വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനു സാമ്പത്തിക സഹായം ഉടൻ നൽകണം: സി.പി.ഐ. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കാസർകോട്: വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ദുരിതബാധിതരുടെ പുനരധിവാസത്തിനും ഉടൻ സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് സി.പി.ഐ. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ചെയ്തു. മാർച്ച് സി.പി.ഐ. കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി. മുരളി ഉദ്ഘാടനം ചെയ്തു. ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ ധന സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാട് വഞ്ചനപരമാണെന്നു അദ്ദേഹം പറഞ്ഞു. നിസ്സഹായരും നിർധനരുമായ ജനങ്ങൾക്ക് ആശ്വാസംപകരാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളോ ടു സഹാനുഭൂതി പ്രകടിപ്പിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോടഭ്യർത്ഥിച്ചു .സി.പി.ഐ. ജില്ലാ – മണ്ഡലം – ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി സി. പി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൌൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കപ്പിൽ, ബങ്കളം കുഞ്ഞികൃഷ്ണൻ, വി. രാജൻ, എം. അസിനാർ, കെ. എസ് കുര്യാക്കോസ്, പി. ഭാർഗവി, എം. ഗംഗാധരൻ, എം. പുഷ്പരാജൻ, കെ. കുഞ്ഞിരാമൻ, എൻ. ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ സംസാരിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page