കാസര്‍കോട് സ്വദേശി രാജസ്ഥാനില്‍ അപകടത്തില്‍ മരിച്ചു

 

കാസര്‍കോട്: കാസര്‍കോട് കാലിച്ചാനടുക്കം സ്വദേശി രാജസ്ഥാനില്‍ അപകടത്തില്‍ മരിച്ചു. അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) ആണ് മരിച്ചത്. ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോലി സ്ഥലത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടതായി കമ്പനിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം ഉദയ് പൂരിലെ പാരാസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. രാജേഷ് സ്വന്ത് ഓയില്‍ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. മാത്യു തെക്കേലിന്റെയും മേഴ്സി മാത്യുവിന്റെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: ആന്‍സലിന്‍(സെന്റ്ജൂഡ്സ് എച്ച് എസ് എസ് വെള്ളരിക്കുണ്ട്), ആല്‍ഫില്‍, അല്‍ഫോണ്‍സ്(ഇരുവരും ജിഎച്ച്എസ്എസ് കാലിച്ചാനടുക്കം), സഹോദരി: സില്‍വിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അച്ഛനും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളും തൂങ്ങി മരിച്ചത് എന്തിന്?; ഇരട്ട ആത്മഹത്യ നടന്ന വീട്ടില്‍ ഒരു വര്‍ഷം മുമ്പും രണ്ടു പേര്‍ ആത്മഹത്യ ചെയ്തു;നടുക്കം മാറാതെ ചെമ്മനാട്, കോളിയടുക്കം
Scroll to top

You cannot copy content of this page