തളിപ്പറമ്പില്‍ പട്ടാപ്പകല്‍ കുഞ്ഞിന്റെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ച് രക്ഷപ്പെട്ട സുന്ദരികള്‍ കാഞ്ഞങ്ങാട്ടെത്തിയതായി സൂചന; ജാഗ്രതയ്ക്കു നിര്‍ദ്ദേശം, പൊലീസ് തെരയുന്നത് അടുത്തിടെ തലശ്ശേരിയില്‍ പിടിയിലായ പുനിയയെയും ഗീതയെയും

കാസര്‍കോട്: മാതാവിന്റെ ഒക്കത്തിരുന്ന ഒരു വയസ്സുകാരിയുടെ കഴുത്തില്‍ നിന്നു പട്ടാപ്പകല്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത രണ്ടു യുവതികള്‍ കാഞ്ഞങ്ങാട്ടെത്തിയതായി സൂചന. തളിപ്പറമ്പ് മുതല്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം പൊലീസിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാല പൊട്ടിച്ചെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് തളിപ്പറമ്പ്, സെയ്ദ് നഗറിലെ ഫായിദയുടെ മകളുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്തത്. ആശുപത്രിയില്‍ മകളെയും കൊണ്ട് പരിശോധനയ്ക്ക് എത്തിയതായിരുന്നു …

ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചെന്നൈയില്‍ സര്‍ക്കാര്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടര്‍ ജഗന്‍കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്. വെല്ലൂര്‍ സ്വദേശിയായ ഗോവിന്ദന്‍ എന്ന യാത്രക്കാരനാണ് ജഗനെ മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസില്‍ അണ്ണാനഗര്‍ ആര്‍ച്ചില്‍ നിന്നാണ് ഗോവിന്ദന്‍ കയറിയത്. ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. പിന്നീട് തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീന്‍ എടുത്ത് …

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി, 18 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരായില്ല; കര്‍ണാടക സ്വദേശിയായ യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: കേസില്‍ ജാമ്യം നേടി വിദേശത്തേക്ക് ഒളിവില്‍ കഴിയുകയായിരുന്ന അഷ്മത്ത് അലിയെ (35) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ണാടക കാപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 2019 ല്‍ അഷ്മത്ത് അലിയ്ക്കെതിരെ കാപ്പ് പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക പ്രവൃത്തികളുടെ വീഡിയോ ചിത്രീകരിച്ചതിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ഉഡുപ്പിയിലെ രണ്ടാമത്തെ എസിജെ, ജെഎംഎഫ്സി കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന്അഷ്മത്തിനെതിരെ 18 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കണ്ണൂരില്‍ വിമാനമിറങ്ങാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് …

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സച്ചിതാറൈയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; പണമെല്ലാം കൊടുത്തത് കുഞ്ചാര്‍ സ്വദേശിക്കാണെന്ന് മൊഴി, സച്ചിതയുടെ മൊഴിയില്‍ പറഞ്ഞ ആള്‍ ആര്?

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ അധ്യാപികയും ഡിവൈഎഫ്‌ഐ മുന്‍ നേതാവുമായ ഷേണി, ബെല്‍ത്തക്കല്ലുവിലെ സച്ചിതാറൈ(27)യെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. കൂടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമുണ്ട്.വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട് കോടതിയില്‍ ഹാജരാകാന്‍ വരുന്നതിനിടയിലാണ് വിദ്യാനഗറില്‍ വച്ച് സച്ചിതയെ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തുടര്‍ന്ന് കുമ്പള പൊലീസ് എത്തി സച്ചിതയെ കുമ്പള സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് കേസ് അന്വേഷണ …

അരങ്ങില്‍ നടന വിസ്മയമായി ബി.എസ്.സി വിദ്യാര്‍ഥിനി അനുഷ

കാസര്‍കോട്: താള നൃത്തകലയില്‍ വിസ്മയം തീര്‍ത്ത് ശ്രദ്ധേയയാവുകയാണ് മംഗളൂരു കങ്കനാടിയിലെ ബി.എസ്.സി വിദ്യാര്‍ഥിനിയായ അനുഷ എ. പിഴക്കാത്ത ചുവടുമായി ഭരതനാട്യം അവതരിപ്പിക്കുന്നഅനുഷയെന്ന പത്തൊമ്പതുകാരിക്ക് നൃത്ത കലയില്‍ ഉയരങ്ങള്‍ താണ്ടണമെന്ന വലിയ മോഹമുണ്ട്.ക്ലാസിക്കല്‍ ഡാന്‍സിലും മിടുമിടുക്കിയാണ് അനുഷ. ചലനങ്ങളില്‍ ചാലിച്ച് ഗാനങ്ങള്‍ക്കൊപ്പം കാണികളില്‍ കൗതുകവും വിസ്മയവുമുണര്‍ത്തി ഇതിനകം കാണികളുടെ കയ്യടി നേടിയിട്ടുണ്ട് അനുഷ. കുഞ്ഞു പ്രായത്തില്‍ നൃത്തത്തിനോടും ഡാന്‍സിനോടും തോന്നിയ അടങ്ങാത്ത അഭിനിവേശമാണ് അനുഷയെ പിന്നീട് ഒരു നൃത്ത കലാകാരിയാക്കിയത്. മംഗല്‍പ്പാടി ഐല ശ്രീ ദുര്‍ഘ പരമേശ്വരി ക്ഷേത്രത്തിനടുത്തെ …

സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു, കുടുംബം സൗദിയിലേക്ക് പോകും

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ. ഇതേ തുടർന്ന് റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് പോകും. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബം പുറപ്പെടുമെന്ന് സഹോദരന്‍ നസീര്‍ പറഞ്ഞു.അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കേസിന്റെ സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറത്തിറക്കട്ടെ എന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് അബ്ദുറഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്.സൗദിയിലെ ജയിലില്‍ …

ഇരുമ്പയിര് അനധികൃതമായി കടത്തി; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

ബംഗളൂരു: ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് അറസ്റ്റ് ചെയ്തത്.2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാർവാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,312 മെട്രിക് ടൺ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. കേസിൽ എംഎൽഎ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സെയിലിനെയും പ്രതികളെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനും വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പായി കോടതിയില്‍ ഹാജരാക്കാനും ജസ്റ്റിസ് സന്താഷ് ഗജനന്‍ ഭട്ട് ഉത്തരവിടുകയായിരുന്നു. …

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സച്ചിതാ റൈ ഒടുവിൽ പിടിയിൽ, മുൻ ഡിവൈഎഫ്ഐ നേതാവ് പിടിയിലായത് കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെ

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ ഷേണി ബല്‍ത്തക്കല്ലുവിലെ സച്ചിതാ റൈ ഒടുവിൽ പിടിയിൽ. കാസർകോട് വിദ്യാനഗറിൽ വച്ചാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റായിയെ പിടികൂടിയത്. കോടതിയിൽ കീഴടങ്ങാൻ വരവിയാണ് പിടിയിലായത്. സച്ചിത റായിയെ അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. 12ലധികം കേസുകളാണ് സച്ചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കുമ്പള, ബദിയഡുക്ക, മേൽപറമ്പ്, ആദൂർ, മഞ്ചേശ്വരം, കർണ്ണാടകയിലെ ഉപ്പിനങ്ങാടി എന്നീ സ്റ്റേഷനുകളിലാണ് …

എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യ: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി 29ന്

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29നു വിധി പറയും.ജാമ്യാപേക്ഷ പരിഗണനക്കെടുത്ത തലശ്ശേരി ജില്ലാ കോടതി ദിവ്യയുടേയും പ്രോസിക്യൂഷന്റെയും മറ്റും വാദങ്ങള്‍ കേട്ടു. അതിനു ശേഷമാണ് ജാമ്യാപേക്ഷ വിധിക്കു കേസ് 29നു മാറ്റിയത്.സദുദ്യേശത്തോടെയാണ് നവീന്‍ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതെന്നും സര്‍ക്കാര്‍ സര്‍വ്വീസ് സംശുദ്ധമായിരിക്കണമെന്ന ലക്ഷ്യം മാത്രമാണ് അതിനു പിന്നിലുള്ളതെന്നും ദിവ്യക്കു വേണ്ടി അഭിഭാഷകന്‍ പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായിരുന്നുവെങ്കില്‍ നവീന്‍ബാബു അപ്പോള്‍ എന്തുകൊണ്ടു …

വയലില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടി കര്‍ഷകന്‍ മരിച്ചു

ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ത്തട്ടി കര്‍ഷകന്‍ മരിച്ചു.ആലപ്പുഴ എടത്വാപഞ്ചായത്ത് 11-ാം വാര്‍ഡിലെ കഞ്ചിക്കല്‍ ബന്തി ജോസഫാണ് (60) ഇന്നു രാവിലെ ഷോക്കേറ്റ് മരിച്ചത്. വിജയപുരം പുതുവല്‍ ദേവസ്വം തുരുത്ത് വയലില്‍ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് വൈദ്യുതി കമ്പി പൊട്ടി വയലില്‍ വീണതെന്നു നാട്ടുകാര്‍ പറയുന്നു. വിവരം പലതവണ വൈദ്യുതി അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. അധികൃത അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രകോപിതരാണ്.

മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടു പോയി; നാലു ദിവസം വിദ്യാനഗര്‍ പരിസരങ്ങളിലെ ഫാംഹൗസിലും വീടുകളിലും ബന്ദിയാക്കി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്തു, ഒരാള്‍ പിടിയില്‍

കാസര്‍കോട്: പോത്ത് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി. കാസര്‍കോട്ടെത്തിച്ച ശേഷം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ ഫാം ഹൗസിലും വീടുകളിലും ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ഗൂഗിള്‍പേ അക്കൗണ്ടില്‍ നിന്നു അരലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന്റെ പരാതി പ്രകാരം ഏഴുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.മൈസൂര്‍, രാമനഹള്ളി, തന്‍വീര്‍സേഠ് നഗര്‍ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് 18ന് ഉപ്പളയില്‍ വെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മൈസൂര്‍ …

കാഞ്ഞങ്ങാട്ടെ കേസില്‍ പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാന്റര്‍ സോമനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി; കൊണ്ടുവന്നത് കനത്ത സുരക്ഷാസന്നാഹത്തോടെ

കാസര്‍കോട്: മാസങ്ങള്‍ക്ക് മുമ്പ് ഷൊര്‍ണ്ണൂരില്‍ അറസ്റ്റിലായ മാവോയിസ്റ്റ് കമാന്റര്‍ വയനാട്, കല്‍പ്പറ്റ സ്വദേശി സോമനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. യു.എ.പി.എ ഉള്‍പ്പെടെ ഇരുപതോളം കേസുകളില്‍ പ്രതിയാണ് സോമന്‍. ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ കോടതി പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവില്‍ പോയ സോമന്‍ നാടുകാണി, കബനി ദളങ്ങളുടെ കമാന്റര്‍ ആയി വളര്‍ന്നു. കേരള പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നോട്ടപ്പുള്ളിയായി മാറിയ സോമന്‍ മക്കിമലയില്‍ കുഴി ബോംബു കണ്ടെത്തിയതോടെയാണ് വീണ്ടും ശ്രദ്ധേയനായത്. …

സ്വര്‍ണ്ണത്തിന് പവന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു; ഇന്നത്തെ വില 58280 രൂപ

കൊച്ചി: പവന് 58720 രൂപയായി ചരിത്ര വിലവര്‍ധനയുമായി കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണ്ണത്തിനു ഒറ്റയടിക്കു പവന് ഇന്നു 440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 58280 രൂപയും ഗ്രാമിന് 7285 രൂപയുമാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 58720 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 7340 രൂപ വിലയുണ്ടായിരുന്നു.

അനാഥ മന്ദിരത്തിലേക്ക് സംഭാവന ചോദിച്ചെത്തിയവര്‍ ആദ്യം വയോധികയുടെ കാല്‍ തൊട്ട് വന്ദിച്ചു; തൃക്കരിപ്പൂര്‍ സ്വദേശിയും കൂട്ടാളിയും പിന്നീട് ചെയ്ത പണി ഇങ്ങിനെ

കണ്ണൂര്‍: അനാഥാലയത്തിലേക്ക് സംഭാവനയും പഴയ വസ്ത്രങ്ങളും ശേഖരിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ രണ്ടു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ സ്വദേശി ജയരാജ്, തിരുവനന്തപുരത്തെ നാഗേഷ് എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ സനീദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തു വച്ചായിരുന്നു അറസ്റ്റ്.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെ പയ്യന്നൂര്‍, തെക്കേ ബസാര്‍, അമ്പലം റോഡിലെ എല്‍. തങ്കമ്മ (80)യുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടുവെന്നാണ് കേസ്.കര്‍ണ്ണാടകയിലെ ഒരു സ്ഥാപനത്തിലേക്കെന്ന പേരില്‍ വസ്ത്രങ്ങളും സംഭാവനകളും ശേഖരിക്കുന്നതിനാണ് ഇരുവരും തങ്കമ്മയുടെ വീട്ടിലെത്തിയത്. അഞ്ചുവര്‍ഷത്തിലേറെയായി …

സാന്‍വിയും വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: അസുഖബാധിതയായി ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി. അണങ്കൂരിലെ വ്യാപാരിയായ കൊല്ലമ്പാടിയിലെ നവീനിന്റെ മകള്‍ എന്‍.കെ സാന്‍വി (12)യാണ് വ്യാഴാഴ്ച രാവിലെ വിട വാങ്ങിയത്. നാലു മാസമായി ചികിത്സയിലായിരുന്നു. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.മാതാവ് സ്വാതി അഞ്ചുവര്‍ഷം മുമ്പും സഹോദരന്‍ സന്‍വിത് നാലു വര്‍ഷം മുമ്പും അസുഖത്തെത്തുടര്‍ന്നു മരണപ്പെട്ടിരുന്നു.

ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്പോര്‍ട്സ് പവലിയന്‍ നിര്‍മ്മിക്കണം: സ്നേഹക്കൂടാരം കൂട്ടായ്മ

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്പോര്‍ട്സ് പവലിയന്‍ നിര്‍മ്മിക്കണമെന്ന് ഉദുമ ഗവ. ഹയര്‍ സെക്കന്റി വിദ്യാലയത്തിലെ 1981-82 വര്‍ഷ എസ്.എസ്.എ്ല്‍.സി. ബാച്ചായ സ്നേഹക്കൂടാരം കൂട്ടായ്മ ആവശ്യപ്പെട്ടു. വിദ്യാലയത്തില്‍ വെക്കേഷന്‍ സമയത്ത് അലുമിന അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മെഗാ പരിപാടിയും മെഡിക്കല്‍ ക്യാമ്പും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പി.വി. ഉദയകുമാര്‍ ആധ്യക്ഷം വഹിച്ചു. ശ്രീധരന്‍, എന്‍. മുഹമ്മദ്കുഞ്ഞി, അഷ്‌റഫ്, തിലകരാജന്‍, കുഞ്ഞിരാമന്‍, രാജശേഖരന്‍, ഷാഫി, വിശ്വനാഥന്‍ നമ്പ്യാര്‍, നാരായണന്‍, ഷാഫി, പുഷ്പാവതി, സുഗന്ധി, ശാന്തകുമാരി, …

5 ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത: 115.5 മില്ലി മീറ്റര്‍ വരെ മഴയുണ്ടായേക്കാം

തിരുവനന്തപുരം: കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ഈ ജില്ലകളില്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയുണ്ടായേക്കും.തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാവും.

10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കി; എന്നിട്ടും ആര്‍ത്തി, കോളേജ് അധ്യാപിക ജീവനൊടുക്കി

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഒരു ഇര കൂടി. മലയാളിയായ കോളേജ് അധ്യാപിക തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ തൂങ്ങി മരിച്ചു. കൊല്ലം, പത്തനാപുരം, പിറവന്തൂര്‍ സ്വദേശിനിയായ ശ്രുതി(25)യാണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്തുള്ള ഭര്‍തൃവീട്ടിലാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.ആറു മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. പത്തുലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നുവെന്നു ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ …