ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു
ഇറാന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ വസതിയില്‍ വച്ചാണ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ഹമാസാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ. ഇസ്രയേലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ …
Read more “ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു”