സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് യുവാവ് ആത്മഹത്യചെയ്തതാകാമെന്ന് സൂചന, വിവരം അയല്‍വാസികളെ അറിയിച്ചത് മകള്‍

 

കൊല്ലം: സൗദിയിലെ പ്രവാസി മലയാളി ലോകത്തെ ഞെട്ടിച്ച് മലയാളി ദമ്പതികളുടെ മരണം. റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇവരുടെ അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. മകളുടെ മുന്നില്‍ വച്ച് കൊല നടന്നതായാണ് സൂചന. മാതാവിനെ കൊലപ്പെടുത്തിയ വിവരം മകള്‍ അയല്‍വാസികളെ അറിയിച്ചതോടെ അനൂപും ജീവനൊടുക്കിയെന്നാണ് നിലവില്‍ നാട്ടില്‍ ലഭിച്ചിരിക്കുന്ന വിവരം. അനൂപ് മോഹന്‍ വര്‍ഷങ്ങളായി റിയാദില്‍ പെയിന്റിങ് വര്‍ക്ക്ഷോപ്പ് നടത്തിവരികയാണ്. അഞ്ചുമാസം മുന്‍പാണ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page