പ്രണയത്തിൽ നിന്ന് പിന്മാറി വേറെ വിവാഹം ഉറപ്പിച്ചു; യുവാവിനെ വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ച് പ്രതികാരം തീർത്ത് യുവതി

ലഖ്‌നൗ: പ്രണയത്തിൽ നിന്ന് പിൻമാറി വേറെ വിവാഹം ഉറപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. അതേ ആയുധം ഉപയോ​ഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഹറിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.ഉത്തർപ്രദേശിലെ കുൽഹേദിയിലെ ചാർത്തവാൽ ​ഗ്രാമത്തിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ എട്ട് വർഷമായി ഇരുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവഹം ഉറപ്പിച്ചു. അതിൽ അസ്വസ്ഥയായിരുന്നു യുവതി. അവസാനമായി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് ആണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചതായും ശേഷം സ്വന്തം കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. യുവതിയും യുവാവും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി വിട്ടയുടൻ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page