പാമ്പു കടിയേറ്റ് യുവാവ് മരിച്ചു; കടിച്ചത് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത മുഴമൂക്കന്‍ കുഴി മണ്ഡലി

കാസര്‍കോട്: വീട്ടിന്റെ സിറ്റൗട്ടില്‍ വച്ച് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, മിയാപ്പദവ്, പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന്‍ അശോക് (43)ആണ് വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. സെപ്തംബര്‍ 18ന് രാത്രി 8ന് ആണ് അശോകിനു പാമ്പ് കടിയേറ്റത്. ബഹളം വച്ചതോടെ വീട്ടുകാരെത്തി പാമ്പിനെ തല്ലിക്കൊല്ലുകയും അശോകിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.അതേ …

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി; സച്ചിത തളര്‍ന്നത് ഡയാനയുടെ പിടിവാശിക്കു മുന്നില്‍ മാത്രം, അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്, യുവമോര്‍ച്ചയുടെ കുമ്പള പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് വൈകിട്ട്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ ഷേണി ബല്‍ത്തക്കല്ലുവിലെ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ബദിയഡുക്കയില്‍ രണ്ടും ആദൂരില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സച്ചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസുകളുടെ എണ്ണം ഒരു ഡസനിലെത്തി.ബദിയഡുക്ക പൊലീസ് രണ്ടു കേസുകളാണ് സച്ചിതയ്‌ക്കെതിരെ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.അഞ്ചാംക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സഹപാഠിയായിരുന്ന ഉബ്രംഗളയിലെ ഡയാന (27)യുടെ …

ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മലപ്പുറം: ബൈക്ക് ഡിവൈഡറിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്പ് പാംഗിലെ നിയാസ് (19), റനീസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മലപ്പുറം-കോഴിക്കോട് ദേശീയ പാതയിലെ മുന്നിയൂര്‍ പടിക്കലായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്നു സര്‍വ്വീസ് റോഡിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഡിവൈഡറില്‍ ബൈക്കിടിച്ചായിരുന്നു അപകടം. റോഡിലേക്കു തെറിച്ചുവീണ ഇവരെ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലെ വെളിച്ചക്കുറവായിരുന്നു അപകടകാരണമെന്നു പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് അറ്റോര്‍ണി ജിം വാള്‍ഡന്‍ മത്സരത്തില്‍

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി നഗര രാഷ്ട്രീയത്തിലും പരിസരങ്ങളിലെ കേസുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അറ്റോര്‍ണി ജിം വാള്‍ഡന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.മേയര്‍ എറിക് ആഡംസിനെതിരായ ഫെഡറല്‍ കൈക്കൂലി ആരോപണങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു കേസ് കൈകാര്യം ചെയ്യുന്ന വാള്‍ഡന്‍, താന്‍ സ്ഥാപിച്ച നിയമ സ്ഥാപനമായ വാള്‍ഡന്‍ മച്ച് ഹരന്‍ & മാനേജ്മെന്റില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം ബുധനാഴ്ചയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഒരു ഫണ്ട് റൈസിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ നീക്കമാരംഭിച്ചത്.

മാനഭംഗം തടയാന്‍ ശ്രമിച്ച യുവതിയുടെ തല ഇരുമ്പുവടി കൊണ്ട് അടിച്ചുപൊട്ടിച്ചു; പ്രതി പൊലീസ് പിടിയില്‍

കാസര്‍കോട്: ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ നാടോടി യുവതിയെ കയറിപ്പിടിക്കുകയും നരഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശിയായ റമീസി(34)നെയാണ് രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പകല്‍ പാണത്തൂരിലാണ് സംഭവം. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ സ്ഥലത്ത് എത്തിയ റമീസ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ സമയത്ത് യുവതി തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ തലയില്‍ …

ഫ്ലോറിഡയില്‍ അപൂര്‍വ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍: 13 മരണം

പി പി ചെറിയാന്‍ ഫ്ലോറിഡ: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്നുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഫ്ലോറിഡയില്‍ ഈ വര്‍ഷം 13 പേര്‍ മരിച്ചത് മാംസം ഭക്ഷിക്കുന്ന അപൂര്‍വ്വ ബാക്ടീരിയകള്‍ പരത്തുന്ന അണുബാധ മൂലമാണെന്നു സ്ഥിരീകരിച്ചു.2023ല്‍ 46 കേസുകളില്‍ 11 മരണമുണ്ടായിരുന്നു. 74 വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥിരീകരിച്ചു. കടല്‍വെള്ളത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയകളാണ് ഇത്. ജീവിക്കാന്‍ ഉപ്പ് ആവശ്യമാണ്, ഫ്ലോറിഡയിലെ ആരോഗ്യ വകുപ്പ് പറയുന്നു.കഴിഞ്ഞ മാസം ഫ്ലോറിഡയില്‍ ഉണ്ടായ ശക്തമായ കാറ്റും കൊടുങ്കാറ്റും ഹെലിന്‍ …

ഭാര്യയോടുള്ള അരിശം: വളര്‍ത്തു നായയെ കൊന്നു; കുട്ടികളെ ഭീഷണിപ്പെടുത്തി: യുവാവ് ജയിലില്‍

പി.പി ചെറിയാന്‍ നേപ്പര്‍വില്ലെ, ഇല്ലിനോയ്: ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വളര്‍ത്തു നായയെ ക്രൂരമായി കൊല്ലുകയും രണ്ട് രണ്ടാനമ്മമാര്‍ക്കു നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്ത നേപ്പര്‍വില്ലെയിലെ നഥാന്‍ ഗോണ്‍സാലസിനെ ജയിലിലടച്ചു. ഡ്യുപേജ് കൗണ്ടിയിലെ പ്രോസിക്യൂട്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.മൃഗങ്ങളോടുള്ള ക്രൂരത, രണ്ടുപേരുടെ ജീവന് അപകടമുണ്ടാക്കിയത് എന്നിവയ്ക്ക് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഗോണ്‍സാലസിന്റെ വിചാരണ നവംബര്‍ 18നു നടക്കും.

മാസംതോറും വാടക വീടുകളിൽ മാറി മാറി താമസിക്കും, ബെഡ്റൂമിലെ കട്ടിലിനടിയിൽ കണ്ടെത്തിയത് 20 കിലോ കഞ്ചാവ്, എക്സൈസ് എത്തിയപ്പോൾ ഭർത്താവ് ഇറങ്ങി ഓടി, ഭാര്യ അറസ്റ്റിൽ

തിരുവനന്തപുരം: ദമ്പതികൾ വാടകയ്ക്ക്‌ താമസിക്കുന്ന വീട്ടില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 20 കിലോയിലേറെ കഞ്ചാവ്‌ പിടികൂടി. ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്(24), ഭുവനേശ്വരി(23)എന്നിവർ താമസിക്കുന്ന നെടുമങ്ങാട് മഞ്ച ചാമ്പുപുര വീട്ടിലാണ്‌ എക്സൈസ് സംഘം റെയ്ഡ്‌ നടത്തിയത്. കിടപ്പു മുറിയിലെ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സംഘം എത്തിയപ്പോഴേക്കും മനോജ് ഓടി രക്ഷപ്പെട്ടു. ഭാര്യയെ അറസ്‌റ്റുചെയ്‌തു. ദമ്പതികൾ വിവിധ വീടുകള്‍ വാടകയ്ക്കെടുത്ത് കഞ്ചാവു സ്റ്റോക്കു ചെയ്ത് വിൽപ്പന നടത്തുന്നതായ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. …

ഡാന ചുഴലിക്കാറ്റെത്തി; 200 ട്രെയിനുകള്‍ റദ്ദാക്കി; 14 ജില്ലകളില്‍ അവധി

ന്യൂഡല്‍ഹി: കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഡാന’ ചുഴലിറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 25 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ബുധനാഴ്ച രാവിലെ ‘ദന’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും വടക്ക് പടിഞ്ഞാറന്‍ …

ഇതുവരെയായിട്ടും കല്യാണം കഴിച്ചില്ലേ? അക്ഷയ മാട്രിമോണിയല്‍ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്, സര്‍ക്കാരിന്റെ അനുമതി തേടി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ അക്ഷയ മാട്രിമോണിയല്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി തേടുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.നടപ്പു സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് അക്ഷയ മാട്രിമോണിയല്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ വകയിയിരുത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും വിവാഹപ്രായം കവിഞ്ഞവരും അവിവാഹിതരും ആയ യുവതി യുവാക്കള്‍ക്ക് അക്ഷയ കേന്ദ്രത്തില്‍ പേരും വിവരം രജിസ്റ്റര്‍ ചെയ്തു വധൂവരന്മാരെ …

എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടു നല്‍കില്ല; ആശാ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതോടെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആശ ലോറന്‍സിനെ അനുകൂലിച്ചായിരുന്നു മറ്റൊരു മകളായ …

ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം; സിദ്ദീഖ് ബപ്പായിത്തൊട്ടി പ്രസി., അന്‍വര്‍ മുട്ടം ജന. സെക്ര., ഹാഷിം ബണ്ടസാല ട്രഷ

ദുബൈ: ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റ് ജബ്ബാര്‍ ബൈദലയുടെ ആധ്യക്ഷതയില്‍ ബിസിനസ് ബേയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, റസാഖ് ബന്തിയോട്, ഖാലിദ് മള്ളങ്കൈ, മുഹമ്മദ് കളായി സംസാരിച്ചു.പുതിയ പ്രസിഡന്റായി സിദ്ദീഖ് ബപ്പായിത്തൊട്ടിയെയും ജനറല്‍ സെക്രട്ടറിയായി അന്‍വര്‍ മുട്ടത്തേയും ഹാഷിം ബണ്ടസാല യെ ട്രഷററായും തിരഞ്ഞെടുത്തു. ഫാറൂഖ് അമാനത് വര്‍ക്കിങ് പ്രസിഡന്റും ജംഷീദ് അട്ക ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികള്‍: …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അലങ്കാര പക്ഷി വില്‍പ്പനഷോപ്പിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരി അറസ്റ്റ് ചെയ്തു. കൂവേരി, തിരുങ്കുളത്തെ കെ.വി.അനുരാജിനെ(20)യാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ പ്രണയംനടിച്ച് വശത്താക്കി വീട്ടില്‍ വെച്ച് സെപ്തംബര്‍ 22ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. മാനസികമായി തകര്‍ന്ന കുട്ടിയെ ബന്ധുക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഡോക്ടര്‍ നല്‍കിയ വിവരമനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. …

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത! ഒരു ഗഡു ഡിഎ, ഡിആര്‍ അനുവദിച്ചു; ആനുകൂല്യം അടുത്ത മാസം മുതല്‍ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും. ഒരു ഗഡു ഡിഎ, ഡിആര്‍ ഈവര്‍ഷം …

കെ.എസ്.ഇ.ബി കെട്ടിടത്തില്‍ നിന്ന് വീണു പരിക്കേറ്റ കരാര്‍ ജോലിക്കാരന്‍ മരിച്ചു

കണ്ണൂര്‍: കെ.എസ്.ഇ.ബി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാങ്ങാട്, ചള്ളാമ്പിയിലെ വി.വി രാഗേഷാണ്(39) കോഴിക്കോട് മെഡി.കോളേജാശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ പാനൂരിലാണ് അപകടമുണ്ടായത്. പാനൂര്‍ കെ.എസ്.ഇ.ബിക്ക് കീഴില്‍ കരാര്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി നോക്കുന്ന രാഗേഷ് ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് രാത്രി താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി തെറിച്ചുവീഴുകയായിരുന്നു. നേരത്തെ മാങ്ങാട് ഓട്ടോ ഡ്രൈവറായിരുന്നു. അച്ഛന്‍: രാജു.

ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതി മുരുകന്‍ അറസ്റ്റില്‍, രണ്ട് കാസര്‍കോട് സ്വദേശികളെ തെരയുന്നു

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഇരിക്കൂര്‍, പെടയങ്ങോട് സ്വദേശിയും പാനൂര്‍ പുത്തന്‍കണ്ടത്ത് താമസക്കാരനുമായ പുതിയപുരയില്‍ ഷിനോജ് എന്ന മുരുകന്‍ ഷിനോജിനെ (39)യാണ് കണ്ണൂര്‍ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ ഏച്ചൂര്‍, കമാല്‍പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ബംഗ്‌ളൂരുവില്‍ ബേക്കറി നടത്തിപ്പുകാരനായ റഫീഖ് ബംഗ്‌ളൂരുവില്‍ നിന്ന് നാട്ടിലെത്തി ബസിറങ്ങിയ ഉടന്‍ ഏച്ചൂരില്‍ …

കലക്ടറെ വരെ പറ്റിച്ചു, വ്യാജ കോടതി പ്രവര്‍ത്തിച്ചത് അഞ്ചുവര്‍ഷം; വ്യാജ ജഡ്ജിയും ഗുമസ്തന്മാരും പിടിയില്‍

ഗാന്ധിനഗര്‍: വ്യാജ കോടതി നിര്‍മിച്ച് വ്യാജ ജഡ്ജിയായ യുവാവ് അഞ്ച് വര്‍ഷം ആളുകളെ കബളിപ്പിച്ചു. നാട്ടുകാരെ പറ്റിച്ചുവന്ന ജഡ്ജിയും ഗുമസ്തന്‍മാരും അറസ്റ്റിലായി. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ് ഗാന്ധിനഗറില്‍ സ്വന്തമായി കോടതി നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ ട്രൈബ്യൂണല്‍ രൂപീകരിച്ച് അതില്‍ ജഡ്ജിയായി വേഷമിട്ടുകൊണ്ട് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യാജ കോടതി അവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രതിയായ മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ 2019-ല്‍ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ തന്റെ കക്ഷിക്ക് അനുകൂലമായി …

മൂമാസ പദ്ധതി | Kookkanam Rahman

വായനക്കാര്‍ ഒരു പക്ഷേ ഇതേ വരെ കേള്‍ക്കാത്ത പദമായിരിക്കാം ഇത്. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ 1988 നവംബര്‍ 1 മുതല്‍ 1989 ജനവരി 26 വരെ നടപ്പാക്കിയ പദ്ധതിയാണിത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണിത്. ഉശിരുള്ള സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ഈ പദ്ധതിയുടെ നട്ടെല്ല്. ഞങ്ങളുടെ പഞ്ചായത്തില്‍ മാതൃകാപരമായി എന്തെങ്കിലും ജനോപകാരപ്രദമായ പദ്ധതി നടപ്പാക്കണം എന്നാഗ്രഹിക്കുന്ന തദ്ദേശസ്ഥാപന നേതൃത്വവും ഉണ്ടാവണം.1977ല്‍ രൂപീകൃതമായ കാന്‍ഫെഡ് നൂതനമായ രീതിയില്‍ അനൗപചാരിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന …