കാസര്‍കോട്: കുമ്പോല്‍ മുസ് ലിം വലിയ ജമാഅത്ത് പള്ളിയില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള കുമ്പോല്‍ മഖാം ഉറൂസ് 16 മുതല്‍ 26 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കും.
പത്ത് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭരായ പണ്ഡിതന്മാരും സാദാത്തീങ്ങളും, പ്രഭാഷകരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബഡിക്കും. വിവിധ ദിവസങ്ങളില്‍ മജ്ലിസുന്നൂര്‍, മദനീയം, ഇശ്ഖേ റസൂല്‍ എന്നീ ആത്മീയ സദസുകള്‍ നടക്കും. സൗജന്യ മെഡിക്കല്‍ ക്യാംപ്, ആരോഗ്യ ബോധവത്കരണം, മഹല്ല് പ്രതിനിധി സംഗമം, വിദ്യാര്‍ത്ഥി യുവജന സംഗമം, വനിത സംഗമം, ചരിത്ര സെമിനാര്‍, കുമ്പോല്‍ ഉസ്താദ് പി.എ അഹമദ് മുസ്ലിയാര്‍ അനുസ്മരണവും ദര്‍സ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം,ബുര്‍ദ പാരായണ മത്സരം, പ്രവാസി സംഗമം, ഹിഫ്‌ള് സനദ് ദാനം എന്നിവ ഉറൂസിന്റെ ഭാഗമായി നടക്കും. 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഖാം സിയാറത്തിന് ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ബാസ് പതാക ഉയര്‍ത്തും. രാത്രി 8 ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല, സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, മുഹമ്മദ് ഹനീഫ് നിസാമി അല്‍മുര്‍ഷിദി, യുഎം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, അന്‍വര്‍ മുഹ്യദ്ദീന്‍ ഹുദവി ആലുവ, സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ഹൈദ്രോസി എരുമാട്, നൗഫല്‍ സഖാഫി കളസ, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്മാരും മതപ്രഭാഷണ പരിപാടികളില്‍ സംബന്ധിക്കും

18 ന് വൈകിട്ട് 3.30ന് ചരിത്ര സെമിനാര്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.
19ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാര്‍ഥി യുവജന സംഗമം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സിലര്‍ ഡോ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. 25ന് രാത്രി 8 മണിക്ക് സമാപന സമ്മേളന ഉദ്ഘാടനവും
ഹിഫ്‌ള് സനദ് ദാനവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
26 ന് രാവിലെ 7 മണിക്ക് മൗലീദ് സദസും തുടര്‍ന്ന് അന്നദാനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് പി.കെ മുസ്തഫ ഹാജി, ജനറല്‍ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി, ഹുസൈന്‍ ദര്‍വേഷ്, എം.അബ്ബാസ്, കെ.പി ശാഹുല്‍ ഹമീദ്, മുഹമ്മദ് ഹാജി കോരികണ്ടം, ബി.എ റഹ്‌മാന്‍ ആരിക്കാടി, അഷ്റഫ് സഅദി, എ.കെ ആരിഫ് സംബന്ധിച്ചു.