വയലില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടി കര്‍ഷകന്‍ മരിച്ചു

ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ത്തട്ടി കര്‍ഷകന്‍ മരിച്ചു.
ആലപ്പുഴ എടത്വാപഞ്ചായത്ത് 11-ാം വാര്‍ഡിലെ കഞ്ചിക്കല്‍ ബന്തി ജോസഫാണ് (60) ഇന്നു രാവിലെ ഷോക്കേറ്റ് മരിച്ചത്. വിജയപുരം പുതുവല്‍ ദേവസ്വം തുരുത്ത് വയലില്‍ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് വൈദ്യുതി കമ്പി പൊട്ടി വയലില്‍ വീണതെന്നു നാട്ടുകാര്‍ പറയുന്നു. വിവരം പലതവണ വൈദ്യുതി അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. അധികൃത അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രകോപിതരാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page