എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യ: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി 29ന്

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29നു വിധി പറയും.
ജാമ്യാപേക്ഷ പരിഗണനക്കെടുത്ത തലശ്ശേരി ജില്ലാ കോടതി ദിവ്യയുടേയും പ്രോസിക്യൂഷന്റെയും മറ്റും വാദങ്ങള്‍ കേട്ടു. അതിനു ശേഷമാണ് ജാമ്യാപേക്ഷ വിധിക്കു കേസ് 29നു മാറ്റിയത്.
സദുദ്യേശത്തോടെയാണ് നവീന്‍ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതെന്നും സര്‍ക്കാര്‍ സര്‍വ്വീസ് സംശുദ്ധമായിരിക്കണമെന്ന ലക്ഷ്യം മാത്രമാണ് അതിനു പിന്നിലുള്ളതെന്നും ദിവ്യക്കു വേണ്ടി അഭിഭാഷകന്‍ പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായിരുന്നുവെങ്കില്‍ നവീന്‍ബാബു അപ്പോള്‍ എന്തുകൊണ്ടു പ്രതികരിക്കാതിരുന്നു എന്ന് ദിവ്യ ആരാഞ്ഞു. നവീന്‍ ബാബുവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് ദിവ്യയുടെ വ്യക്തിഹത്യാശ്രമമാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ഈ പ്രശ്‌നത്തില്‍ ജാമ്യം നല്‍കരുതെന്നും അഭിപ്രായമുയര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page