ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചെന്നൈയില്‍ സര്‍ക്കാര്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടര്‍ ജഗന്‍കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്. വെല്ലൂര്‍ സ്വദേശിയായ ഗോവിന്ദന്‍ എന്ന യാത്രക്കാരനാണ് ജഗനെ മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസില്‍ അണ്ണാനഗര്‍ ആര്‍ച്ചില്‍ നിന്നാണ് ഗോവിന്ദന്‍ കയറിയത്. ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. പിന്നീട് തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.
കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീന്‍ എടുത്ത് ജഗന്‍ ഗോവിന്ദനെ മര്‍ദിച്ചു. പിന്നാലെ ജഗന്‍ ഗോവിന്ദനെ പൊതിരെ തല്ലുകയായിരുന്നു. ജഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കയ്യാങ്കളിയില്‍ പരിക്കേറ്റ ഗോവിന്ദന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page