മുംബൈ-ഹൗറ എക്‌സ്പ്രസ് പാളം തെറ്റി; രണ്ട് മരണം, 20 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈ-ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ ഝാര്‍ഖണ്ഡിലെ ബറബാംബുവിലാണ് അപകടം. 18 കോച്ചുകളാണ് പാളം തെറ്റിയത്. എന്‍.ഡി.ആര്‍.എഫും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടിലുള്ള സര്‍വ്വീസുകളില്‍ പലതും വഴി തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയേയും കൂട്ടി കാറില്‍ ചുറ്റിക്കറങ്ങി; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍, നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതി ആശുപത്രിയില്‍

  കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി ചുറ്റിക്കറങ്ങിയ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. പടന്നക്കാട് സ്വദേശിയായ ജാസിം ആണ് അറസ്റ്റിലായത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പ്രതി ജാസിം തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ മര്‍ദ്ദിച്ചതായി മൊഴി നല്‍കി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതിയെ പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റിക്കൊണ്ടു പോയി …

ദുരന്തഭൂമിയായി വയനാട്; മരണ സംഖ്യ 57 ആയി; ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം രക്ഷാപ്രവര്‍ത്തനത്തിന്

  മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇഇതുവരെ 57 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. പലയിടങ്ങളിലായി 1000 ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. …

നയാബസാറിലെ ഒരു അണ്‍ എയ്ഡഡ് സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ ആരോപണം: സംഘട്ടനത്തില്‍ 25 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്തിലെ ഒരു സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെയുയര്‍ന്ന പീഡനശ്രമ പരാതിയെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ 25 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ചു മൊഴിയെടുക്കാന്‍ തിങ്കളാഴ്ച പൊലീസ് എത്തിയെങ്കിലും പെണ്‍കുട്ടി അസ്വസ്ഥതയും ക്ഷീണിതയുമായതിനാല്‍ പൊലീസ് പിന്തിരിയുകയും കൗണ്‍സിലര്‍മാരെ അയക്കുകയും ചെയ്തു. ഇന്നു മൊഴിയെടുക്കുന്നതിനു വീണ്ടും ശ്രമിക്കുമെന്നു പൊലീസ് പറഞ്ഞു. ഈ സംഭവത്തില്‍ സ്‌കൂളില്‍ അതിക്രമിച്ചു കടന്ന് സ്റ്റാഫിനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് 25 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമുണ്ടായ സംഭവം സ്‌കൂളില്‍ …

മധൂര്‍ പഞ്ചായത്തില്‍ ജീവനക്കാരന്‍ നടത്തിയ എട്ടരലക്ഷം തിരിമറിക്ക് പ്രസിഡണ്ട് രാജിവെച്ചോ?: മുസ്ലിം ലീഗ്

കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ജീവനക്കാരന്‍ ലക്ഷക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതിനു പഞ്ചായത്തു പ്രസിഡണ്ട് രാജിവക്കണമെന്നു പറയുന്ന ബിജെപിക്കാര്‍ അവര്‍ ഭരിക്കുന്ന മധൂര്‍ പഞ്ചായത്തിലെ ജീവനക്കാരന്‍ എട്ടരലക്ഷം തിരിമറി നടത്തിയപ്പോള്‍ പ്രസിഡണ്ടിനെ കൊണ്ടു രാജി വയ്പിച്ചോ എന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ആരാഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്പളയിലടക്കം ഉണ്ടായ വോട്ടു ചോര്‍ച്ചയുടെ ജാള്യത മറയ്ക്കാനാണു കുമ്പളയില്‍ അവര്‍ ശ്രമിക്കുന്നതെന്നു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ബാസ്, മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, …

തൃശൂരില്‍ റെയില്‍ പാളത്തില്‍ വെള്ളക്കെട്ട്; 4 ട്രെയിനുകള്‍ പൂര്‍ണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി

  കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയില്‍ കനത്ത വെള്ളക്കെട്ട് കാരണമാണ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി തൃശൂര്‍ വരെ മാത്രം ഓടും. …

റോഡുപരോധം ആളുകള്‍ക്കു മാത്രമല്ല, ആടുകള്‍ക്കും അറിയും

കുമ്പള: ദേശീയ പാതയില്‍ യാത്ര അതിസാഹസികമായതിനെത്തുടര്‍ന്നു വാഹന ഉടമകള്‍ ഗതാഗതം തിരിച്ചു വിട്ടിട്ടുള്ള കുമ്പള-ബദിയഡുക്ക കെ.എസ്.ടി.പി റോഡിലെ ശാന്തിപ്പള്ളത്ത് വാഹനത്തിരക്കിനെതിരെ ആട്ടിന്‍കൂട്ടം റോഡ് ഉപരോധിച്ചു. ഇതു വാഹനങ്ങള്‍ക്കു മറ്റൊരു അപകടഭീഷണിയായിരിക്കുകയാണെന്നു ഡ്രൈവര്‍മാരും സഞ്ചാരികളും ആശങ്കപ്പെടുന്നു. റോഡില്‍ കിടന്നു ഗതാഗതം തടസ്സപ്പെടുത്തുന്ന ആടുകള്‍ വലിയ വാഹനങ്ങള്‍ ഹോണ്‍ മുഴക്കി കടന്നുവരുമ്പോള്‍ നാലുപാടും ചിതറിയോടുന്നതും വലിയ വിപത്തിനിടയാക്കുമെന്നു നാട്ടുകാര്‍ ഭയപ്പെടുകയാണ്. സുഗമമായ റോഡിലെ വാഹനങ്ങളുടെ വേഗതയും തിരക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ടെന്നു പരാതിയുണ്ട്.

ചുഴലിക്കാറ്റില്‍ വീടിന്റെ മേച്ചില്‍ ഓടുകള്‍ തകര്‍ന്നു; മാതാവും കുട്ടിയും പുറത്തേക്ക് ഓടുന്നതിനിടെ മരവും കടപുഴകി വീണു; ഇരുവരും അല്‍ഭുതകരമായി രക്ഷപ്പെട്ടു

  കാസര്‍കോട്: ശക്തമായ ചുഴലിക്കാറ്റില്‍ വീടിന്റെ മേച്ചില്‍ ഓടുകള്‍ തകര്‍ന്നുവീണു. പുറത്തേക്കോടുന്നതിനിടെ വീടിനടുത്തുണ്ടായിരുന്ന കൂറ്റന്‍ മരവും കടപുഴകി വീണു. മാതാവും കുട്ടിയും അല്‍ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച സന്ധ്യയോടെ കുമ്പള ബദരിയ നഗറിലെ ഒരുവീട്ടിലാണ് അപകടം. രോഗബാധിതനായ കുട്ടിയും മാതാവും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഓടുകള്‍ വീഴുന്ന ശബ്ദം കേട്ടതോടെ കുട്ടിയുമായി മാതാവ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. അതിനിടെ വീടിന് സമീപത്തുള്ള കൂറ്റന്‍ മരവും കടപുഴകി വീണു. തലനാരിഴയ്ക്കാണ് മാതാവും കുട്ടിയും രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അധികൃതരും രക്ഷാപ്രവര്‍ത്തനം …

കൊട്ടോടിയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

  കാസര്‍കോട്: സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്നിരുന്ന് യാത്ര ചെയ്യവെ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊട്ടോടി സ്വദേശി അയറോട്ടെ മുണ്ടപ്പുഴ റോജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കൊട്ടോടി ടൗണിന് സമീപം ഗ്രാഡിപ്പള്ള റോഡിലെ കയറ്റത്തില്‍ വെച്ച് റോജി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ മരിച്ചു. ഭാര്യ: സിജ (പാലക്കാട്). മകന്‍: …

രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കെടുക്കണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്: സംസ്ഥാനം നേരിടുന്ന അതിഭീകരമായ ഉരുള്‍പൊട്ടല്‍ കെടുതികള്‍ പരിഹരിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കാളികളാകണമെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടലില്‍ വന്‍ ആള്‍നാശവും ഭയാനകമായ കഷ്ടനഷ്ടങ്ങളുമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടല്‍: അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കുട്ടിയെ രക്ഷിച്ചു

ചൂരല്‍മലയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനയുടെ ഹെലികോപ്ടര്‍ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാനാവാതെ കോഴിക്കോട്ടേക്ക് പോയി. അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റോഡുകളും പാലവും തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ദുരന്ത സ്ഥലത്ത് എത്താന്‍ പ്രയാസമുണ്ട്. ദുരന്തത്തില്‍ 43 പേര്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. അപകടം നടന്ന സ്ഥലത്തേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിക്കുമെന്നു റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു.  

കനത്ത കാറ്റ്: ബേക്കല്‍ മൗവ്വലില്‍ ടര്‍ഫ് തകര്‍ന്നു

കാസര്‍കോട്: തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റില്‍ ടര്‍ഫ് തകര്‍ന്നു. ഇരുമ്പു ദണ്ഡുകളും തകരഷീറ്റുകളും റോഡിലേക്ക് വീണതിനാല്‍ മൗവ്വല്‍-പള്ളിക്കര റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. തായല്‍ മൗവ്വലിലെ ടര്‍ഫാണ് തകര്‍ന്നു വീണത്. ടര്‍ഫിന്റെ ഭാഗങ്ങള്‍ വൈദ്യുതി കമ്പികള്‍ക്കു മുകളില്‍ വീണ് തൂണുകളും തകര്‍ന്നു. പകല്‍നേരങ്ങളില്‍ നിരവധി വാഹനങ്ങളും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരും കടന്നു പോകുന്ന റോഡിനു അരികിലാണ് ടര്‍ഫ് സ്ഥാപിച്ചത്. അപകടം പകല്‍നേരത്തായിരുന്നുവെങ്കില്‍ വലിയ ദുരന്തത്തിനു തന്നെ ഇടയാക്കിയേനെയെന്നു നാട്ടുകാര്‍ പറഞ്ഞു. അതേ സമയം അശാസ്ത്രീയമായാണ് ടര്‍ഫ് നിര്‍മ്മിക്കുന്നതെന്നു …

വയനാട്ടില്‍ വീണ്ടും ഭീകര ഉരുള്‍പൊട്ടല്‍; 25 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി, നൂറോളം പേര്‍ ഒറ്റപ്പെട്ടു

വയനാട്: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, കല്‍പ്പുഴ എന്നിവിടങ്ങളിലുണ്ടായ ഭീകരമായ ഉരുള്‍പൊട്ടലില്‍ 25 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നു ആശങ്കയുണ്ട്. പത്തു മൃതദേഹങ്ങള്‍ മലപ്പുറം പോത്താംകല്ലില്‍ ചാലിയാര്‍ പുഴയില്‍ നിന്നു കണ്ടെടുത്തു. അട്ടമലയില്‍ നിന്നു 6 മൃതദേഹങ്ങളും ചൂരല്‍മലയില്‍ നിന്നു 8 മൃതദേഹങ്ങളും കണ്ടെടുത്തു. മരിച്ചവരില്‍ മൂന്നു കുട്ടികളുമുണ്ട്. നൂറിലേറെ പേരെ കാണാതായിട്ടുണ്ടെന്നും നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടക്കൈ പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭീകരമായ രീതിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു തവണ …

ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; മൈലാട്ടി സ്വദേശിയുടെ മുക്കാല്‍ലക്ഷവും 83 ഗ്രാം സ്വര്‍ണ്ണവും തട്ടി; ശ്രുതിക്കെതിരെ വീണ്ടും കേസ്

കാസര്‍കോട്: ഐ.എസ്.ആര്‍.ഒയില്‍ ഉദ്യോഗസ്ഥയാണെന്നു തെറ്റിദ്ധരിപ്പിച്ച് നിരവധി പേരില്‍ നിന്നു ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും കൈക്കലാക്കിയ ചെമ്മനാട്, കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി. മൈലാട്ടി, കിഴക്കേക്കരയിലെ ദേവിദാസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. 73,000 രൂപയും 83.81 ഗ്രാം സ്വര്‍ണ്ണവും കൈക്കലാക്കി തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ദേവിദാസിന്റെ പരാതി. ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട യുവാവുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്തുവെന്ന കേസില്‍ ശ്രുതിയെ ഏതാനും ദിവസം മുമ്പാണ് മേല്‍പ്പറമ്പ് പൊലീസ് കര്‍ണ്ണാടക ഉഡുപ്പിയിലെ …

വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്രം എല്ലാ സഹായവും നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഭയാനകമായ ഉരുള്‍പൊട്ടലിലും കെടുതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സൈനിക ഹെലികോപ്ടറുകളും സൈനികരെയും അയച്ചു. അടിയന്തര സഹായം കേരളത്തിനു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഉരുള്‍പൊട്ടലിനെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും പരിക്കേറ്റവര്‍ക്കു അടിയന്തര ചികിത്സക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍പെട്ടു ജീവഹാനി സംഭവിച്ചവരുടെ ആശ്രിതരെ അദ്ദേഹം അഗാധ ദുഃഖം അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ, നിരവധി പേർ മരിച്ചതായി വിവരം, 7  മൃതദേഹങ്ങൾ കണ്ടെടുത്തു 

  വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേർ മരിച്ചതായി വിവരം. 7 മൃതദേഹങ്ങൾ കണ്ടെടുത്തു. മരണസംഖ്യ ഉയരാനാണ് സാധ്യത. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട് 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് സമീപമുള്ള ചൂരല്‍മലയിലാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. രണ്ടുതവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകളും സ്‌കൂളും തകര്‍ന്നതായാണ് വിവരം. നാനൂറിലധികം പേരാണ് ഒറ്റപ്പെട്ടത്. പുലര്‍ച്ച ഒരുമണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിറകെ നാലുമണിയോടെ ചൂരല്‍മല സ്‌കൂളിന് സമീപവും ഉരുള്‍പൊട്ടി.ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ …

വയനാട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ, റോഡും പാലവും ഒലിച്ചുപോയി, രണ്ടുപേർ മരിച്ചതായും വിവരം, നാന്നൂറോളം പേർ ഒറ്റപ്പെട്ട നിലയിൽ

    വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയിവിവരമുണ്ട്. ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ തകർന്നു ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് 400 ഓളം ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായില്ല. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ …

സംസ്ഥാനത്ത് കനത്ത മഴ, കാസർകോട് അടക്കം 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

  കാസർകോട് : കനത്ത മഴയെ തുടർന്ന് കാസർകോട് അടക്കം 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം കോളേജുകൾക്ക് അവധിയില്ല ഈ ജില്ലകളിൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരി ഇരിട്ടി തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.  മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ കാസർകോട് ജില്ലയിലെ കോളേജുകൾ, ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, …