പിഞ്ചുകുഞ്ഞിനോടും ക്രൂരത; വീട്ടില്‍ തനിച്ചിരിക്കുകയായിരുന്ന എട്ടുവയസുകാരിയെ 43 കാരന്‍ പീഡിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ എട്ടുവയസ്സുകാരിയെ 43 കാരന്‍ പീഡിപ്പിച്ചു. താനെയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അയല്‍ക്കാരനാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
നവംബര്‍ 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദിവയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. അതേസമയം സംഭവം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ കുടുംബം സംഭവം പൊലീസിനെ അറിയിക്കുകയോ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല.
സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ട് ഈ ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ അനുചിതമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി മുംബ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയായ അയല്‍വാസിയെ പിന്നീട് അറസ്റ്റ് ചെയ്തു.
പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ് സംഹിത പ്രകാരവും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page