കാലിന് മരവിപ്പ്, ശസ്ത്രക്രിയ വേണം; ആരാധകനായ രേണുകാസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി നടന്‍ ദര്‍ശന് ഇടക്കാല ജാമ്യം

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന് ഇടക്കാല ജാമ്യം ലഭിച്ചു. ചികിത്സയ്ക്കായി ആറ് ആഴ്ചത്തേക്കാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കാലിന് ശസ്ത്രക്രിയ നടത്തണമെന്നു കാണിച്ചാണ് ദര്‍ശന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ആറാഴ്ചത്തേക്കാണ് ജാമ്യം. ഇരുകാലികളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെന്നും കാണിച്ചാണ് 47-കാരനായ ദര്‍ശന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഏഴുദിവസത്തിനുള്ളില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോര്‍ട്ടും സമര്‍പ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എസ്.വിശ്വജിത് ഷെട്ടി …

സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി

തൃശൂര്‍: സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചിരുന്നു.സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് ക്രിസ്. ഒപ്പം മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും എത്തിയാണ് ദിവ്യ ശ്രദ്ധനേടിയത്. പത്തരമാറ്റ് എന്ന സീരിയലില്‍ …

ഇരിയയ്ക്ക് അഭിമാനം; എസ്. മുരളീകൃഷ്ണ ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റു

കാസര്‍കോട്: കാഞ്ഞങ്ങാട്, ഇരിയ സ്വദേശിയായ എസ്. മുരളീകൃഷ്ണ ഹൈക്കോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പി. കൃഷ്ണകുമാര്‍, കെ.വി ജയകുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവരും ഹൈക്കോടതി ജസ്റ്റിസുമാരായി ഇന്നു ചുമതലയേറ്റു.എസ് മുരളീകൃഷ്ണ കോഴിക്കോട് ജില്ലാ ജഡ്ജി ആയിരിക്കെയാണ് ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ചത്. കാഞ്ഞങ്ങാട് നവചേതനയില്‍ ഗംഗാധരഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. നേരത്തെ കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായിരുന്നു.

ഓര്‍മ്മയില്‍ ഇന്നും തെളിഞ്ഞ് ആദ്യത്തെ ബസ് യാത്ര

മാതൃഭൂമി വാരാന്ത പതിപ്പിലെ എം.മുകുന്ദന്റെ ‘എന്റെ യാത്രയിലെ തീവണ്ടികള്‍’ വായിച്ചപ്പോഴാണ് എന്റെ ആദ്യ ബസ് യാത്ര മനസ്സിലേക്ക് വന്നത്. എനിക്ക് അഞ്ചോ ആറോ വയസ്സായിട്ടുണ്ടാവും.1956 കാലം. കൂക്കാനം എന്ന എന്റെ കുഗ്രാമത്തില്‍ സൈക്കിള്‍ പോലും എത്താത്ത കാലം. നടന്നു പോകാന്‍ കുണ്ടനിടവഴികള്‍ മാത്രം. പക്ഷേ അരമണിക്കൂറോളം നടന്ന ബസ്സ് കടന്നുപോകുന്ന കരിവെള്ളൂരിലെത്താം. കരിവെള്ളൂരിലേക്ക് പോവുന്നത് തന്നെ അപൂര്‍വ്വം. ഞങ്ങളുടെ കുടുംബക്കാരൊക്കെ കരിവെള്ളൂരില്‍ താമസമുണ്ട്. രണ്ടു കാര്യത്തിനാണ് കരിവെള്ളൂരിലേക്ക് സാധാരണയായി പോകേണ്ടി വരിക. അത് തന്നെ കൊല്ലത്തില്‍ ഒന്നോ …

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്റെ പാര്‍ട്ണറെ പരിചയപ്പെടുത്തിയിരുന്നു. ജയറാം, പാര്‍വതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസില്‍, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്‌കരന്‍, ദീപക് ദേവ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു …

ദീപാവലി തലേന്ന് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്; ഇങ്ങനെ പോയാല്‍ പവന് വില 60,000 കടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 59,000 എത്തിയ സ്വര്‍ണ വില ദീപാവലി തലേന്ന് വീണ്ടും കുതിച്ചു. 520 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7440 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 59,520 രൂപയാണ്. ഇങ്ങനെ പോയാല്‍ വില 60,000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവര്‍.തിങ്കളാഴ്ച വില കുറഞ്ഞത് ആശ്വാസമായിരുന്നു. 360 രൂപയാണ് തിങ്കളാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. ശനി, ഞായര്‍ …

അയല്‍വാസിയുമായി അവിഹിത ബന്ധം; താക്കീത് ചെയ്ത അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മരുമകള്‍ക്ക് ജീവപര്യന്തം

കൊല്ലം: അമ്മായിയമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കൊട്ടാരക്കര പുത്തൂര്‍ പൊങ്ങന്‍പാറയില്‍ ആമ്പാടിയില്‍ വീട്ടില്‍ രമണിയമ്മയെ (69) കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ മരുമകള്‍ ഗിരിതകുമാരിയെയാണ് (45) ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.രമണിഅമ്മയുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയമകന്‍ വിമല്‍കുമാറിന്റെ ഭാര്യയാണ് ഗിരിതകുമാരി. പ്രതിക്ക് അയല്‍വാസിയുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ വൈരാഗ്യത്തില്‍ രമണിയമ്മയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. 2019 ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു …

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; അന്വേഷണ സംഘം മംഗളൂരുവിലേക്ക്, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളുടെ മൊഴിയെടുത്തു

കാസര്‍കോട്: കാസര്‍കോട്ടേ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ (60) താമസസ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണപ്പെട്ട അബ്ദുല്‍ സത്താറിന്റെ മക്കള്‍ അടക്കമുള്ള ബന്ധുക്കളില്‍ നിന്നു മൊഴിയെടുക്കുന്നതിനായി ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍ മംഗ്‌ളൂരുവിലേക്ക് പോകും.ഒക്ടോബര്‍ ഏഴിനു വൈകുന്നേരമാണ് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സത്താറിനെ തായലങ്ങാടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഓട്ടോ പൊലീസ് അകാരണമായി പിടിച്ചുവച്ചിരിക്കുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കുന്നുവെന്നും സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട ശേഷമായിരുന്നു അബ്ദുല്‍ സത്താര്‍ …

Nileswaram fireworks disaster

നീലേശ്വരം വെടിക്കെട്ട് ദുരന്തം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച രാത്രി ഉണ്ടായ ദുരന്തത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരും അത്യാഹിത വിഭാഗത്തിലും വെന്റിലേറ്ററുകളിലുമാണ്. ദുരന്തം നടന്ന ക്ഷേത്രം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചിരുന്നു.

യുക്തിവാദി സംഘം നേതാവ് എച്ച് കറുവന്‍ അന്തരിച്ചു; മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറും

കാസര്‍കോട്: കേരള യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഉദുമ, ബേവൂരി ഹൈദര്‍ വളപ്പിലെ എച്ച് കറുവന്‍ (80) അന്തരിച്ചു. മംഗളൂരു എഫ്‌സിഐ അസി.മാനേജറായിരുന്നു. ബേവൂരി സൗഹൃദയ വായനശാല സ്ഥാപക വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൃതദേഹം ബുധനാഴ്ച പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൈമാറും. ഭാര്യ: പരേതയായ വിമല. മക്കള്‍: അജിത്, അനീഷ് (ഗള്‍ഫ്). മരുമക്കള്‍: ലീബ (കൊളവയല്‍), സിജി (തൃക്കരിപ്പൂര്‍). പരേതരായ എച്ച് ഗോപാലന്‍-ചിരുത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, രമണി, വിശ്വംഭരന്‍, പുരുഷോത്തമന്‍, …

ചെര്‍ക്കളയിലെ സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ചെര്‍ക്കള കെകെ പുറത്തെ സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വ്യവസായ നിയമ കയര്‍വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ വിശിഷ്ടാതിഥിയായിരുന്നു. സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ ആദ്ധ്യക്ഷം വഹിച്ചു. വ്യവസായ പ്രില്‍സിപ്പള്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജാസിര്‍ അലി സ്വാഗതം പറഞ്ഞു. എം.എല്‍ എ മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, മുന്‍ എം.പി. പി.കരുണാകരന്‍, …

ഹനീഫ ഗോള്‍ഡ് കിംഗിന് അബുദാബിയില്‍ വന്‍ സ്വീകരണം

അബുദാബി: ഹനീഫ ഗോള്‍ഡ് കിംഗിന് ഇമാം ഷാഫി അക്കാദമി അബുദാബി കമ്മിറ്റി വന്‍ വരവേല്‍പ്പ് നല്‍കി. അബുദാബി എസ്.കെ. എസ്.എസ്.എഫ്. ജന.സെക്രട്ടറി ഫൈസല്‍ സീതാംഗോളി ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഖാലിദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. അക്കാദമി ട്രസ്റ്റ്സെക്രട്ടറി സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജി, അശ്‌റഫ് ഫൈസി, അബുദാബി കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റും എം.ഐ.സി അബുദാബി സെക്രട്ടറിയുമായ അനീസ് മാങ്ങാട്, അബുദാബി ചാപ്റ്റര്‍ ഉപദേശക സമിതി അംഗം അസീസ് പെര്‍മുദെ, സമീര്‍ അസ്അദി പ്രസംഗിച്ചു.ഖാലിദ് ബംബ്രാണ …

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍

കൊച്ചി: മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫി(43)നെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ നാലുമണിയോടെയാണ് സംഭവം. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു.ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധിഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന …

നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം: ക്ഷേത്രകമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും പടക്കം പൊട്ടിച്ചയാളും റിമാന്റില്‍, ഒരാളെ കൂടി പ്രതി ചേര്‍ത്തു, പടക്കം പൊട്ടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത ആള്‍ അറസ്റ്റില്‍, പരിക്കേറ്റവരില്‍ അഞ്ചു പേര്‍ ഗുരുതരനിലയില്‍

കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. തൈക്കടപ്പുറത്തെ വിജയ(65)നെയാണ് പുതുതായി പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഒന്‍പതായി. വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇദ്ദേഹമാണ് കളിയാട്ട പറമ്പില്‍ പടക്കം പൊട്ടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഇയാളുടെ കൈവിരലുകള്‍ക്ക് പരിക്കേറ്റിരുന്നു. അതിനാലാണ് പടക്കം പൊട്ടിക്കാനുള്ള ചുമതല അറസ്റ്റിലായ രാജേഷിനു നല്‍കിയതെന്നു പൊലീസ് …

കൊവിഡ് കാലത്ത് ഏഴാം ക്ലാസുകാരിയെ പലതവണ പീഡനത്തിന് ഇരയാക്കി, 61 കാരന് ഇരട്ട ജീവപര്യന്തം തടവും പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും 3.5 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂർ തിമിരി ആശാരിമൂലയിലെ കെ.വി. കുഞ്ഞികൃഷ്ണൻ (61)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. 2020, 2021 വർഷങ്ങളിൽ ആറിലും ഏഴിലും പഠിക്കുന്ന സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. കൊവിഡ് വിട്ട് മാറി സ്‌കൂൾ തുറക്കുന്നതിന് …

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര സ്‌ഫോടന ശബ്ദം, ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി, ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. മലപ്പുറം പോത്തുകല്ല് ആനക്കല്ല് ഭാഗത്താണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ശബ്ദം കേട്ടതോടെ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി. അതേസമയം ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ചില വീടുകളുടെ മുറ്റത്തും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. …

പി പി ദിവ്യ അഴിക്കുള്ളിൽ; 14 ദിവസം റിമാൻഡിൽ കഴിയണം, പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡിലായി. ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് കണ്ണപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചശേഷം ചോദ്യം ചെയ്തു. ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ ഹാജാരാക്കിയത്. ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. …

അരയി പുഴയിൽ വലയിട്ട് മീൻപിടിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു

കാസർകോട്: അരയി പുഴയിൽ വലയിട്ട് മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. കർണാടക സ്വദേശിയും കുറുന്തൂരിലെ ജമീല ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡോൺ ഡി രാമൻ്റെ മകൻ മുരുകൻ എന്ന മാരുതി( 50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മോനാച്ചയിലാണ് സംഭവം. സഹോദരനൊപ്പം വലയിട്ട് മീൻ പിടിക്കുന്നതിനിടയിൽ തല കറങ്ങി വീഴുകയായിരുന്നു.പുഴയിൽ മുങ്ങിയ മാരുതിയെ ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ബുധനാഴ്ച്ച പോസ്റ്റുമോർട്ടം നടത്തി കുറുന്തൂരിലെ ശ്മശാനത്തിൽ …