കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസില്‍ അറസ്റ്റുചെയ്യുന്നത് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് എം മുകേഷിനെതിരെ ചുമത്തിയത്. കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതുള്‍പ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഒരു മൊഴിയുടെ
മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം.
അതേസമയം അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങുമ്പോഴും എംഎല്‍എ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.