മുകേഷ് രാജി വയ്ക്കുമോ?; സിപിഎം തീരുമാനം ഇന്ന്; സംസ്ഥാന നേതൃനിലപാടിനെ ചോദ്യം ചെയ്ത് വൃന്ദകാരാട്ട്
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പ്രതിയായ നടന്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കുമോ? പ്രതിപക്ഷവും ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും രാജി ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ മുകേഷിനും സിപിഎമ്മിനും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വ്യാഴാഴ്ച ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്. വ്യാഴാഴ്ച നടന്ന യോഗത്തിന്റെ തുടര്‍ച്ചയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച നടക്കുന്നുണ്ട്. നേരത്തെ …