‘തനിക്കൊപ്പം താമസിക്കണം, കൂടെ കിടക്കണം’; വീട്ടമ്മയെ കടന്നു പിടിച്ച് അഭ്യര്‍ഥന; വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

നെടുമങ്ങാട്: തിരുവനന്തപുരം പനവൂരില്‍ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. ആറ്റിന്‍പുറം സ്വദേശി ഷിജുവാണ് പിടിയിലായത്. ബേക്കറി ജീവനക്കാരിയായ യുവതി തനിക്കൊപ്പം താമസിക്കണം, കൂടെ കിടക്കണം എന്ന് പറഞ്ഞായിരുന്നു അടുത്തുകൂടിയത്. ഈമാസം പന്ത്രണ്ടാം തീയതിയാണ് സംഭവം നടക്കുന്നത്. പനവൂരില്‍ ബേക്കറിയിലെത്തിയ പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവതി തനിക്കൊപ്പം താമസിക്കാന്‍ വന്നില്ലെങ്കില്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും കൊല്ലുമെന്നായിരുന്നു ഷിജുവിന്റെ ഭീഷണി. അതിനിടെ ഇയാള്‍ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ബേക്കറിയില്‍ നിന്നും യുവാവ് ഇറങ്ങിയോടി. തുടര്‍ന്നാണ് വീട്ടമ്മ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ പനവൂരിലെ വനപ്രദേശത്തുള്ള ഒരു വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ഷിജുവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജുവിന്റെ സുഹൃത്തിന്റേതാണ് ഈ വീട്. ഇയാള്‍ ഇവിടെ താമസിക്കുന്ന വിവരം സുഹൃത്തിന് പോലും അറിവുണ്ടായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ ഷിജുവിനെ റിമാന്‍ഡ് ചെയ്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page