കാസര്‍കോട്: കാരവല്‍ മീഡിയ രണ്ടുദിവസം മുമ്പ് റിപോര്‍ട്ട് ചെയ്തതുപോലെ കുമ്പള പഞ്ചായത്തില്‍ നിന്ന് അക്കൗണ്ടന്റ് അടിച്ചുമാറ്റിയ ലക്ഷക്കണക്കിന് രൂപ തിരിച്ചടച്ചു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 11 ലക്ഷം തട്ടിയെടുത്ത അക്കൗണ്ടന്റ് രമേശിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് മുഴുവന്‍ പണവും തിരിച്ചടച്ചതെന്ന് അറിയിപ്പില്‍ പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള രമേശിനെ തള്ളിപ്പറയാന്‍ അദ്ദേഹത്തിന്റെ യൂനിയന്‍ തയ്യാറാകാത്തതിനാല്‍ താഹിറ പ്രതിഷേധിച്ചു. വികസന രംഗത്തെ പഞ്ചായത്തിന്റെ സല്‍പേര് കളങ്കപ്പെടുത്താനാണ് ചില ജീവനക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ അപലപിച്ചു.