ഒറ്റപ്പാലം എഎംവിയുടെ ചെറുവത്തൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍കോട്: ഒറ്റപ്പാലം എഎംവിയുടെ ചെറുവത്തൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശി കെ മണികണ്ഠന്റെ വീട്ടിലാണ് കോഴിക്കോട് വിജിലന്‍സ് സെല്ലിന്റെ റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എന്‍ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. അതേസമയം റെയ്ഡിന്റെ വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാസര്‍കോട് നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ഉപ്പളയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും, ഒരു തെളിവും ഇല്ലാത്ത കേസിനു തുമ്പുണ്ടാക്കിയത് ഡിവൈ.എസ്.പി സിബി തോമസിന്റെ അന്വേഷണ മികവ്

കാസര്‍കോട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണ്ണാടക ഉഡുപ്പി സ്വദേശിയായ ഹുളുഗമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ബീജാപ്പൂര്‍ സ്വദേശി സന്തോഷ് ദൊഡ്ഡമന(39)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശക്ഷിച്ചത്. 2013 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഹുളുഗമ്മയെ താമസിച്ചിരുന്ന ഉപ്പള ഹിദായത്ത് നഗറിലെ ക്വാര്‍ട്ടേര്‍സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെപ്പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ ക്വാര്‍ട്ടേഴ്‌സില്‍ …

അഞ്ചുകോടി ആവശ്യപ്പെട്ടു; ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ 20 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാനും കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നേരെ വധ ഭീഷണി ഉയര്‍ത്തിയ 20 വയസുകാരന്‍ അറസ്റ്റില്‍. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.സംഭവത്തില്‍ മുംബൈ പൊലീസ് നോയിഡയില്‍ വച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ച് കോടിരൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ …

യുഎഇ അന്‍പത്തിമൂന്നാം ദേശീയ ദിനം; കെഎംസിസി വിപുലമായി ആഘോഷിക്കും;1000 പേര്‍ രക്തദാനം ചെയ്യും

ദുബൈ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ കെ.എം.സി.സി യു.എ.ഇ യുടെ അന്‍പതിമൂന്നാം ദേശീയ ദിനം അതി വിപുലമായി ആഘോഷിക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് ദുബായ് ബ്ലഡ് ഡോനെഷന്‍ സെന്ററില്‍ കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ മെഗാ ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് സങ്കെടുപ്പിക്കും. പഞ്ചായത്ത് മുനിസിപ്പല്‍ മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹികള്‍ വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരം പേര്‍ രക്തദാനം …

തളങ്കര സ്‌കൂളില്‍ കലോത്സവത്തിനിടെ അക്രമം; കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: തളങ്കര ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിന്റെ അവസാന ദിവസം അക്രമം അഴിച്ചുവിട്ട് വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശഹ്ബാ(19)നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.മുഹമ്മദ് ശഹ്ബാന്റെ നേതൃത്വത്തില്‍ 20-ഓളം പേര്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറി പിടിഎ വൈസ് പ്രസിഡന്റിനെയും ഓഫീസ് ജീവനക്കാരനെയും ചീത്ത വിളിക്കുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഓഡിറ്റോറിയത്തില്‍ കയറി പടക്കം പൊട്ടിക്കുകയും, …

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്ന് വില 59,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. ആദ്യമായാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണി 59000 രൂപയിലെത്തുന്നത്.480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വിലയാകട്ടെ 7,375 രൂപയുമായി.തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് ആശ്വാസമായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസം 10നായിരുന്നു ഒക്ടോബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ വില. 56,200 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ …

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്കോട് സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാങ്കോട് സി.എച്ച്. മുഹമ്മദ് കോയ റോഡിലെ അഹ്‌മദ് കബീര്‍ (26) ആണ് മരിച്ചത്. ഈമാസം 23-ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തളങ്കര പള്ളിക്കാലിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ കബീറിനെ വഴിയാത്രക്കാരാണ് ആശു പത്രിയിലെത്തിച്ചത്. ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം മരണം സംഭവിച്ചു. ഡാനി അബ്ദുള്ളയുടെയും ജമീലയുടെയും …

നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം; വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല, ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഗുരുതര വീഴ്ചയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഗുരുതര വീഴ്ചയുണ്ടായെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അപകടം മന:പൂര്‍വ്വമല്ല പക്ഷെ ജാഗ്രത കാട്ടേണ്ടതായിരുന്നു.വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. അമ്പല കമ്മിറ്റിക്കാരെ കസ്റ്റഡിയില്‍ എടുത്ത് ഇപ്പോള്‍ ഷോ കാണിക്കുന്ന പൊലീസ് അവരുടെ പണി മുന്‍പേ ചെയ്തിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് എംപി പറഞ്ഞു. തെയ്യം നടക്കുന്നിടത്ത് മുന്‍കരുതലെടുക്കണം. ഇത്തരം ഒരു അപകടം …

നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ വെടിപ്പുരക്ക് തീപിടിച്ചു, 150 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കാസർകോട്: തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് നൂറ്റമ്പതിലേറെപ്പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളു മുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റ വരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്കും മാറ്റി. പരിക്കേറ്റവരിൽ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ …

സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ സഡന്‍ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 6.20 ഓടെ തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം നടന്നത്. റോഡിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. മുന്നിലുള്ള പൊലീസ് വാഹനം ബ്രേക്ക് ഇട്ടതോടെ നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു കമാന്‍ഡോ വാഹനം, രണ്ട് പൊലീസ് വാഹനം, ഒരു ആംബുലന്‍സ് എന്നിവയാണ് ഒന്നിന് പിന്നാലെ ഒന്നായി കൂട്ടിയിടിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിലും എസ്‌കോര്‍ട്ട് വാഹനം തട്ടി. മുഖ്യമന്ത്രി സംഭവ സ്ഥലത്ത് നിന്ന് പുറപ്പെട്ടു.

ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് അപകടം; മരിച്ചവരുടെ എണ്ണം മൂന്നായി

പയ്യന്നൂർ: കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു തൊഴിലുറപ്പ് തൊഴിലാളി കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി ശ്രീലേഖ (49)യാണ് മരിച്ചത്. നേരത്തെ, കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവർ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തിൽ …

മദ്യം വാങ്ങിയ പണത്തെച്ചൊല്ലി കൊല; തമിഴ് നാട് സ്വദേശിയായ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും, സിസിടിവി ദൃശ്യവും കേസില്‍ തുമ്പായി

കാസര്‍കോട്: മദ്യം വാങ്ങിയ പണത്തെച്ചൊല്ലി നടന്ന കൊലക്കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷം അധികം കഠിന തടവും അനുഭവിക്കണം. തിരുവനന്തപുരം സ്വദേശി മേസ്ത്രി എന്നു വിളിക്കുന്ന വിജയന്‍ മേസ്ത്രി(63)യെ കൊലപ്പെടുത്തിയ തമിഴ് നാട് സ്വദേശി മുരുഗ(48)നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍ 449 -ഐപിസി), മന:പൂര്‍വ്വമല്ലാത്ത നരഹത്യ …

തലശേരി സി അഷറഫ് വധക്കേസ്: പ്രതികളായ നാല് ആര്‍.എസ്.എസ്സുകാര്‍ക്കും ജീവപര്യന്തം തടവും പിഴയും

കണ്ണൂര്‍: സിപിഐ എം പ്രവര്‍ത്തകന്‍ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനും 80,000 രൂപവീതം പിഴയടക്കാനും തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി (4) ജഡ്ജി ജെ വിമല്‍ ശിക്ഷിച്ചു. എരുവട്ടി പുത്തന്‍കണ്ടം സ്വദേശി കുട്ടന്‍ എന്ന എം പ്രനു ബാബു (34), മാവിലായി ദാസന്‍മുക്ക് സ്വദേശി ടുട്ടു എന്ന ആര്‍ വി നിധീഷ് (36), എരുവട്ടി പാനുണ്ട സ്വദേശി ഷിജൂട്ടന്‍ എന്ന വി ഷിജില്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത …

ഇനി മംഗളൂരുവിനെ ആശ്രയിക്കേണ്ട, ആധുനിക ചികില്‍സാ സൗകര്യങ്ങളോടെയുള്ള സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നാളെ

കാസര്‍കോട്: ചെര്‍ക്കള കെകെ പുറത്ത് ആരംഭിച്ച സിഎം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചയ്ക്ക് 2 ന് കേരള വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും.സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ അധ്യക്ഷനാകും. പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ വിശിഷ്ടാതിഥിയായിരിക്കും. ഗൈനക്ക്, പ്രൈവറ്റ് ബര്‍ത്ത് സൂട്ട്, കോസ്മറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അവര്‍ ഉദ്ഘാടനം ചെയ്യും. എമ്മര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്‍് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും, കാത്ത്‌ലാബ് ഇചന്ദ്രശേഖരന്‍ എം.എല്‍.എയും, മെഡിക്കല്‍ ഐസിയു എന്‍എ നെല്ലിക്കുന്ന് എം.എല്‍.എയും, സി.ടി. …

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്.ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88ാം ദിവസം ഇലമന്ദം കൊല്ലത്തറയില്‍ അനീഷി(27)നെ കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം …

ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കോണമിയിലേക്ക് മാറി; വിമാന യാത്രയ്ക്കിടെ തന്റെ നായ ചത്തെന്ന പരാതിയുമായി യാത്രക്കാരന്‍

ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കോണമിയിലേക്ക് മാറിയതിനെ തുടര്‍ന്ന് തന്റെ നായ ആഷ് മരിച്ചെന്ന പരാതിയുമായി യുവാവ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ സ്വദേശിയായ മൈക്കല്‍ കോണ്ടില്ലോയാണ് പരാതിക്കാരന്‍. അലാസ്‌ക എയര്‍ലൈന്‍സിനെതിരെയാണ് യുവാവ് കേസ് ഫയല്‍ ചെയ്തത്. ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ഫസ്റ്റ് ക്ലാസ് സീറ്റിന് പകരം ഇക്കോണമി സീറ്റിലേക്ക് മാറാന്‍ മൈക്കലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് തന്റെ …

ബേള രത്‌നഗിരിയിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച; മോഷ്ടിച്ച ഓട്ടുമണികള്‍ വില്‍ക്കാന്‍ ശ്രമം; ആക്രിക്കടക്കാരന്റെ ഇടപെടല്‍, കള്ളനെ പൊലീസ് പിടികൂടി

കാസര്‍കോട്: ബേള രത്‌നഗിരിയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍. ബദിയടുക്ക മെനസിനപ്പാറ സ്വദേശി സതീശന്‍ എന്ന ദീപക്(40) ആണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ബദിയടുക്കയിലെ ആക്രി കടയില്‍ വില്‍ക്കാനെത്തിയപ്പോള്‍, സംശയം തോന്നിയ കടക്കാരന്‍ യുവാവ് അറിയാതെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസെത്തി യുവാവിനെ വിശദമായി ചോദ്യം ചെയ്തു. രത്‌നഗിരിയിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയതായി യുവാവ് സമ്മതിച്ചു. ശനിയാഴ്ച പത്തുമണിയോടെയാണ് കുതിരക്കാളി ക്ഷേത്രത്തിലെയും ക്ഷേത്രത്തിന്റെ തെക്ക് വശം സ്ഥിതിചെയ്യുന്ന വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി ഉപക്ഷേത്രങ്ങളിലെയും 8 …

കെ.എസ്.ആര്‍ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കെ.എസ്.ആര്‍ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഇന്നുപുലര്‍ച്ചേ ഡിവൈഡറില്‍ ഇടിച്ചു. ഡ്രൈവര്‍ മരിച്ചു. തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് തമിഴ് നാട് നഞ്ചന്‍കോട് മധൂരില്‍ അപകടത്തില്‍പെട്ടത്.ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. യാത്രക്കരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.