കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഒരു ഇര കൂടി. മലയാളിയായ കോളേജ് അധ്യാപിക തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ തൂങ്ങി മരിച്ചു. കൊല്ലം, പത്തനാപുരം, പിറവന്തൂര്‍ സ്വദേശിനിയായ ശ്രുതി(25)യാണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്തുള്ള ഭര്‍തൃവീട്ടിലാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ആറു മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. പത്തുലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നുവെന്നു ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു. എച്ചില്‍പാത്രത്തില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചതായും ശബ്ദസന്ദേശത്തില്‍ പറഞ്ഞു. ശ്രുതിയുടെ കുടുംബം കോയമ്പത്തൂരില്‍ സ്ഥിരം താമസക്കാരാണ്.
