16 കാരനുമായി പ്രണയം, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച 19 കാരി ശ്രീക്കുട്ടിയെ പൊലീസ് പിടികൂടി, പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടി(19)യാണ് അറസ്റ്റില്‍ ആയത്. കൊല്ലം ചവറ ശങ്കരമംഗലത്താണ് സംഭവം. ഭരണിക്കാവ് ഇലപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെ ഈ മാസം ഒന്നിനാണ് യുവതി വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി വിനോദയാത്രയ്ക്ക് പോയത്. അവിടെ വച്ചു പീഡിപ്പിക്കുകയായിരുന്നു. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ കാമുകനെ കാണാതിരിക്കാന്‍ യുവതിയെ 16 കാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. അതിനിടെ യുവതി ആണ്‍കുട്ടിയുമായി സൗഹൃദത്തിലായി. തുടര്‍ന്ന് കുട്ടിയെ കൂട്ടി വിനോദയാത്രയ്ക്കു പോയി. മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പലതവണ 16 കാരനെ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയെന്ന് വള്ളിക്കുന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ബിനു കുമാര്‍ പറഞ്ഞു. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page