പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച അഭിഭാഷകനെതിരെ പോക്സോ കേസ്; ഒത്താശ ചെയ്ത സ്ത്രീ അറസ്റ്റില്‍
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഭിഭാഷകന്‍ ക്രൂരമായി ബലാത്സംഗം ചെയ്യതതായി പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തതോടെ അഭിഭാഷകന്‍ ഒളിവില്‍ പോയി. ഹൈക്കോടതിയിലെ അഭിഭാഷകനും കായംകുളം സ്വദേശിയുമായ നൗഷാദി(46)നെതിരെയാണ് പൊലീസ് കേസെടുത്തത്. പീഡനത്തിനു ഒത്താശ ചെയ്തു കൊടുത്ത പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയെ ആറന്മുള എസ്.ഐ കെ.ആര്‍ ഷെമിമോളുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.2023 ജൂണ്‍ 10ന് ആണ് പെണ്‍കുട്ടി ആദ്യമായി ബലാത്സംഗത്തിനു ഇരയായത്. ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ ഒരു ഹോട്ടല്‍ മുറിയിലെത്തിച്ച് ബലം പ്രയോഗിച്ച് മദ്യം …