കാസര്‍കോട്: വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച സംസ്ഥാന തല മദ്റസ സര്‍ഗവസന്തം കലാ സാഹിത്യ മത്സരത്തില്‍ കാസര്‍കോട് ജില്ല മൂന്നാം സ്ഥാനം നേടി. കോഴിക്കോട് മുക്കത്ത് നടന്ന മത്സരത്തില്‍ 341 പോയന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനത്തെത്തിയത്.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ സീനിയര്‍,ജൂനിയര്‍,സബ് ജൂനിയര്‍ വിഭാഗങ്ങളിലായി കാസര്‍കോട് ജില്ലയില്‍ നിന്ന് 96 കുട്ടികള്‍ പങ്കെടുത്തു. അനില്‍ പ്രിംറോസ് ട്രോഫി സമാഹരിച്ചു.







