റനീഷയെ ഭര്‍ത്താവായ റിയാസ് മര്‍ദ്ദിച്ചു; സുഹൃത്തിന്റെ വീട്ടിലെത്തിയ റിയാസിനെ റനീഷയുടെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

ആലപ്പുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ ഭാര്യാ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു. ആലപ്പുഴ, പൂച്ചക്കാലിലെ അരുക്കുറ്റി, ചക്കാലയില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശിയാണ് ഇയാള്‍.
റിയാസിന്റെ സുഹൃത്ത് ദീപുവിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഭാര്യയായ റനീഷയെ മര്‍ദ്ദിച്ചതിനു ശേഷമാണ് റിയാസ് കൂട്ടുകാരന്റെ വീട്ടില്‍ എത്തിയത്. ഇതിനിടയില്‍ എത്തിയ റനീഷയുടെ പിതാവ് നാസര്‍, സഹോദരന്‍ റെനീഷ് എന്നിവരുമായി വാക്കു തര്‍ക്കം ഉണ്ടാവുകയായിരുന്നു. റനീഷയെ മര്‍ദ്ദിക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനിടയില്‍ ആണ് വെട്ടിക്കൊന്നത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page