ഇംഗ്ലീഷ് സംസാരിക്കണം, വെളുത്ത നിറം വേണം, വിവാഹമോചനത്തിനു നിർബന്ധിച്ചു; മലപ്പുറത്ത് നവവധു ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ ശഹാനയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേ കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്താൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും …

പീച്ചി ദുരന്തം; പ്രാർത്ഥനകൾ വിഫലമായി, ഒരു വിദ്യാർഥിനി കൂടി മരണത്തിന് കീഴടങ്ങി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. തൃശൂര്‍ സെന്ഡറ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിനിയാണ് എറിന്‍. നേരത്തെ ചികിത്സയിലിരിക്കെ അലീന (16), ആന്‍ ഗ്രേസ് (16) എന്നിവര്‍ മരിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്‌സ് (16), എറിന്‍ (16), …

തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് രക്ഷയ്ക്കായി കനാലിലേക്ക് ചാടിയ കാസര്‍കോട് സ്വദേശി മരിച്ചു; ഭാര്യ ആശുപത്രിയില്‍

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് രക്ഷയ്ക്കായി കനാലിലേക്ക് ചാടിയയാള്‍ മരിച്ചു. ചിറ്റൂര്‍ കണക്കമ്പാറ കളപ്പറമ്പില്‍ വീട്ടില്‍ സത്യരാജ് (65)ആണ് മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ (58) തേനീച്ചയുടെ കുത്തേറ്റ പരിക്കുകളുമായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് സ്വദേശിയായ സത്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണക്കമ്പാറയില്‍ സ്ഥിരതാമസമാക്കിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് നനയ്ക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലില്‍ ചാടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ …

ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉത്തരവ് വൈകീട്ട് പുറത്തിറങ്ങി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും ഉപാധിയില്‍ പറയുന്നു. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളന്‍ പറ്റുന്ന ഒന്നല്ല. മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിഭാഗം വാദം അംഗീകരിക്കാന്‍ കഴില്ലെന്നും കോടതി അറിയിച്ചു.

നീര്‍ത്തടം മണ്ണിട്ട് നികത്തി; നീര്‍ച്ചാല്‍ മൊളേയാറിലെ വ്യവസായ പാര്‍ക്കിനെതിരെ പ്രതിഷേധം ശക്തം

കാസര്‍കോട്: പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വ്യവസായ പാര്‍ക്കിനെതിരെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. നീര്‍ച്ചാലിന് സമീപം മൊളേയാറിലെ കാര്‍ഷിക മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ ആരംഭിച്ച മുണ്ടോള്‍ വ്യവസായ പാര്‍ക്കിനെതിരെയാണ് പ്രതിഷേധം ശക്തമായത്. നീര്‍ച്ചാല്‍ വില്ലേജിലെ 182/2, 182 ബേള വില്ലേജിലെ 12ഏക്കര്‍ സ്ഥലത്താണ് വ്യവസായ പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തി റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. മണ്ണ് ജലസംരക്ഷണം നിലനിര്‍ത്തികൊണ്ട് നീര്‍ത്തടം സംരക്ഷിക്കണമെന്ന ചട്ടം നിലനില്‍ക്കെ, പരമ്പരാഗതമായി കാര്‍ഷിക മേഖലയിലേക്ക് പരിസരത്തെ കര്‍ഷകര്‍ ഉപയോഗിച്ചു വന്നിരുന്ന നീര്‍ത്തടം …

പോക്‌സോ കേസ്; നടനും ഹാസ്യതാരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: പോക്‌സോ കേസില്‍ നടനും ഹാസ്യതാരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു ഇവരുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

കളരി അഭ്യാസിയും ചെണ്ട, പൂരക്കളി കലാകാരനുമായ ബാലകൃഷ്ണന്‍ തേക്കെത്തല അന്തരിച്ചു

കാസര്‍കോട്: കളരി അഭ്യാസിയും ചെണ്ട, പൂരക്കളി കലാകാരനുമായ ഉദുമ പടിഞ്ഞാര്‍ തെരുവിലെ ബാലകൃഷ്ണന്‍ തേക്കെത്തല (96) അന്തരിച്ചു. പരേതനായ കണ്ണന്‍ മൂത്തചെട്ടിയാരുടെ മകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: ജനാര്‍ദ്ദനന്‍ (ചാമരാജ്നഗര്‍, കര്‍ണാടക), ബാലചന്ദ്രന്‍ (പയ്യന്നൂര്‍), മുരളീധരന്‍ ഉദുമ (മര്‍ച്ചന്റ് നേവി), രോഹിണി (കാടകം), സുകുമാരി (കര്‍മ്മംതൊടി), മീനാകുമാരി (അഗല്‍പാടി, ബദിയഡുക്ക). മരുമക്കള്‍: രൂപകല (അധ്യാപിക, നവോദയ വിദ്യാലയം, ചാമരാജ് നഗര്‍, കര്‍ണ്ണാടക), റീന (വെള്ളൂര്‍), നാരായണന്‍ (കര്‍മ്മംതൊടി), പദ്മനാഭന്‍ (അഗല്‍പാടി, ബദിയഡുക്ക), കവിത(ഉദുമ), പരേതനായ ബാബു …

ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍ നിന്ന് വിദ്യാര്‍ഥി ചാടി മരിച്ച സംഭവം; പ്രണയത്തില്‍ നിന്നു പിന്മാറിയ പെണ്‍ സുഹൃത്ത് അറസ്റ്റില്‍

ലഖ്‌നൗ: നോയിഡയില്‍ ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥിയായ തപസ്(23) മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടു. തപസ്സുമായി പ്രണയം തുടരാന്‍ ഇയാളുടെ കാമുകി വിസമ്മതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തപസുമായി വീണ്ടും ബന്ധം തുടരാന്‍ തപസിന്റെ സുഹൃത്തുക്കള്‍ യുവതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, യുവതി ഇത് നിരസിച്ചെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഇതിന്റെ പേരില്‍ യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് അഭിപ്രായപ്പെട്ട കോടതി യുവതിക്ക് …

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

പയ്യന്നൂര്‍: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന നിര്‍മാണത്തൊഴിലാളിയായ യുവാവ് മരിച്ചു. കരിവെള്ളൂര്‍ കൊഴുമ്മല്‍ സ്വദേശി കോട്ടമ്പത്ത് രതീഷ്(35)ആണ് മരിച്ചത്. കഴിഞ്ഞ എട്ടാംതിയതിയാണ് യുവാവിനെ എലിവിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിരിക്കെ തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ മരണപ്പെട്ടു. പയ്യന്നൂര്‍ പൊലീസ് ഇക്വസ്റ്റ് നടത്തി. കൊഴുമ്മലിലെ രാമചന്ദ്രന്റെയും പത്മിനിയുടെയും മകനായ രതീഷ് അവിവാഹിതനാണ്. സഹോദരി രേഷ്മ

മൂലടുക്കത്തെ റാഷീദിന്റെ ദുരൂഹ മരണം: ഉന്നതസംഘം അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: മുളിയാര്‍ മൂലടുക്കത്തെ കവുപാടി ചായ്മൂല പ്രദേശത്ത് ഡിസംബര്‍ 11ന് മരണപ്പെട്ട നിലയില്‍കണ്ട അബ്ദുല്‍ റാഷീദ് എന്ന യുവാവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത അകറ്റണമെന്നുംഉന്നതതല അന്വേഷണത്തിലൂടെ കുടുംബത്തിന്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ട് മൂലടുക്കം പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍ പേഴ്‌സണ്‍ റൈസ റാഷിദ് അദ്ധ്യക്ഷത വഹിച്ചു. എം.എ.അസീസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി, വൈസ് പ്രസിഡന്റ് എ ജനാര്‍ദ്ധനന്‍, ബ്ലേക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് …

വില്ലുപുരത്ത് പാസഞ്ചര്‍ മെമു ട്രെയിന്‍ പാളം തെറ്റി; 5 കോച്ചുകള്‍ ട്രാക്കില്‍ നിന്ന് തെന്നിമാറി, ഒഴിവായത് വന്‍ ദുരന്തം; അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് പാസഞ്ചര്‍ മെമു ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകളാണ് വില്ലുപുരം റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് പുലര്‍ച്ചെ 5.30 ഓടെ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം 3 മണിക്കൂറിനുള്ളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു, പാളം തെറ്റിയതിന്റെ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ, ഉത്തരവിട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 500 യാത്രക്കാരുമായി വില്ലുപുരം-പുതുച്ചേരി ട്രെയിന്‍ പുലര്‍ച്ചെ 5.25 ന് വില്ലുപുരത്ത് …

മകന്റെ വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ പിതാവ് മരിച്ചു

കാസര്‍കോട്: മകന്റെ വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ പിതാവ് മരിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി എം. മൊയ്തുഹാജി (68) ആണ് മരിച്ചത്. ദീര്‍ഘകാലം അബുദാബി പെട്രോളിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ആറങ്ങാടി ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും അബൂദാബി ശാഖാ കമ്മിറ്റിയുടെയും ദീര്‍ഘകാലം ഭാരവാഹിയായിരുന്നു. ഇളയ മകന്‍ സാബിത്തിന്റെ വിവാഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. വിവാഹവും മറ്റു ചടങ്ങുകളുമൊക്കെ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറങ്ങാടിയിലെ …

ആരെയെങ്കിലും കൊല്ലണം; ബസില്‍ പരിചയപ്പെട്ട 18 കാരിയെ ടോസ് ഇട്ടശേഷം ക്രൂരമായി കൊലപ്പെടുത്തി, ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തി പ്രതി

കറ്റോവീസ്: ബസില്‍ വച്ച് കണ്ട് മുട്ടിയ 18 കാരിയുടെ വിധി നിര്‍ണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ്. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി മൃതേദഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കേസിലെ പ്രതി. പ്രതി മാറ്റിയൂസ് ഹെപ്പ എന്ന പോളിഷ് യുവാവാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ തുറന്ന് പറഞ്ഞത്. വിക്ടോറിയ കോസിയേല്‍സ്‌ക എന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.2023 ലാണ് ദാരുണ സംഭവം നടന്നത്. ഒരു പാര്‍ടി പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ …

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം പരിഗണിക്കാമെന്ന് ഹൈക്കോടതി, ഉത്തരവ് മൂന്നരയ്ക്ക്

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. വാക്കാല്‍ പരാമര്‍ശമാണ് ഇതുസംബന്ധിച്ച് കോടതി നടത്തിയത്. ജാമ്യാപേക്ഷയില്‍ വൈകീട്ട് മൂന്നരയ്ക്ക് ഉത്തരവുണ്ടാകുമെന്നും വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി. അതേസമയം പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമേ ബോബി ചെയ്‌തെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ദ്വയാര്‍ഥം എല്ലാതെ എന്താണ് ഇതെന്ന് കോടതി ചോദിച്ചു. നടിയുടെ ഡീസന്‍സി ദൃശ്യത്തില്‍ പ്രകടമാണെന്നും കോടതി …

കുമ്പോല്‍ മഖാം ഉറൂസ് ജനുവരി 16 നു തുടങ്ങും

കാസര്‍കോട്: കുമ്പോല്‍ മുസ് ലിം വലിയ ജമാഅത്ത് പള്ളിയില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള കുമ്പോല്‍ മഖാം ഉറൂസ് 16 മുതല്‍ 26 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കും.പത്ത് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭരായ പണ്ഡിതന്മാരും സാദാത്തീങ്ങളും, പ്രഭാഷകരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബഡിക്കും. വിവിധ ദിവസങ്ങളില്‍ മജ്ലിസുന്നൂര്‍, മദനീയം, ഇശ്ഖേ റസൂല്‍ എന്നീ ആത്മീയ സദസുകള്‍ നടക്കും. സൗജന്യ മെഡിക്കല്‍ ക്യാംപ്, ആരോഗ്യ ബോധവത്കരണം, മഹല്ല് പ്രതിനിധി സംഗമം, വിദ്യാര്‍ത്ഥി യുവജന സംഗമം, …

ചക്രവാതച്ചുഴി; വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്. ചക്രവാതച്ചുഴി രൂപപ്പെട്ടതിനെത്തുടർന്നാണിത്. മൂന്നു ജില്ലകളിൽ ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയുണ്ടാവും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ബുധനാഴ്ച കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുദ്ധനാഴ്ചവരെ കേരള – തമിഴ്നാട് തീരങ്ങളിൽ ശക്തമായ തിരമാലക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന വകുപ്പും മുന്നറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലുളളവർ ജാഗ്രത പാലിക്കണം.

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും; അഴിയെണ്ണൽ തുടരുമോ? ജാമ്യം നൽകരുതെന്ന് സർക്കാർ, ബോച്ചേയ്ക്ക് പിന്തുണ അറിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും. അതേസമയം അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം …

ജയൻ മാങ്ങാടിന്റെ മാതാവ് കെ നന്ദിനി അമ്മ അന്തരിച്ചു

കാസർകോട്: എഴുത്തുകാരനും, ഡോക്യുമെന്ററി സംവിധായകനും, ഗവേഷകനും, ബ്രോഡ്‌കാസ്‌റ്റിങ് ആർട്ടിസ്റ്റുമായ ജയൻ മാങ്ങാടിന്റെ മാതാവ് നന്ദിനി അമ്മ (80)അന്തരിച്ചു. ഭർത്താവ്: മുല്ലച്ചേരി ബാലകൃഷ്ണൻ നായർ. മറ്റൊരു മകൻ വിനു കുമാർ. മരുമക്കൾ: സീന കാഞ്ഞങ്ങാട് ( അജാനൂർ പഞ്ചായത്ത് ഓവർസിയർ), ജിഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, കുഞ്ഞമ്പു നായർ, കുഞ്ഞിരാമൻ നായർ, മാധവൻ നായർ.