ഖസാക്ക്സ്ഥാന്‍: ഖസാക്ക് സ്ഥാനിലെ അക്താവുവില്‍ ബുധനാഴ്ച ഉണ്ടായ വിമാനാപകടത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഉക്രൈന്റെ ഡ്രോണ്‍ ആക്രമത്തിനെതിരെ റഷ്യയില്‍ മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലയില്‍ നിന്നു വിമാനത്തിന്റെ വഴിതിരിച്ചുവിട്ടതിനെത്തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട 29 പേര്‍ ചികിത്സയിലാണ്. അസര്‍ ബൈജാനില്‍ നിന്നു റഷ്യയിലേക്കു പോവുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു വിമാനയാത്രക്കാരുള്‍പ്പെടെ 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.