പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ പിടിയിൽ

കണ്ണൂർ: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിൽ ജിജോ തില്ലങ്കേരി അറസ്റ്റിൽ. കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാണ് ജിജോ. യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.ഇതേ തുടര്‍ന്ന് മുഴക്കുന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ …

വിഷം കഴിച്ചു ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു

കോഴിക്കോട്: വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും മരിച്ചു. എൻ.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ഇരുവരും മരണത്തിന് കീഴടങ്ങിയത്. ദീർഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എൻ.എം.വിജയൻ. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. ഇയാൾ അവിവാഹിതനാണ്. …

ഇരട്ടക്കൊലക്കേസ് വിധി കേള്‍ക്കാന്‍ കാത്ത് നാടും കുടുംബവും; കല്യോട്ട് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി, പട്രോളിംഗും പൊലീസ് കാവലും ശക്തമാക്കി

കാസര്‍കോട്: കേരള രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ക്ക് ഇടയാക്കി പെരിയ, കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിനാണ് സുരക്ഷാ ചുമതല. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പട്രോളിംഗ് ആരംഭിച്ചു. പെരിയ കല്യോട്ട്, ഏച്ചിലടുക്കം ഭാഗങ്ങളില്‍ പൊലീസ് പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെ പട്രോളിംഗ് …

പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങി മരിച്ചു

കാസർകോട്: വിദ്യാർത്ഥി പനത്തടി തച്ചറക്കടവ് മായത്തിയിൽ പുഴയിൽ വീണു മരിച്ചു. പനത്തടി കോയത്തടുക്കത്തെ രാഹുൽ (20) ആണ് മരിച്ചത്. രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലു കൂട്ടുകാരോടൊപ്പം പുലിക്കടവ് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. വ്യാഴാഴ്ച രാജപുരം കോളേജിലെ എൻഎസ്എസ് സഹവാസ ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. കോയത്തടുക്കത്തെ രാജന്റെയും ഷിജിയുടെയും മകനാണ്. സഹോദരൻ അഖിൽ.

ബൈക്കും താക്കോലും ചെരിപ്പും പാലത്തിന് മുകളില്‍; ചന്ദ്രഗിരിപ്പുഴയിലേക്ക് ഒരാള്‍ ചാടിയതായി വിവരം; ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ഒരാള്‍ ചാടിയതായി വിവരം. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ ആരംഭിച്ചു. മീപ്പുഗിരി സ്വദേശി ഗിരീഷാണ് ചാടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ സഞ്ചരിച്ച ബൈക്കും ബൈക്കിന്റെ താക്കോലും പഴ്‌സും ചെരിപ്പും പാലത്തിന് മുകളിലുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എംകെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിവരികയാണ്.

വിസ്ഡം സംസ്ഥാന സര്‍ഗ വസന്തം: കാസര്‍കോടിന് മൂന്നാം സ്ഥാനം

കാസര്‍കോട്: വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച സംസ്ഥാന തല മദ്റസ സര്‍ഗവസന്തം കലാ സാഹിത്യ മത്സരത്തില്‍ കാസര്‍കോട് ജില്ല മൂന്നാം സ്ഥാനം നേടി. കോഴിക്കോട് മുക്കത്ത് നടന്ന മത്സരത്തില്‍ 341 പോയന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനത്തെത്തിയത്.രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ സീനിയര്‍,ജൂനിയര്‍,സബ് ജൂനിയര്‍ വിഭാഗങ്ങളിലായി കാസര്‍കോട് ജില്ലയില്‍ നിന്ന് 96 കുട്ടികള്‍ പങ്കെടുത്തു. അനില്‍ പ്രിംറോസ് ട്രോഫി സമാഹരിച്ചു.

മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശിയായ 21 കാരന്‍ പിടിയില്‍

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തില്‍ ആലുവ സ്വദേശിയായ യുവാവ് പിടിയില്‍. എറണാകുളം സൈബര്‍ ക്രൈം പൊലീസ് ആണ് 21 കാരനായ അക്വിബ് ഹനാനെ കസ്റ്റഡിയിലെടുത്തത്. ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി അക്വിബ് ഹനാന്‍ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ …

പുതുവത്സരം ആഘോഷിക്കാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; സൈബര്‍ തട്ടിപ്പുകാരുടെ ലിങ്കില്‍ വീഴരുത്, വീണാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: പുതുവത്സരാശംസകളുടെ മറവില്‍ സൈബര്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച സൈബര്‍ പൊലീസ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ”അടുത്ത കുറച്ചു ദിവസങ്ങളില്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് പുതുവത്സരാശംസകള്‍ അയക്കാന്‍ കഴിയും. അതില്‍ ഒരു പുതിയ എ.പി.കെ ഫയലും ലിങ്കും അടങ്ങിയിരിക്കും. നിങ്ങളുടെ പേരില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പുതുവത്സരാശംസകള്‍ അയക്കാം. നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ കാര്‍ഡ് ലഭിക്കാന്‍ ഇതോടൊപ്പം ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയെന്നു പരാമര്‍ശിക്കും”- സൈബര്‍ സെല്ലിന്റെ ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു. …

മണല്‍ കടത്ത് കേസുകളില്‍ പിടികൊടുക്കാതെ ഒളിവില്‍ പോയി; പിടികിട്ടാപ്പുള്ളിയായ കയ്യൂര്‍ സ്വദേശി എട്ടുവര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ പിടിയില്‍

കാസര്‍കോട്: മണല്‍ കടത്ത് കേസുകളില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. കയ്യൂര്‍ മയ്യല്‍ സ്വദേശി കെ. മനോജിനെ(34)യാണ് ചന്തേര എ.എസ്.ഐ കെ. ലക്ഷ്മണനും സംഘവും പിടികൂടിയത്. 2016-ല്‍ വാഹന ഇടപാടില്‍ വഞ്ചനാകുറ്റത്തിനും 2017-ല്‍ അനധികൃത മണല്‍ കടത്ത് കേസിലും പ്രതിയായ ഇയാള്‍ പൊലീസിന് പിടികൊടുക്കാതെ കര്‍ണാടകയിലെ കുടക് ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് …

കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു; ആക്രമണം ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് പോകുംവഴി

കണ്ണൂര്‍: ഭാര്യയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കര്‍ഷകനെ കാട്ടുപന്നി ആക്രമിച്ചു. ഉദയഗിരി, ശാന്തിപുരത്തെ അബ്ദുല്‍ കരീമിനെ(63) യാണ് പന്നി ആക്രമിച്ചത്. ഭാര്യയേയും കൂട്ടി കരുവന്‍ചാലിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ശാന്തിപുരം-വലിയതു മരക്കാട് റോഡിനു സമീപത്തെ കൃഷിയിടത്തിലൂടെയുള്ള നടവഴിയില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. ഭാര്യ ജാസ്മിന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റ അബ്ദുല്‍ കരീം ആശുപത്രിയില്‍ ചികിത്സ തേടി. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ശേഖരന്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അംഗീകൃത ഷൂട്ടര്‍മാര്‍ വേട്ടനായ്ക്കളുമായി നടത്തിയ തെരച്ചിലില്‍ കാട്ടുപന്നി വെടിവെച്ചു കൊന്നു. രയരോം …

നീലേശ്വരം സെന്റ് ആന്‍സ് എയുപി സ്‌കൂള്‍ മുന്‍ അധ്യാപിക സിസ്റ്റര്‍ അനന്‍സിയാത്ത ഫെര്‍ണാണ്ടസ് അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം സെന്റ് ആന്‍സ് കോണ്‍വെന്റ് സഭാംഗവും സെന്റ് ആന്‍സ് എയുപി സ്‌കൂള്‍ മുന്‍ അധ്യാപികയുമായിരുന്ന സിസ്റ്റര്‍.അനന്‍സിയാത്ത ഫെര്‍ണാണ്ടസ്(89) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് നീലേശ്വരം സെമിത്തേരിയില്‍ നടക്കും. ഉത്തരേന്ത്യയിലെ, ബറൂച്ച്, ജാം നഗര്‍, തെലഗോണ്‍, മിത്താപ്പൂര്‍, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലും, ആന്ധ്രാപ്രദേശിലെ വിജയവാഡയിലും, കേരളത്തില്‍ നെയ്യാറ്റിന്‍കര, കൊല്ലം, എറണാകുളം, നീലേശ്വരം എന്നിവിടങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, സുപ്പീരിയര്‍, ഹെഡ്മിസ്ട്രസ്, അധ്യാപിക എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം രൂപതയിലെ ചവറ തലമുകില്‍ വടക്കേറ്റത്ത് …

16 കാരനുമായി പ്രണയം, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച 19 കാരി ശ്രീക്കുട്ടിയെ പൊലീസ് പിടികൂടി, പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടി(19)യാണ് അറസ്റ്റില്‍ ആയത്. കൊല്ലം ചവറ ശങ്കരമംഗലത്താണ് സംഭവം. ഭരണിക്കാവ് ഇലപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെ ഈ മാസം ഒന്നിനാണ് യുവതി വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി വിനോദയാത്രയ്ക്ക് പോയത്. അവിടെ വച്ചു പീഡിപ്പിക്കുകയായിരുന്നു. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ കാമുകനെ കാണാതിരിക്കാന്‍ യുവതിയെ 16 കാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. അതിനിടെ യുവതി ആണ്‍കുട്ടിയുമായി സൗഹൃദത്തിലായി. തുടര്‍ന്ന് …

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്; നടന്‍ പ്രേംപ്രകാശിനു ജനുവരി നാലിന് നല്‍കും

പി പി ചെറിയാന്‍ ഡാളസ്: പ്രശസ്ത സിനിമ സീരിയല്‍ നടന്‍ പ്രേം പ്രകാശിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനുവരി നാലിന് നല്‍കും. ഇന്ത്യ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ചേര്‍ന്നാണ് അവാര്‍ഡു നല്‍കുന്നത്. മലയാള സിനിമ സീരിയല്‍ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആണ് ഈ പുരസ്‌കാരം. കഴിഞ്ഞ 56 വര്‍ഷമായി നിര്‍മ്മാതാവ്, നടന്‍, ഗായകന്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇരുപതോളം സിനിമകളിലും ഇരുപത്തിയഞ്ചോളം സീരിയലുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പിന്നണി …

ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: കരള്‍ സംബന്ധമായ അസുഖത്തിന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക, ഷിമോഗ സ്വദേശിയും കാസര്‍കോട് നായക്‌സ് റോഡില്‍ വാടക കെട്ടിടത്തില്‍ താമസക്കാരനുമായ മഞ്ജുനാഥ (49)യാണ് മരിച്ചത്. 30 വര്‍ഷമായി ഭാര്യ ജയയുടെ കൂടെയായിരുന്നു താമസം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിമോഗയിലെ പരേതനായ മാധപ്പ-ശാന്തമ്മ ദമ്പതികളുടെ മകനാണ്.

തെങ്ങില്‍ നിന്ന് വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു; അപകടം ഉണ്ടായത് ബംബ്രാണ, മൂവ്വത്ത്

കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടയില്‍ തെങ്ങില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബംബ്രാണ, അണ്ടിത്തടുക്ക, കാരിഗുഡ്ഡയിലെ മദറു-ബാഗി ദമ്പതികളുടെ മകന്‍ ജനാര്‍ദ്ദനന്‍ (48) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ഡിസംബര്‍ 15ന് ബംബ്രാണ, മൂവ്വത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ തേങ്ങ പറിക്കുന്നതിനിടയിലായിരുന്നു അപകടം. കുമ്പള പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: യമുന. മക്കള്‍: ദീക്ഷിത, അര്‍പ്പിത, അഭിഷേക്. സഹോദരങ്ങള്‍: സുന്ദര, ശിവരാമന്‍, സുമതി, ഗിരിജ, അമിത.

വീടിനു മുന്നില്‍ കളിക്കുകയായിരുന്ന 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ദമ്പതികള്‍ അറസ്റ്റില്‍

മുംബൈ: വീടിനു മുന്നില്‍ കളിക്കുകയായിരുന്ന 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. കേസില്‍ ദമ്പതികളും സഹായിയും പിടിയില്‍.കല്യാണ്‍ ഈസ്റ്റ് സ്വദേശി വിശാല്‍ ഗൗളി (35), മൂന്നാം ഭാര്യ സാക്ഷി ഗൗളി (25), സഹായി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ ചിപ്സ് വാങ്ങാന്‍ പോയപ്പോഴാണ് കോള്‍സെവാഡി സ്വദേശിയായ 12 വയസുകാരിയെ കാണാതായത്. കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്. പ്രതികളുടെ വിചാരണ അതിവേഗ കോടതിയില്‍ നടത്തണമെന്നും വധശിക്ഷ …

പാക്കിസ്ഥാന്‍ കറന്‍സിയും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; കാറുമായി പിടിയിലായത് കൊളത്തൂര്‍, മഞ്ഞനടുക്കം സ്വദേശി

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 50 രൂപയുടെ പാകിസ്ഥാന്‍ കറന്‍സിയും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, മഞ്ഞനടുക്കത്തെ അബ്ദുല്‍ ഷരീഫിനെ(28)യാണ് ബേക്കല്‍ എസ് ഐ എന്‍ അന്‍സാറും സംഘവും അറസ്റ്റ് ചെയ്തത്. പെരിയാട്ടടുക്കം-ബേക്കല്‍ റോഡില്‍ മൗവ്വലില്‍ വച്ച് വ്യാഴാഴ്ച 11.10 മണിയോടെയാണ് അബ്ദുല്‍ഷെരീഫ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എസ്‌ഐയും സംഘവും. ഇതിനിടയില്‍ എത്തിയ കാര്‍ തടഞ്ഞുനിര്‍ത്തി. കാര്‍ ഓടിച്ചിരുന്ന ആള്‍ പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ സംശയമേറി. …

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ശനിയാഴ്ച, ഏഴുദിവസത്തെ ദു:ഖാചരണം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്‌കാരം നടക്കും. രാജ്യത്ത് ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.എഐസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ മന്‍മോഹന്‍ സിങിനെ ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം …