കാസർകോട്: വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ദുരിതബാധിതരുടെ പുനരധിവാസത്തിനും ഉടൻ സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് സി.പി.ഐ. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ചെയ്തു. മാർച്ച് സി.പി.ഐ. കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി. മുരളി ഉദ്ഘാടനം ചെയ്തു. ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ ധന സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാട് വഞ്ചനപരമാണെന്നു അദ്ദേഹം പറഞ്ഞു. നിസ്സഹായരും നിർധനരുമായ ജനങ്ങൾക്ക് ആശ്വാസംപകരാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളോ ടു സഹാനുഭൂതി പ്രകടിപ്പിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോടഭ്യർത്ഥിച്ചു .സി.പി.ഐ. ജില്ലാ – മണ്ഡലം – ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
