മുംബൈ: വീടിനു മുന്നില്‍ കളിക്കുകയായിരുന്ന 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. കേസില്‍ ദമ്പതികളും സഹായിയും പിടിയില്‍.
കല്യാണ്‍ ഈസ്റ്റ് സ്വദേശി വിശാല്‍ ഗൗളി (35), മൂന്നാം ഭാര്യ സാക്ഷി ഗൗളി (25), സഹായി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ ചിപ്സ് വാങ്ങാന്‍ പോയപ്പോഴാണ് കോള്‍സെവാഡി സ്വദേശിയായ 12 വയസുകാരിയെ കാണാതായത്. കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്. പ്രതികളുടെ വിചാരണ അതിവേഗ കോടതിയില്‍ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കല്യാണില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കറുത്ത തുണി കൊണ്ട് വായ മുടിക്കെട്ടി പ്രതിഷേധിച്ചു. എട്ടുകേസുകളിലെ പ്രതിയും പ്രദേശത്തെ ഗുണ്ടയുമാണ് വിശാലെന്ന് പൊലീസ് പറഞ്ഞു.
