തികളും എത്തിച്ച സാധനങ്ങൾ ആണ് വയനാട്ടിലെ ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച അവശ്യ സാധനങ്ങളുടെ ശേഖരണ കേന്ദ്രത്തില്‍ സ്റ്റീല്‍ ഇന്റസ്ട്രിയല്‍സ് കേരള ലിമിറ്റഡ് (സില്‍ക്ക്) അവശ്യ സാധനങ്ങളുടെ ആദ്യ കിറ്റ് എത്തിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. …

കര-നാവിക സേനകള്‍ ദുരന്ത ഭൂമിയില്‍; മരിച്ചവരുടെ എണ്ണം 107 ആയി; കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി വയനാട്

  വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. 48 പേരെ തിരിച്ചറിഞ്ഞു. 98 പേരെ കാണാതായതായാണ് വിവരം. മുന്നൂറിലധികം പേരെക്കുറിച്ച് വിവരമില്ല. 122 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്. ദുരന്തം നടന്ന് 13 മണിക്കൂറിന് ശേഷമാണ് അപകടം നടന്ന മുണ്ടക്കൈയില്‍ എത്താനായത്. ചൂരല്‍മലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. കര-നാവിക സേനകള്‍ ദുരന്ത ഭൂമിയില്‍ സംയുക്തമായാണ് ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. 5 സൈനികര്‍ കയര്‍ കെട്ടി ആളുകളെ പുറത്തെത്തിക്കാനുള്ള …

വയനാട് ദുരന്തം; ഇന്നും നാളെയും സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം

    തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തു നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. രണ്ടുദിവസം ദുഖാചരണത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ …

കാസര്‍കോട് സ്വദേശി രാജസ്ഥാനില്‍ അപകടത്തില്‍ മരിച്ചു

  കാസര്‍കോട്: കാസര്‍കോട് കാലിച്ചാനടുക്കം സ്വദേശി രാജസ്ഥാനില്‍ അപകടത്തില്‍ മരിച്ചു. അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) ആണ് മരിച്ചത്. ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോലി സ്ഥലത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടതായി കമ്പനിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം ഉദയ് പൂരിലെ പാരാസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. രാജേഷ് സ്വന്ത് ഓയില്‍ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. മാത്യു തെക്കേലിന്റെയും മേഴ്സി മാത്യുവിന്റെയും മകനാണ്. ഭാര്യ: മിനി. …

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

  കാസര്‍കോട്: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്യുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ)സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല ‘  

കാരവല്‍ ഇംപാക്ട്; കുമ്പള പഞ്ചായത്ത് ഫണ്ടില്‍ നിന്നും അടിച്ചുമാറ്റിയ 11 ലക്ഷം തിരിച്ചടച്ചു; അക്കൗണ്ടന്റിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ്

  കാസര്‍കോട്: കാരവല്‍ മീഡിയ രണ്ടുദിവസം മുമ്പ് റിപോര്‍ട്ട് ചെയ്തതുപോലെ കുമ്പള പഞ്ചായത്തില്‍ നിന്ന് അക്കൗണ്ടന്റ് അടിച്ചുമാറ്റിയ ലക്ഷക്കണക്കിന് രൂപ തിരിച്ചടച്ചു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 11 ലക്ഷം തട്ടിയെടുത്ത അക്കൗണ്ടന്റ് രമേശിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് മുഴുവന്‍ പണവും തിരിച്ചടച്ചതെന്ന് അറിയിപ്പില്‍ പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള രമേശിനെ തള്ളിപ്പറയാന്‍ അദ്ദേഹത്തിന്റെ യൂനിയന്‍ തയ്യാറാകാത്തതിനാല്‍ താഹിറ പ്രതിഷേധിച്ചു. വികസന രംഗത്തെ പഞ്ചായത്തിന്റെ സല്‍പേര് …

ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടി; പ്രദേശവാസികളെ ഒഴിപ്പിച്ചു തുടങ്ങി, മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍

കല്‍പ്പറ്റ: നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ ഉരുള്‍പൊട്ടലിന്റെ നടുക്കം മാറും മുമ്പെ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടിയതായി സംശയം. മുണ്ടക്കൈ പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയര്‍ന്നതാണ് ഉരുള്‍പൊട്ടിയതായി സംശയിക്കാന്‍ കാരണം. കുത്തിയൊലിക്കുന്ന മലവെള്ളത്തിനൊപ്പം കൂറ്റന്‍ പാറകളും മരങ്ങളും ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

ദുരന്തത്തിനിരയായവര്‍ക്ക് സഹായവുമായി കാസര്‍കോട്; അവശ്യസാധന കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രി പുറപ്പെടും

കാസര്‍കോട്: വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നല്‍കുന്നു. വിദ്യാനഗര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സഹായ കേന്ദ്രം സജ്ജമാക്കി. പേമാരിയിലും ഉരുള്‍പ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസഹായരായ സഹോദരങ്ങള്‍ക്ക് കാസര്‍കോടിന്റെ സ്‌നേഹ സാന്ത്വനമായി മാറാന്‍ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി പുറപ്പെടും. ഇതുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള സുമനസുകളായ വ്യക്തികളും സംഘടനകളും കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം കളക്ടറേറ്റ്: ഫോണ്‍: 94466 01700. …

ഉരുള്‍പൊട്ടല്‍: കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥര്‍ വയനാട്ടിലേയ്ക്ക്

കാസര്‍കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു കാസര്‍കോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ്, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാബു, നാര്‍ക്കോട്ട് ഡിവൈ.എസ്.പി ചന്ദ്രകുമാര്‍ എന്നിവരാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് അയക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.

അതീവ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം; കാസര്‍കോട് ജില്ലയില്‍ ഇന്നു രാത്രി അതിതീവ്രമഴയ്ക്കു സാധ്യത; വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രാവിലക്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച രാത്രി അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു. മലയോര പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും ദേശീയപാത നിര്‍മ്മാണ മേഖലകളില്‍ ജാഗ്രത പാലിക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയില്‍ ശക്തമായ കാറ്റടിക്കാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ പാണത്തൂര്‍ കല്‍മാടിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി പാര്‍പ്പിച്ചു.

കോയിപ്പാടിയിലെ കടല്‍ക്ഷോഭം: മണ്ണടിഞ്ഞു ഗതാഗത തടസം നേരിട്ട തീരദേശ റോഡ് ഡി.വൈ.എഫ്.ഐ ഗതാഗതയോഗ്യമാക്കി

  കുമ്പള: കോയിപ്പാടിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നു തീരദേശ റോഡില്‍ അടിഞ്ഞുകൂടിയ മണല്‍ക്കൂനകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. ഇതിനെത്തുടര്‍ന്നു ദിവസങ്ങളായി തടസ്സപ്പെട്ടിരുന്ന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തുടര്‍ച്ചയായി അനുഭവപ്പെട്ടിരുന്ന കടല്‍ക്ഷോഭത്തിലാണ് തീരദേശത്തെ കോണ്‍ക്രീറ്റ് റോഡില്‍ മണല്‍ അടിച്ചുകയറി ഗതാഗത തടസ്സമനുഭവപ്പെട്ടത്. വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചു. സാധാരണ പോലെ അവര്‍ തിരിഞ്ഞു നോക്കാതെ വന്നപ്പോഴാണ് നാട്ടുകാരുടെ ദുരിതമവസാനിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തുവന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ ശ്ലാഘിച്ചു.  

കനത്ത മഴ; നേത്രാവതി പുഴ കരകവിഞ്ഞു; തീരമേഖല പ്രളയഭീഷണിയില്‍

    മംഗളൂരു: മലയോര മേഖലയില്‍ കനത്ത മഴപെയ്യുന്നതിനെ തുടര്‍ന്ന് നേത്രാവതി പുഴയിലെ ജലനിരപ്പുയര്‍ന്നു. ബണ്ടുവാള്‍ അജിലമൊഗരുവിലെ പ്രധാന റോഡുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പുഴയിലെ വെള്ളം റോഡിലേക്ക് കയറിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ മിക്ക വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷകളിലും വാനുകളിലുമാണ് സ്‌കൂളിലേക്ക് പോകുന്നത്. ബാല്‍ത്തില, പെര്‍നെ തുടങ്ങിയ നദീതീരത്തെ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് നടന്നാണ് പോവുന്നത്. ജലനിരപ്പ് 8.5 മീറ്ററില്‍ എത്തിയാല്‍ വെള്ളപ്പൊക്കമുണ്ടാകും. പുഴയിലെ ജലനിരപ്പ് ചൊവ്വാഴ്ച രാവിലെ 7.9 മീറ്ററിലെത്തിയിട്ടുണ്ട്.   …

കാസര്‍കോട് നഗരസഭയിലെ ഖാസിലൈന്‍ വാര്‍ഡിലും മൊഗ്രാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, കല്ലങ്കൈ വാര്‍ഡുകളിലേക്കും ഉപതെരഞ്ഞെടുപ്പ് തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഖാസിലൈന്‍ വാര്‍ഡിലും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, കല്ലങ്കൈ വാര്‍ഡുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ഖാസിലൈന്‍ നഗരസഭാ വാര്‍ഡില്‍ വി.എം മുനീര്‍ ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം അംഗത്വവും രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കെ.എം ഹനീഫ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. ഇടതു സ്വതന്ത്രനായി പി.എം ഉമൈറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍.മണി എന്നിവരും മത്സരിക്കുന്നു. 774 വോട്ടര്‍മാരാണുള്ളത്. നഗരസഭയിലെ 38 വാര്‍ഡുകളില്‍ നിലവിലുള്ള 37 വാര്‍ഡുകളില്‍ ലീഗിനു 20 സീറ്റാണുള്ളത്. ബിജെപി-14, സ്വതന്ത്രര്‍-2, സിപിഎം-1 സീറ്റുകളാണുള്ളത്. 21 അംഗങ്ങളായിരുന്നു …