കാസര്‍കോട്: പൂരക്കളി അക്കാദമി അംഗവും സിപിഎം നേതാവുമായ അടോട്ടെ കുലോത്ത് വളപ്പിലെ വി.പി. പ്രശാന്ത് കുമാര്‍(43) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. ഉടന്‍ ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. സി.പി.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായിരുന്നു. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഉച്ചയ്ക്ക് 12.30 ന് അടോട്ട് ജോളി ക്ലബിലും രണ്ടുമണിക്ക് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. 3 മണിക്ക് സംസ്‌കാരം.
പരേതനായ വിപി കുഞ്ഞിക്കണ്ണന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അമൃത. ഏകമകന്‍ ഏയ്ദന്‍(മൂന്നരവയസ്). സഹോദരങ്ങള്‍: വിപി മനോജ് കുമാര്‍(കെഎസ്ആര്‍ടസി), വി.പി ഷീബ, വി.പി ഷിജുരാജ് (ഫോട്ടോഗ്രാഫര്‍).
