കാസര്‍കോട്ടേക്ക് കടത്തിയ 3000 ഇ-സിഗരറ്റുകളുമായി മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍; സംഘം കുടുങ്ങിയത് കാറിന്റെ ടയര്‍ മാറ്റുന്നതിനിടയില്‍

 

കാസര്‍കോട്: കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകള്‍ പിടികൂടി. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ബഷീര്‍ എന്നിവരെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനിലാണ് സംഭവം. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നി യുവാക്കളെ സമീപിച്ചു. ഇരുവരുടെയും മുഖത്ത് പരിഭ്രമം കണ്ടതോടെ കാറിനകത്തു പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തു നിന്നാണ് ഇ-സിഗരറ്റുകള്‍ കൊണ്ടുവന്നതെന്നാണ് ഇരുവരും നല്‍കിയ മൊഴി. ചന്ദ്രഗിരി ജംഗ്ഷനു സമീപത്തു വച്ച് കാറിന്റെ ടയര്‍ പൊട്ടിയതു കൊണ്ടു മാത്രമാണ് ഇ-സിഗരറ്റുകളുമായി പൊലീസിന്റെ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page