കാസര്‍കോട്: കേരള യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഉദുമ, ബേവൂരി ഹൈദര്‍ വളപ്പിലെ എച്ച് കറുവന്‍ (80) അന്തരിച്ചു. മംഗളൂരു എഫ്‌സിഐ അസി.മാനേജറായിരുന്നു. ബേവൂരി സൗഹൃദയ വായനശാല സ്ഥാപക വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൃതദേഹം ബുധനാഴ്ച പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൈമാറും. ഭാര്യ: പരേതയായ വിമല. മക്കള്‍: അജിത്, അനീഷ് (ഗള്‍ഫ്). മരുമക്കള്‍: ലീബ (കൊളവയല്‍), സിജി (തൃക്കരിപ്പൂര്‍). പരേതരായ എച്ച് ഗോപാലന്‍-ചിരുത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, രമണി, വിശ്വംഭരന്‍, പുരുഷോത്തമന്‍, എച്ച് ഹരിഹരന്‍, എച്ച് വേലായുധന്‍.