ടാങ്കര്‍ ലോറിയില്‍ നിന്ന് എണ്ണ ചോര്‍ന്ന് റോഡില്‍ തളം കെട്ടി; ദേശീയപാതയില്‍ ഗതാഗതം അഞ്ചുമണിക്കൂറോളം തടസപ്പെട്ടു, സംഭവം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം

കാസര്‍കോട്: ടാങ്കര്‍ ലോറിയില്‍ നിന്ന് ഭക്ഷ്യ എണ്ണ ചോര്‍ന്ന് റോഡില്‍ തളം കെട്ടി. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ ദേശീയ പാതയില്‍ അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് എണ്ണ ചോര്‍ന്നത്. ഇതേ തുടര്‍ന്ന് 75 മീറ്ററോളം ദൂരത്തില്‍ റോഡില്‍ എണ്ണ തളം കെട്ടിക്കിടന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. മണിക്കൂറോളം റോഡില്‍ വെള്ളം ചീറ്റി കഴുകിയിട്ടും പൂര്‍ണതോതില്‍ എണ്ണ …

വിനോദിനി നാലപ്പാടം അവാര്‍ഡ് പി.സതീദേവിക്ക്

കാസര്‍കോട്: വിനോദിനി നാലപ്പാടത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്താമത് അവാര്‍ഡ് പി. സതീദേവിക്ക്. വടകര സ്വദേശിയും, ഖാദി ബോര്‍ഡ് ചെയര്‍മാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്റെ സഹോദരിയാണ് പി.സതീദേവി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും, കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുമാണ് സതീദേവി. തുളുനാട് മാസികയും സി.പി.എം നാലപ്പാടം ബ്രാഞ്ചും സംയുക്തമായി ജനുവരി മാസം നടത്തുന്ന വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് ശില്‍പവും പ്രശംസാപത്രവും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ പി.അപ്പുകുട്ടന്‍, ഇ.പത്മാവതി, ഡോ.സി.ബാലന്‍, …

പൂരക്കളി അക്കാദമി അംഗം വി.പി പ്രശാന്ത് കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: പൂരക്കളി അക്കാദമി അംഗവും സിപിഎം നേതാവുമായ അടോട്ടെ കുലോത്ത് വളപ്പിലെ വി.പി. പ്രശാന്ത് കുമാര്‍(43) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. ഉടന്‍ ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. സി.പി.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായിരുന്നു. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഉച്ചയ്ക്ക് 12.30 ന് അടോട്ട് ജോളി ക്ലബിലും രണ്ടുമണിക്ക് …

റനീഷയെ ഭര്‍ത്താവായ റിയാസ് മര്‍ദ്ദിച്ചു; സുഹൃത്തിന്റെ വീട്ടിലെത്തിയ റിയാസിനെ റനീഷയുടെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

ആലപ്പുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ ഭാര്യാ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു. ആലപ്പുഴ, പൂച്ചക്കാലിലെ അരുക്കുറ്റി, ചക്കാലയില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശിയാണ് ഇയാള്‍.റിയാസിന്റെ സുഹൃത്ത് ദീപുവിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഭാര്യയായ റനീഷയെ മര്‍ദ്ദിച്ചതിനു ശേഷമാണ് റിയാസ് കൂട്ടുകാരന്റെ വീട്ടില്‍ എത്തിയത്. ഇതിനിടയില്‍ എത്തിയ റനീഷയുടെ പിതാവ് നാസര്‍, സഹോദരന്‍ റെനീഷ് എന്നിവരുമായി വാക്കു തര്‍ക്കം ഉണ്ടാവുകയായിരുന്നു. റനീഷയെ മര്‍ദ്ദിക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനിടയില്‍ ആണ് …

അസുഖ ബാധിതയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിനിടെ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് ഭാര്യ കുഴഞ്ഞുവീണുമരിച്ചു

ജയ്പൂര്‍: രോഗിയായ ഭാര്യയെ കൂടെനിന്ന് പരിചരിക്കാനായി ഭര്‍ത്തവ് വിആര്‍എസ് എടുത്തു. യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണുമരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വേയര്‍ഹൗസ് മാനേജര്‍ ആയി ജോലിചെയ്തിരുന്ന ദേവന്ദ്ര സുന്ദലിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. ദീപിക കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവര്‍ ചികിത്സയിലായിരുന്നു. രോഗം കലശലായതോടെയാണ് ഭാര്യയെ സഹായിക്കാന്‍ ദേവേന്ദ്ര സ്വമേധയാ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യ ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് സമ്മതം നല്‍കി.വിരമിക്കല്‍ ദിവസം ദേവേന്ദ്രയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ …

പൊലീസുകാരിയും ആണ്‍ സുഹൃത്തും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; എസ് ഐയെ കാണാനില്ല, മൊബൈല്‍ ഫോണുകളും മറ്റും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: വനിതാ പൊലീസുകാരിയെയും സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ആണ്‍ സുഹൃത്തിനെയും ദുരൂഹസാഹചര്യത്തില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കാന, ബിബിപേട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതി, സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖില്‍ എന്നിവരെയാണ് എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിക്ക്‌നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ സായികുമാറിനെയാണ് കാണാതായത്. ഇയാളുടെ മൃതദേഹവും എല്ലാറെഡ്ഡി തടാകത്തില്‍ ഉള്ളതായി സംശയിക്കുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്. മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും തടാകക്കരയില്‍ കണ്ടെത്തി. ശ്രുതിയുടെയും …

മുന്‍ ഡി ഐ ജിക്കും രക്ഷയില്ല; വീട്ടിനകത്തു കടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍

തിരുവനന്തപുരം: മുന്‍ ഡി ഐ ജിയുടെ വീട് കുത്തിത്തുറന്ന് മോഷണം. മുന്‍ ജയില്‍ ഡി ഐ ജി സന്തോഷ് കുമാറിന്റെ കരമന, നെടുങ്കാട്, വച്ച് ഹൗസ് റോഡിലെ ഇരുനില വീട്ടിലാണ് മോഷണം. സംഭവ സമയത്ത് സന്തോഷ് കുമാറും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.ജോലിക്കാരി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തുതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരകളും മേശകളും കുത്തി തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. എന്തൊക്കെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല. കരമന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വന്ദേഭാരത് ട്രയിന്‍ ഇടിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്ദേഭാരത് ട്രയിനിടിച്ച സ്ത്രീ മരിച്ചു. വ്യാഴാഴ്ച രാവിലെ 8.40 മണിയോടെയാണ് സംഭവം. റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

നാട് മാറുന്നത് അറിയാതെ കുമ്പള പഞ്ചായത്ത്

കാസര്‍കോട്: ദേശീയപാത, ഗതാഗതമേഖലയിലെ വിസ്മയമാകാന്‍ പോവുന്നതും ദേശീയപാത ഓരങ്ങളും പ്രധാന ജംഗ്ഷനുകളും മനോഹരമാവുന്നതും കുമ്പള ഗ്രാമപഞ്ചായത്ത് അറിഞ്ഞിട്ടേ ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു. കുമ്പളയില്‍ പൊതു കക്കൂസ് ഉണ്ടാക്കും, ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ടാക്കും, ബസ്സ്റ്റാന്റ് ഉണ്ടാക്കും, നഗര ഹൃദയത്തില്‍ ഗേറ്റുണ്ടാക്കും, യാത്രക്കാരെ സ്വാഗതം ചെയ്യും, എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ ഭരണം കേങ്കേമമാവുമെന്നാണ് അധികൃതരുടെ വിചാരമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പറഞ്ഞതിലൊന്നും ജനങ്ങള്‍ തൃപ്തരല്ലാതെ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കുമ്പളയുടെ വികസനത്തെ തുരങ്കം വയ്ക്കുന്നുവെന്ന് ഒരു കാച്ചുകാച്ചിയാല്‍ ഭരണപക്ഷത്തിനു തൃപ്തിയാവുമെന്നാണ് അധികാരികള്‍ …

കടമ്പാര്‍ മഖാം ഉറൂസ്; മതപ്രഭാഷണം ജനുവരി ഒന്ന് മുതല്‍ 12 വരെ

കുമ്പള: കടമ്പാര്‍ വലിയുള്ളാഹി ഹാജിയാര്‍ ഉപ്പാപ മഖാം ഉറൂസും പതിനൊന്ന് ദിവസത്തെ മതപ്രഭാഷണവും ജനുവരി ഒന്ന് മുതല്‍ 12വരെ വിവിധ പരിപാടികളോടെ നടക്കും.ഒന്നിന് വൈകിട്ട് 4 മണിക്ക് അത്താഉള്ള തങ്ങള്‍ എം.എ പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. രാത്രി 8.30 ന് കെ.ജെ. ജഅഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും.ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹൊസമനെ അധ്യക്ഷനാകും.ഖത്തീഖ് അബ്ബാസ് ദാരിമി അല്‍ മുര്‍ഷിദി ആമുഖ പ്രഭാഷണം നടത്തും.ഹാഫിള് …

500 മുക്കു വളകള്‍ പണയം വച്ച് 2.11 കോടി രൂപ വായ്പയെടുത്തു; നിജസ്ഥിതി പുറത്തുവന്നപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

മംഗ്‌ളൂരു: 500 മുക്കുവളകള്‍ പണയപ്പെടുത്തി സഹകരണ സ്ഥാപനത്തില്‍ നിന്നു 2.11 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അപ്രൈസറും മുക്കുപണ്ടം പണയം വച്ച ആളും അറസ്റ്റില്‍. സഹകരണ സംഘം മാനേജരും ഡയറക്ടര്‍മാരും ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തു. ബണ്ട്വാള്‍, സമാജസേവാ സഹകാരി സംഘത്തിന്റെ മംഗ്‌ളൂരു, പടീല്‍ ശാഖയിലാണ് മുക്കുപണ്ട തട്ടിപ്പ് അരങ്ങേറിയത്. അപ്രൈസര്‍, വിവേകാനന്ദാചാര്യ (40), മുക്കുപണ്ടങ്ങള്‍ പണയം വച്ച ഈശ്വര മംഗലയിലെ അബൂബക്കര്‍ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ശാഖാ മാനേജര്‍ പ്രശാന്ത് …

തുരങ്കത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ചിക്കന്‍ സ്റ്റാള്‍ ഉടമ മുങ്ങി മരിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍, കീച്ചേരി, ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ചിക്കന്‍ സ്റ്റാള്‍ ഉടമ മുങ്ങി മരിച്ചു. കോളാരി, കുമ്പമൂലയിലെ പി കെ റാഷിദ് (30)ആണ് മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പമാണ് റാഷിദ് കനാലില്‍ മീന്‍ പിടിക്കാന്‍ എത്തിയത്. പഴശ്ശി, ഇറിഗേഷന്‍ പദ്ധതിയിലുള്ള തുരങ്കത്തിലാണ് റാഷിദ് അപകടത്തില്‍പ്പെട്ടത്.കോളാരിയിലെ ചോലയില്‍ കാദര്‍- സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: വാഹിദ. മക്കള്‍: മുഹമ്മദ്, സിദറത്തുല്‍ മുന്‍തഹ, ഹംദാന്‍.

സാമൂഹിക പ്രവര്‍ത്തകന്‍ കെ.സി.സലീമിനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: സാമൂഹിക പ്രവര്‍ത്തകന്‍ കെ.സി.സലീമി(54)നെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കെസി ഓണ്‍ലൈന്‍ ന്യൂസ് സ്ഥാപകനും വളപട്ടണത്തെ സുപ്രീം ലോറി ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ എം.ആര്‍.എ റസിഡന്‍സി ഹോട്ടലിന്റെ മുറിയിലാണ് തൂങ്ങിയ നിലയില്‍ കാണ്ടെത്തിയത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. വളപട്ടണത്തെ ബോട്ട്ജെട്ടിക്ക് സമീപം തായലെ പീടികയില്‍ വീട്ടില്‍ ആണ് താമസം. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായുള്ള ഇദ്ദേഹം നിരവധി ഒറ്റയാള്‍ സമരം നടത്തിയിരുന്നു. കബറടക്കം ഉച്ചയ്ക്ക് ശേഷം വളപട്ടണം മന്ന …

മദ്യലഹരിയില്‍ യുവാവ് വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: മദ്യലഹരിയിലാണെന്നു പറയുന്നു യുവാവ് വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍, തുരുത്തി, കാവുംചിറയിലെ തലക്കാട്ട് ഹൗസില്‍ സാമുവലിന്റെ മകന്‍ എസ് മുരുകന്‍ (41)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സംഭവത്തില്‍ മുരുകന്റെ പിതൃസഹോദരന്റെ മകന്‍ യു. ഗോവിന്ദന്റെ പരാതി പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.

മാന്യയില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണെന്നു പറയുന്നു, യുവാവ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. മാന്യ, അയ്യങ്കാവ് ഹൗസിലെ കൃഷ്ണന്റെ മകന്‍ വിജേഷ് (38)ആണ് മരിച്ചത്. കിടപ്പു മുറിയിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട വിജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് കേസെടുത്തു. മാതാവ്: സുശീല. സഹോദരി: ബിന്ദു.

ബാര്‍ബര്‍ ഷോപ്പില്‍ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബദിയഡുക്ക: ബാര്‍ബര്‍ഷോപ്പില്‍ കുഴഞ്ഞു വീണ യുവാവ് ചികിത്സയ്ക്കിടയില്‍ ആശുപത്രിയില്‍ മരിച്ചു. കന്യപ്പാടി, ഓണിയടുക്കത്തെ പരേതനായ കൃഷ്ണനായിക്കിന്റെ മകന്‍ രവി (42) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. കഴിഞ്ഞ ദിവസം കന്യപ്പാടിയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടി മുറിക്കാന്‍ എത്തിയതായിരുന്നു. ഷോപ്പിനകത്തു ഇരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. മാതാവ്: തിരുമലേശ്വരി. ഭാര്യ: യശോദ. മക്കള്‍: മന്‍മിത, തൃഷ. സഹോദരങ്ങള്‍: ചന്ദ്രശേഖര, ഗംഗാധര, സുരേശ, കുസുമ.

അസര്‍ബൈജാന്‍ വിമാന ദുരന്തം: മരിച്ചത് 38 പേര്‍

ഖസാക്ക്സ്ഥാന്‍: ഖസാക്ക് സ്ഥാനിലെ അക്താവുവില്‍ ബുധനാഴ്ച ഉണ്ടായ വിമാനാപകടത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.ഉക്രൈന്റെ ഡ്രോണ്‍ ആക്രമത്തിനെതിരെ റഷ്യയില്‍ മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലയില്‍ നിന്നു വിമാനത്തിന്റെ വഴിതിരിച്ചുവിട്ടതിനെത്തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട 29 പേര്‍ ചികിത്സയിലാണ്. അസര്‍ ബൈജാനില്‍ നിന്നു റഷ്യയിലേക്കു പോവുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു വിമാനയാത്രക്കാരുള്‍പ്പെടെ 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപണം; ബൈക്ക് റോഡിനു കുറുകെയിട്ട് ബസ് തടഞ്ഞു, ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അക്രമിച്ചു, അണങ്കൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.ചെര്‍ക്കള- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചെര്‍ക്കള- കോലാച്ചിയടുക്കത്തെ അഹമ്മദ് കബീറി (35)ന്റെ പരാതിയില്‍ അണങ്കൂരിലെ മുഹമ്മദ് റോയാസി(30)നെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.ബുധനാഴ്ച രാത്രി 7.30 മണിയോടെ വിദ്യാനഗറിലാണ് കേസിനാസ്പദമായ സംഭവം.ബസിനു കുറുകെ ബൈക്ക് നിര്‍ത്തിയിട്ട് ഡ്രൈവറെ ചീത്ത വിളിക്കുകയും ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്നു അഹമ്മദ് കബീര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.