പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച: ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച. സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനെയും ആക്രമിച്ച് പരുക്കേൽപ്പിച്ച് 3.5 കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൌണിലുള്ള എംകെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയുമാണ് കാറിലെത്തിയ കവർച്ചാ സംഘം കണ്ണിൽ മുളകുപൊടി സ്പ്രേ ചെയ്തുകൊണ്ട് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി കടയടച്ചിറങ്ങിയ ഇറങ്ങിയ ജ്വല്ലറി ഉടമയേയും സഹോദരനെയും കാറിലെത്തിയ കവർച്ചാ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇവരെ പിന്നീട് കവർച്ചാ സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് സ്വർണവുമായി കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ …