ബദിയഡുക്ക: ബാര്‍ബര്‍ഷോപ്പില്‍ കുഴഞ്ഞു വീണ യുവാവ് ചികിത്സയ്ക്കിടയില്‍ ആശുപത്രിയില്‍ മരിച്ചു. കന്യപ്പാടി, ഓണിയടുക്കത്തെ പരേതനായ കൃഷ്ണനായിക്കിന്റെ മകന്‍ രവി (42) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. കഴിഞ്ഞ ദിവസം കന്യപ്പാടിയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടി മുറിക്കാന്‍ എത്തിയതായിരുന്നു. ഷോപ്പിനകത്തു ഇരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. മാതാവ്: തിരുമലേശ്വരി. ഭാര്യ: യശോദ. മക്കള്‍: മന്‍മിത, തൃഷ. സഹോദരങ്ങള്‍: ചന്ദ്രശേഖര, ഗംഗാധര, സുരേശ, കുസുമ.







