മാവിനക്കട്ട വാഹനാപകടം; ഉപ്പള സ്വദേശി മരണപ്പെട്ടത് സെപ്തംബര്‍ ആറിന് ഗള്‍ഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയില്‍, നാട് കണ്ണീരില്‍

  കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാവിനക്കട്ടയില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പള, സോങ്കാല്‍, പ്രതാപ് നഗര്‍, പള്ളിക്ക് സമീപത്തെ ദഫ്രീന മന്‍സിലില്‍ അബൂബക്കര്‍ മുബഷീര്‍ (20) മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരണപ്പെട്ടത്. മുബഷീര്‍ ഓടിച്ചിരുന്ന കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗള്‍ഫിലായിരുന്ന മുബഷീര്‍ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് നാട്ടിലെത്തിയത്. ചികിത്സ കഴിഞ്ഞ് സെപ്തംബര്‍ …

റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ കാറിടിച്ചു മരിച്ചു; കാര്‍ നിര്‍ത്താതെ പോയി, സി.സി.ടി.വി യില്‍ കുടുങ്ങിയത് തമിഴ് നടി രേഖ നായരുടെ കാര്‍

ചെന്നൈ: സെയ്ദാപെട്ടില്‍ റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് മരിച്ചു. അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് തമിഴ്നാടിനെ നടുക്കിയ അപകടം നടന്നത്. ജാഫര്‍ഖാന്‍പേട്ടിലെ റോഡില്‍ വെച്ച് മഞ്ചനെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തുണ്ടായിരുന്നവര്‍ മഞ്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് സിസിടിവി വഴി അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി. നടി രേഖാ നായരുടേതായിരുന്നു ഈ കാര്‍. ഇതേത്തുടര്‍ന്ന് രേഖാ നായരുടെ …

അന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി വച്ചില്ല; അതിനാല്‍ മുകേഷ് രാജി വയ്‌ക്കേണ്ടതില്ല: ഇ.പി ജയരാജന്‍, നിലപാട് കടുപ്പിച്ച് സിപിഐ, തീരുമാനം ഉച്ച കഴിഞ്ഞ്

  തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൊല്ലം എം.എല്‍.എ മുകേഷ് ഇപ്പോള്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സമാന രീതിയിലുള്ള കേസുകളില്‍ പ്രതികളായിട്ടുണ്ട്. അന്നവര്‍ രാജി വച്ചില്ല. പിന്നെന്തിനു മൂന്നാമത് പ്രതിയായ മുകേഷ് രാജിവയ്ക്കണം?-ഇ.പി ജയരാജന്‍ ചോദിച്ചു. അന്നവര്‍ രാജി വച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മുകേഷും രാജി വയ്ക്കുമായിരുന്നു. നടി നല്‍കിയ പരാതിയില്‍ പൊലീസ് ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ‘ചുരുള്‍’ സിനിമ നാളെ പ്രദര്‍ശനത്തിനെത്തും

  തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ‘ചുരുള്‍’ നാളെ കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി നിര്‍മ്മിച്ച ചിത്രമാണിത്. കെഎസ്എഫ് ഡിസി നിര്‍മ്മിച്ച് റിലീസ് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് ചുരുള്‍. നേരത്തെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിപ്രകാരം നിര്‍മ്മിച്ച നാല് ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയിരുന്നു. ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ജാതിചിന്തയും ചര്‍ച്ചചെയ്യുകയാണ് …

ബുള്ളറ്റില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: ബുള്ളറ്റില്‍ കഞ്ചാവു കടത്തുകയായിരുന്ന രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വടകര, കൊയിലാണ്ടി സ്വദേശികളായ എം.പി മുഹമ്മദ് റാഫി (32), ആര്‍. അഖിലേഷ് (31) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 240 ഗ്രാം കഞ്ചാവു പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നു കടത്തുകയായിരുന്നു കഞ്ചാവ്. ഏതാനും ദിവസമായി കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ അഞ്ച് മയക്കുമരുന്നു കേസുകളാണ് പിടികൂടിയത്.

തലപ്പാടിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  മംഗ്‌ളൂരു: തലപ്പാടി, കെ.സി റോഡില്‍ വന്‍ മയക്കുമരുന്നുവേട്ട. 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ബഡാജെ,പുച്ചത്തുബയല്‍ സ്വദേശികളായ അബ്ദുല്‍ സലാം എന്ന സലാം (30), സൂരജ് റൈ എന്ന അംഗിത് (26) എന്നിവരെയാണ് മംഗ്‌ളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍, തൂക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടികൂടി. മംഗ്‌ളൂരു നഗരത്തിലെയും പരിസരങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നു വിതരണം നടത്തുന്ന സംഘമാണ് അറസ്റ്റിലായതെന്നു …

യുവനടിയുടെ പരാതി; മുകേഷ് എം.എല്‍.എ.യ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ്; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം, മുകേഷ് ഒളിവില്‍? വീടിനും ഓഫീസിനും പൊലീസ് കാവല്‍, രാജിക്ക് സമ്മര്‍ദ്ദമേറുന്നു, ഇടവേളബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെയും കേസ്

  കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടനും സിപിഎം എം.എല്‍.എ.യുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പൊലീസ് കേസെടുത്തു. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ നേരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ കന്റോണ്‍മെന്റ് പൊലീസും ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും കേസെടുത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഡ്വ.വി.എസ് ചന്ദ്രശേഖരന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അതേ സമയം നടനും എം.എല്‍.എയുമായ മുകേഷ് ഒളിവില്‍ …

ഭാര്യയുമായി സൗഹൃദമുണ്ടെന്നു സംശയം; വിമാനത്താവള ജീവനക്കാരനെ യുവാവ് കഴുത്തറുത്ത് കൊന്നു

  ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു.വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. രാമകൃഷ്ണനെ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ദേവനഹള്ളി പൊലീസ് പ്രതി രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. രമേശിൻ്റെ ഭാര്യയുമായി രാമകൃഷ്ണയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി ജീവനക്കാരനെ …

വിമാനത്തിന്റെ ലാൻഡിങ്ങിനിടയിൽ കുഴഞ്ഞുവീണു; ഗായകൻ യേശുദാസിന്റെ ഗിത്താറിസ്റ്റ് മരിച്ചു 

  തിരുവനന്തപുരം: ഗായകന്‍ കെ.ജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ്(54) കുഴഞ്ഞുവീണു മരിച്ചു. ആഫ്രിക്കയില്‍ നിന്നും തിരുവനന്തപുരയ്ക്ക് വിമാനത്തില്‍ വരുന്നതിനിടെയാണ് സംഭവം. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബുനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. മകന്‍ അമലും വിമാനത്തില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സംഗീത പരിപാടി കഴിഞ്ഞ് ബംഗളൂരു വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ടിവി സംഗീത റിയാലിറ്റിഷോകളിലും ഗിറ്റാറിസ്റ്റായിരുന്നു. നിരവധി സിനിമകളില്‍ പിന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി …

അവസരം ചോദിച്ചെത്തിയ യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി മദ്യം കുടിപ്പിച്ചു, വിവസ്ത്രനാക്കി പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും പരാതി

  കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിനെയും പീഡിപ്പിച്ചു. 2012 ൽ ബംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് 20 കാരന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഡിജിപിക്കാണ് യുവാവ് പരാതി നല്കിയിരിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ …

മാവിനകട്ടയിൽ കാറും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

  കാസർകോട്: മാവിനക്കട്ട കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ഉപ്പള സോങ്കാൽ പ്രസാദ്‌ന ഗറിലെ മുബഷി റാണ് (21) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ 8.45ന് കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ മാവിനക്കട്ടയിലായിരുന്നു അപകടം. മുള്ളേരിയിൽനിന്നു ബദിയടു ക്ക ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. കാർ മുള്ളേരിയ ഭാഗത്തേക്കു പോകുകയായിരുന്നു. കാറും ബസ്സും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ  മുബഷിറിനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളുരുവിലെ …

കല്ലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി; തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കടിച്ചു കൊന്നു

  കാസർകോട്: പാണത്തൂർ കല്ലപ്പള്ളിയിൽ ഭീതി പരത്തി വീണ്ടും പുലിയുടെ ആക്രമണം. ദൊഡമനയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയത്. തൊഴുത്തിൽ കെട്ടിയ മൂന്ന് പശുകുട്ടികളിൽ ഒന്നിനെ കടിച്ചു കൊന്ന ശേഷം സ്ഥലം വിടുകയായിരുന്നു. പകുതി ഭക്ഷിച്ചിട്ടുണ്ട്. ഒരു മാസം മുമ്പും കല്ലപ്പള്ളി ഭീരു ദണ്ഡിലും, രംഗത്ത് മലയിലും പുലിയിറങ്ങി പട്ടികളെ കടിച്ചു കൊന്നിരുന്നു. വീണ്ടും പുലി ആക്രമണ വിവരം അറിഞ്ഞ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന …

കിണറ്റിൽ പ്രാണന് വേണ്ടി പിടയുന്ന വയോധിക! പൊലീസ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല, കിണറിൽ ഇറങ്ങി അതിസാഹസികമായി രക്ഷിച്ചു 

  തിരുവനന്തപുരം: കിണറ്റിൽ വീണ വയോധികയെ തിരുവനന്തപുരം അഞ്ചാലുംമൂട് പൊലീസ് അതിസാഹസികമായി രക്ഷിച്ചു. അഞ്ചാലുംമൂട് ആനെച്ചുട്ടമുക്കിലാണ് സംഭവം. ലളിതാ ഭായി എന്ന 70 കാരിയാണ് കിണറ്റിൽ വീണത്. വിവരം അറിഞ്ഞ അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമജിത് ഉടൻ എസ്.ഐ സഞ്ജയൻ, എ.എസ്.ഐ രാജേഷ്‌ കുമാർ, സി.പി.ഒ ശിവകുമാർ, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവരുമായി ഉടൻ അപകട സ്ഥലത്തെത്തി. എത്തിയപ്പോൾ കണ്ടത്  കിണറിനുള്ളിൽ പ്രാണനുവേണ്ടി പിടയുന്ന വയോധികയെ ആണ്. ഫയർ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാനില്ലെന്ന് മനസിലാക്കിയ സബ് …

ദുരൂഹത ഒഴിയുന്നു, ബന്തിയോട്ടെ നഴ്‌സിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌   

  കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനിയായ യുവതിയുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക  പോസ്റ്റ്മോർട്ടം   റിപ്പോർട്ട്. ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നു പോസ്റ്റുമോര്‍ട്ടം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു.  കൊല്ലം, തെന്മല, ഉരുക്കുളം സ്മൃതിഭവനിലെ കോമളരാജന്റെ മകള്‍ എസ്.കെ സ്മൃതി (20)യാണ് ആശുപത്രി ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റലിലെ സ്റ്റീല്‍ കട്ടിലിന്റെ മുകളിലത്തെ കമ്പിയില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുമ്പാണ് നഴ്സിംഗ് ട്രെയിനിയായി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. മരിക്കുന്നതിന് തലേദിവസം ഒരു …

പൊയ്‌നാച്ചിയില്‍ വീട്ടിനു മുകളില്‍ ചെണ്ടുമല്ലി പാടം തീര്‍ത്ത് ബാങ്ക് ജീവനക്കാരന്‍; വിളവെടുപ്പ് ഡോ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

  കാസര്‍കോട്: ഒഴിവുസമയങ്ങളില്‍ വീടിന്റെ ടെറസില്‍ ചെണ്ടുമല്ലിപ്പാടം തീര്‍ത്ത് ബാങ്ക് ജീവനക്കാരന്‍. പൊയ്‌നാച്ചി, മൊട്ടയിലെ അഭിലാഷ് ആണ് തന്റെ വീടിന്റെ ടെറസില്‍ പൂകൃഷി ഒരുക്കിയത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക തൈകളാണ് വലിയ പ്ലാസ്റ്റിക് കുപ്പികള്‍ മുറിച്ചെടുത്ത് തയ്യാറാക്കിയ ചട്ടികളില്‍ നട്ടത്. കൃത്യമായ പരിചരണത്തിനു ശേഷം ചെണ്ടുമല്ലിക പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് വഴിയാത്രക്കാരെ പോലും ആകര്‍ഷിക്കുന്നു. കേരള ഗ്രാമീണ ബാങ്ക് ചട്ടഞ്ചാല്‍ ബ്രാഞ്ചിലെ ജീവനക്കാരനാണ് അഭിലാഷ്. വിളവെടുപ്പ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. …

കാസര്‍കോട്ടെ സി.എ മുഹമ്മദ് കൊലക്കേസ് ശിക്ഷാവിധി നാളെ;ജാഗ്രതയോടെ പൊലീസ്

  കാസര്‍കോട്; അടുക്കത്ത് ബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധി നാളെ. പ്രതികളായ കൂഡ്‌ലു, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവന്‍ (41), അയ്യപ്പ നഗറിലെ കെ. അജിത്കുമാര്‍ എന്ന അജ്ജു (36), അടുക്കത്ത് ബയല്‍, ഉസ്മാന്‍ ക്വാര്‍ട്ടേഴ്‌സിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (40) എന്നിവരെ ഇക്കഴിഞ്ഞ ശനിയാഴ്ച കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് …

വയനാട് ദുരന്തം; ഡി.എന്‍.എ പരിശോധനയിലൂടെ 36 പേരെ തിരിച്ചറിഞ്ഞു; മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നല്‍കും

  മേപ്പാടി: ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും …

ഇന്നു വിവാഹം; പ്രതിശ്രുത വരന്‍ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

  പ്രതിശ്രുത വരന്‍ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബാത്ത് റൂമില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിന്‍. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്. ബുധനാഴ്ച രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പ് കുളിക്കാന്‍ ബാത്ത് റൂമില്‍ കയറിയ ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ജിബിന്‍. …