പി പി ചെറിയാന്‍
ഡാളസ്: പ്രശസ്ത സിനിമ സീരിയല്‍ നടന്‍ പ്രേം പ്രകാശിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനുവരി നാലിന് നല്‍കും. ഇന്ത്യ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ചേര്‍ന്നാണ് അവാര്‍ഡു നല്‍കുന്നത്. മലയാള സിനിമ സീരിയല്‍ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആണ് ഈ പുരസ്‌കാരം. കഴിഞ്ഞ 56 വര്‍ഷമായി നിര്‍മ്മാതാവ്, നടന്‍, ഗായകന്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇരുപതോളം സിനിമകളിലും ഇരുപത്തിയഞ്ചോളം സീരിയലുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പിന്നണി ഗായകന്‍ കൂടിയാണ് പ്രകാശ്.
ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രശസ്ത സിനിമ നടന്‍ ജോസ് പ്രകാശ് സഹോദരനാണ്. ജനുവരി നാലിന് വൈകിട്ട് 6 മണിക്ക് ഗാര്‍ലന്‍ഡ് സെന്‍തോമസ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന കേരള അസോസിയേഷന്‍ ക്രിസ്മസ് ന്യൂഈയര്‍ ചടങ്ങില്‍ വച്ച് പുരസ്‌കാരം നല്‍കും. ഡാളസിലുള്ള മലയാളികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഇന്ത്യ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു അബ്രഹാം, ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.