പൂവ് മാത്രമല്ല, ഇലയും വില്ലൻ; അരളി ഇലയുടെ ജ്യൂസ് സ്വയം ഉണ്ടാക്കി കുടിച്ച വയോധികൻ മരിച്ചു

 

കോട്ടയം: അരളി ഇലയുടെ ജ്യൂസ് സ്വയം ഉണ്ടാക്കി കുടിച്ച വയോധികൻ മരിച്ചു. കോട്ടയം മൂലവട്ടം മുപ്പായി പാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഔഷധമാണെന്ന് കരുതി വിദ്യാധരൻ അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടിച്ചതിനുശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോ സ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page