തോട്ടിലൂടെ ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ സിപിഐ നേതാവ് ഒഴുക്കില്‍പെട്ടു കാണാതായി; സംഭവം ബദിയഡുക്കയില്‍, തെരച്ചില്‍ തുടരുന്നു

കാസര്‍കോട്: ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്‌കന്‍ ഒഴുകിപ്പോയി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഞ്ചത്തടുക്കയിലെ സീതാരാമ (52)യാണ് അപകടത്തില്‍പെട്ടത്. സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ബുധനാഴ്ച വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടിലാണ് അപകടം. പുല്ലരിയാനാണെന്നു പറഞ്ഞാണ് സീതാരാമ വീട്ടില്‍ നിന്നു ഇറങ്ങിയത്. നേരം ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ട കാര്യം വ്യക്തമായത്. സീതാരാമയുടെ കൈവശം ഉണ്ടാകാറുള്ള കത്തിയും റെയിന്‍കോട്ടും സഞ്ചിയും തോട്ടുവക്കില്‍ കണ്ടെത്തി. തൊട്ടടുത്ത് തന്നെ ഒഴുകി …

ദേശീയ പാത വിസ്മയമാവാനിരിക്കെ സര്‍വ്വീസ് റോഡുകള്‍ക്കു ദയനീയാവസ്ഥ

കുമ്പള: ദേശീയ പാത നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കെ, അതിനോടു ചേര്‍ന്ന സര്‍വ്വീസ് റോഡുകളുടെ സ്ഥിതി പരമശോചനമീയമാവുന്നു-നാട്ടുകാര്‍ പരാതിപ്പെടുന്നു. കാസര്‍കോട് മുതല്‍ ഉപ്പള വരെയുള്ള സര്‍വ്വീസ് റോഡുകളാണ് ശോചനീയമായിട്ടുള്ളത്. പലേടത്തും റോഡുകളില്‍ ഗതാഗതം ദുസ്സഹമാക്കാവുന്ന തരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. അവിടെയും അല്ലാത്തിടങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. ഓവുചാലുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മഴവെള്ളം സര്‍വ്വീസ് റോഡുകളില്‍ കെട്ടിനില്‍ക്കുന്നു. പൊതു നന്മക്കു വേണ്ടി ഉണ്ടാവുന്ന പദ്ധതികള്‍ വ്യക്തികള്‍ക്കു താല്‍ക്കാലികമായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഈ പ്രാരാബ്ധങ്ങള്‍ …

മൊഗ്രാലില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; അലാറം മുഴങ്ങിയതോടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു, മുഖം മൂടിയിട്ട സംഘം എത്തിയത് വാഹനത്തിലെന്നു സംശയം

കാസര്‍കോട്: ദേശീയ പാതയിലെ മൊഗ്രാല്‍ ജംഗ്ഷനില്‍ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമം. അലാറം മുഴങ്ങിയതോടെ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊഗ്രാല്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. എ.ടി.എം മെഷീന്‍ തകര്‍ക്കുന്നതിനിടയില്‍ അലാറം മുഴങ്ങിയതോടെയാണ് കവര്‍ച്ചാ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു. ഈ സമയത്ത് മൊഗ്രാല്‍ ജംഗ്ഷനില്‍ നിന്നു അല്‍പം അകലെ പൊലീസ് പട്രോളിംഗ് …

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി ഉയർന്നു, ബെയ്ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാവും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷി യോഗം 

  കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. മരണസംഖ്യ 276 ആയി.  240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് …

ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

  ആലപ്പുഴ വൈ.എം.സി.എയിൽ ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. മാവേലിക്കര കൊറ്റാർ കാവ് മുറിയിൽ വാലുപറമ്പിൽ പരേതനായ കേശവൻകുട്ടിയുടെ മകൻ വി.കെ.സജീവ് (53) ആണ് മരിച്ചത്. മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തിൽ ഡ്രൈവറായിരുന്നു സജീവ്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണ സജീവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കെ.കെ.ദേവകി. ഭാര്യ: മോൻസിമോൾ.മക്കൾ: സൂര്യ വി.സജീവ്, കിരൺ വി.സജീവ്, തേജസ് വി.സജീവ്. സംസ്കാരം: വ്യാഴാഴ്ച ഉച്ചക്ക് …

ഗുരുവായൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളം: ഇന്ന് നാല് ട്രെയിനുകളുടെ സർവീസ് റദ്ദാക്കി

തൃശ്ശൂര്‍: പൂങ്കുന്നം ഗുരുവായൂര്‍ റൂട്ടിലെ റെയില്‍വെ ട്രാക്കില്‍ ഉണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് നാല് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. വ്യാഴാഴ്ചത്തെ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമേ …

മച്ചമ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളും കവർന്ന കേസ്; മംഗളൂരു സ്വദേശിയായ യുവാവ് അറസ്റ്റിൽ

  കാസർകോട്: മച്ചമ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളും റാഡോ വാച്ചും രേഖകളും ലോക്കറോടെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മംഗളൂരു ഉളിബെട്ടു അകോടി മസിലെ അർപ്പയെന്ന മുഹമ്മദ് അർഫാസിനെ (19)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. വിശദമായ അന്വേഷണത്തിനു കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൊലീസ് പറഞ്ഞു. മച്ചമ്പാടി സി.എ. നഗറിലെ ഇബ്രാഹിം ഖലീലും കുടുംബവും വിദേശത്തായിരുന്നപ്പോഴായിരുന്നു കവർച്ച. വീടിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയിൽ …

സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു; കാസർകോട് അടക്കം നാലു ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം 

  സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് വൈകിട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യതയുളളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നേരത്തേ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അത് തുടരും. കാസർകോട് ജില്ലയില്‍ ജുലൈ 31ന് വൈകുന്നേരം 7 മണിക്ക് റെഡ്ഡ് അലര്‍ട്ട് പ്രഖ്യപിച്ച സാഹചര്യത്തില്‍, ഒന്നിന് രാവിലെ 10 മണി വരെ ഇത് തുടരുമെന്ന് അറിയിപ്പുള്ളതിനാല്‍ …

പൈവളികെ ബള്ളൂർ വാട്ടപ്പദവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി 

  കാസർകോട്: പൈവളികെ ബള്ളൂർ വാട്ടപ്പദവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാട്ടപ്പദവ് പാലത്തിനടുത്ത പുഴയിലാണ് 60 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഒഴുകിയെത്തിയ മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് മൃതദേഹം മംഗൽപ്പാടിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. കർണാടക കന്യാന സ്വദേശിയുടെ ജഡമാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴ; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.സി …

തോക്കുമായി നഴ്‌സറി വിദ്യാര്‍ഥി സ്‌കൂളില്‍; മൂന്നാംക്ലാസുകാരനുനേരെ വെടിയുതിര്‍ത്തു

  സ്‌കൂളില്‍ തോക്കുമായെത്തിയ അഞ്ചുവയസുകാരന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തു. ബീഹാറിലെ സൂപൗള്‍ ജില്ലയിലെ സെന്റ് ജോണ്‍ ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം. ബാഗില്‍ ഒളിപ്പിച്ച തോക്കുമായാണ് നഴ്‌സറി വിദ്യാര്‍ത്ഥിയായ അഞ്ചു വയസ്സുകാരന്‍ സ്‌കൂളില്‍ എത്തിയത്. വരാന്തയിലെത്തിയ ഉടന്‍ പത്തു വയസ്സുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയിലാണ്. ക്ലാസിലേക്ക് പോകുന്ന വഴി അഞ്ച് വയസ്സുകാരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തടയാന്‍ ശ്രമിച്ചപ്പോഴാണ് കയ്യില്‍ വെടികൊണ്ടെന്നും ചികിത്സയില്‍ കഴിയുന്ന കുട്ടി പൊലീസിനോട് …

പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയില്‍

  കേരളത്തിന് പ്രളയ മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ന്ന് ജൂലൈ 24, 25, 26 തീയതികളിലും ഞങ്ങള്‍ അവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു, 20 സെന്റിമീറ്ററില്‍ കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി’- അമിത് ഷാ പറഞ്ഞു. ഒരാഴ്ച മുന്‍പ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വയനാട് ചൊവ്വാഴ്ചയുണ്ടായ …

കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ക്ലാര്‍ക്ക് അറസ്റ്റില്‍; തീയിട്ടത് പ്രധാനപ്പെട്ട പല ഫയലുകളും രേഖകളും നശിപ്പിക്കാന്‍

കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് വിയ്യൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ 20ന് രാത്രി 7.30 നാണ് സംഭവം. അനൂപ് ഫയലുകളില്‍ ക്രമക്കേട് നടത്തിയിരുന്നു. ഇത് പിടികൂടാതിരിക്കാനാണ് ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പല ഫയലുകളും രേഖകളും നശിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഈ ലക്ഷ്യത്തോടെയാണ് ഇയാള്‍ ഓഫീസിന് തീയിട്ടതെന്ന് പൊലിസ് കണ്ടെത്തി. കേന്ദ്രത്തിലെ ഫാര്‍മസിയിലാണ് പെട്രോളൊഴിച്ച് …

സ്വന്തം ചിതയൊരുക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

  തൃശൂര്‍: വാടാനപ്പള്ളിയില്‍ വീട്ടമ്മ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി(52)യാണ് മരിച്ചത്. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തിങ്കളാഴ്ചയാണ് ആത്മഹത്യചെയ്തത്. വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കുകയായിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുബായിലായിരുന്ന മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം സൂചിപ്പിക്കുന്ന കുറിപ്പും വീടിനകത്തേയ്ക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇതോടെ …

വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയിട്ടും മോഷണം നടത്താനായില്ല; ഒടുവില്‍ കയ്യിലുള്ള മദ്യം കുടിച്ച് തീര്‍ത്ത് സ്ഥലം വിട്ട് കള്ളന്‍

  പഴയങ്ങാടി: പൊലീസ് സ്റ്റേഷന് സമീപത്തായി പ്രവര്‍ത്തിക്കുന്ന എരിപുരം പോസ്റ്റോഫീസില്‍ മോഷണ ശ്രമം. പിറക് വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അലമാരയില്‍ കലക്ഷന്‍ തുകയും മറ്റുമായി ഒന്നേകാല്‍ ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. മോഷണശ്രമം പാഴായതോടെ കലിപൂണ്ട കള്ളന്‍ അകത്തെ സാധനസാമഗ്രികള്‍ വാരിവലിച്ചിട്ടു. പിന്നീട് അകത്ത് ഇരുന്ന് മദ്യപിച്ച ശേഷമാണ് സ്ഥലം വിട്ടത്. മദ്യ കുപ്പി മുറിയില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച രാവിലെ പോസ്റ്റോഫീസ് തുറന്നപ്പോഴാണ് സാധനങ്ങള്‍ …

കാലവര്‍ഷ ജാഗ്രത: ജില്ലയില്‍ 116 പേരെ മാറ്റിപ്പാര്‍പ്പിച്ചു; തെക്കില്‍-ചട്ടഞ്ചാല്‍ ദേശീയപാതയില്‍ അതീവ ജാഗ്രത; മയ്യിച്ചയിലും മുന്‍ കരുതല്‍

കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതിക്കെതിരെ ജാഗ്രത പാലിക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരോടു നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 116 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കെടുതി സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി കല്ലപ്പള്ളി കമ്മാടി കോളനിയില്‍ നിന്നു വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്നു എട്ടു കുടുംബങ്ങളിലെ 22 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കള്ളാര്‍, ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 പട്ടികവര്‍ഗ കുടുംബങ്ങളിലെ 94 പേരെയും ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. എണ്ണപ്പാറയില്‍ …

കവര്‍ച്ചാ കേസിലെ പ്രതി ഒളിവില്‍ കഴിഞ്ഞത് 14 വര്‍ഷം; ചെറുവത്തൂര്‍ സ്വദേശിയെ മലപ്പുറത്തുനിന്നും പിടികൂടി

കാസര്‍കോട്: കവര്‍ച്ചാകേസിലും മാല കവര്‍ന്ന കേസിലും ഒളിവില്‍ പോയതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പതിനാലു വര്‍ഷത്തിന് ശേഷം പിടിയില്‍. ചെറുവത്തൂര്‍ കാരിയില്‍ റേഷന്‍ കടക്ക് സമീപത്തെ എം.അബ്ദുള്‍ നിസാറിനെ (45)യാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. മലപ്പുറത്ത് വെച്ചാണ് ചന്തേര പൊലീസ് യുവാവിനെ പിടികൂടിയത്. സ്റ്റേഷന്‍ പരിധിയില്‍ 2009 ലും 2010 ലും കവര്‍ച്ച കേസിലും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെ മലപ്പുറം മങ്കടയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ …

തുരിശ് കലക്കി കുടിച്ച് കര്‍ഷകന്‍ ജീവനൊടുക്കി

കാസര്‍കോട്: തുരിശ് കലക്കി കുടിച്ച് കര്‍ഷകന്‍ ജീവനൊടുക്കി. കിനാനൂര്‍, കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം, പുല്ലുമലയിലെ വെള്ളുങ്ങയുടെ മകന്‍ സി.വി നാരായണന്‍ (65) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കവുങ്ങിനു തളിക്കുന്നതിനു വേണ്ടി കൊണ്ടു വച്ച തുരിശ് കലക്കി കുടിക്കുകയായിരുന്നുവത്രെ. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം പൊലീസ് കേസെടുത്തു. എസ്.ഐ മധുസൂദനന്‍ മടിക്കൈ ഇന്‍ക്വസ്റ്റ് നടത്തി. …