500 മുക്കു വളകള്‍ പണയം വച്ച് 2.11 കോടി രൂപ വായ്പയെടുത്തു; നിജസ്ഥിതി പുറത്തുവന്നപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

മംഗ്‌ളൂരു: 500 മുക്കുവളകള്‍ പണയപ്പെടുത്തി സഹകരണ സ്ഥാപനത്തില്‍ നിന്നു 2.11 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അപ്രൈസറും മുക്കുപണ്ടം പണയം വച്ച ആളും അറസ്റ്റില്‍. സഹകരണ സംഘം മാനേജരും ഡയറക്ടര്‍മാരും ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തു. ബണ്ട്വാള്‍, സമാജസേവാ സഹകാരി സംഘത്തിന്റെ മംഗ്‌ളൂരു, പടീല്‍ ശാഖയിലാണ് മുക്കുപണ്ട തട്ടിപ്പ് അരങ്ങേറിയത്. അപ്രൈസര്‍, വിവേകാനന്ദാചാര്യ (40), മുക്കുപണ്ടങ്ങള്‍ പണയം വച്ച ഈശ്വര മംഗലയിലെ അബൂബക്കര്‍ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ശാഖാ മാനേജര്‍ പ്രശാന്ത് ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ കേസെടുത്തു.
2023 നവംബര്‍ മുതല്‍ 2024 ഫെബ്രുവരി മൂന്നുവരെയുള്ള കാലയളവില്‍ 500 മുക്കുവളകള്‍ പണയപ്പെടുത്തി 2 കോടി 11 ലക്ഷത്തില്‍പ്പരം വായ്പയെടുത്തുവെന്നാണ് പരാതി. വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഭരണസമിതി അംഗമായ ലോകേഷ് എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് മലയാളികളടക്കമുള്ള സംഘത്തെ കഴിഞ്ഞ ദിവസം കുടക് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page