നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ച്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട്: നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍. വടകര പുതുപ്പണം സ്വദേശി അനില്‍ കുമാര്‍ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്റര്‍ ഫോര്‍ വെല്‍നസ് സെന്ററില്‍ വെച്ചാണ് സംഭവമുണ്ടായത്. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട യുവതി ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പ്രതി ഇതിന് മുമ്പും സമാനമായ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് വടകര പൊലീസ് അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page