കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടയില്‍ തെങ്ങില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബംബ്രാണ, അണ്ടിത്തടുക്ക, കാരിഗുഡ്ഡയിലെ മദറു-ബാഗി ദമ്പതികളുടെ മകന്‍ ജനാര്‍ദ്ദനന്‍ (48) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ഡിസംബര്‍ 15ന് ബംബ്രാണ, മൂവ്വത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ തേങ്ങ പറിക്കുന്നതിനിടയിലായിരുന്നു അപകടം. കുമ്പള പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: യമുന. മക്കള്‍: ദീക്ഷിത, അര്‍പ്പിത, അഭിഷേക്. സഹോദരങ്ങള്‍: സുന്ദര, ശിവരാമന്‍, സുമതി, ഗിരിജ, അമിത.







