സിംകാര്‍ഡ് കൈക്കലാക്കി അനധികൃത പണമിടപാട് നടത്തി; യുവതിക്കെതിരെ കേസ്

കാസര്‍കോട്: ബേങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാര്‍ഡ് തട്ടിയെടുത്ത് അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടു നടത്തി വഞ്ചിച്ചുവെന്ന് പരാതി. സംഭവത്തില്‍ യുവതിക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് കുമ്പഡാജെ നാരമ്പാടി മൗവ്വാറിലെ ആയിഷത്ത് ഫഹിമ(21)യുടെ പരാതിയിലാണ് കേസ്. തളങ്കരയിലെ സാജിതക്കെതിരെയാണ് സൈബര്‍ പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ പല ദിവസങ്ങളിലായാണ് പണമിടപാട് നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. മൗവ്വാറില്‍ താമസിക്കുന്ന പരാതിക്കാരിയുടെ പേരിലുള്ള കാനറാ ബേങ്ക് ചെര്‍ക്കള ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ട്, എടിഎം കാര്‍ഡ്, അക്കൗണ്ടുമായി ലിങ്ക് ചെയ്ത എയര്‍ടെല്‍ സിം കാര്‍ഡ് എന്നിവ കൈവശപ്പെടുത്തി ബാങ്ക് അക്കൗണ്ടിലൂടെ അനധികൃത പണ ഇടപാടുകള്‍ നടത്തി വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page